എനിക്ക് ഇഷ്ടമില്ല, ഒത്തിരി ദ്രോഹം ചെയ്തിട്ടുണ്ട്, അക്കാര്യങ്ങളൊക്കെ തുറന്നുപറഞ്ഞാല്‍ ഒരു മലയാളി പോലും അയാളെ തിരിഞ്ഞ് നോക്കില്ല, ഗോപി സുന്ദറിനെതിരെ ആഞ്ഞടിച്ച് ബാല

239

മലയാളത്തില്‍ നിരവധി ആരാധകരുള്ള നടനാണ് ബാല. ഇതിനോടകം നിരവധി സിനിമകളില്‍ തകര്‍പ്പന്‍ അഭിനയമാണ് ബാല കാഴ്ച വച്ചത്. തന്റെ ജീവിതത്തിലെ സങ്കടവും സന്തോഷമെല്ലാം ആരാധകരെ അറിയിക്കാറുള്ള താരം പലപ്പോഴും തന്റേതായ രീതിയില്‍ പ്രതികരിച്ച് സോഷ്യല്‍മീഡിയയില്‍ ട്രോളുകളും വിമര്‍ശനങ്ങളും നേരിടാറുണ്ട്.

Advertisements

അടുത്ത കാലത്തായി ആറട്ടണ്ണനും ചെകുത്താനുമായി ഒക്കെ ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളുമെല്ലാം വലിയ ചര്‍ച്ചയായിരുന്നു. ഇന്ന് സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമാണ് ബാലയും ഭാര്യ എലിസബത്തും.

Also Read: ആദ്യ സിനിമയ്ക്ക് ശേഷം എന്റെ ജീവിതം 360 ഡിഗ്രിയില്‍ തിരിയുകയായിരുന്നു; അനുശ്രീയുടെ വാക്കുകള്‍

ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ വെച്ച് സംഗീത സംവിധായകന്‍ ഗോപി സുന്ദറിനെ കുറിച്ച് ബാല പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. അമൃത സുരേഷിനെ സംബന്ധിച്ചിടത്തോളം ഗോപി സുന്ദറിനെ തെരഞ്ഞെടുത്തത് റോങ് ചോയ്‌സായിരുന്നോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം.

തനിക്ക് ഗോപി ഒത്തിരി ദ്രോഹങ്ങള്‍ ചെയ്തിട്ടുണ്ട്. ഐ ഡോണ്ട് ലൈക്ക് ഗോപി സുന്ദര്‍, അദ്ദേഹം ഒരു റോങ് പേഴ്‌സണാണെന്നും ശരിക്കും മോശം മനുഷ്യന്‍ തന്നെയാണെന്നും ഇക്കാര്യം തനിക്ക് നേരിട്ട് ആരോട് വേണമെങ്കിലും പറയാന്‍ കഴിയുമെന്നും ബാല പറയുന്നു.

Also Read: അതെന്തൊരു നില്‍പ്പായിരുന്നു, മമ്മൂക്കയെ അങ്ങനെ നിര്‍ത്തണോ എന്ന് ഞങ്ങള്‍ ആദ്യം സംശയിച്ചിരുന്നു, കാതലിനെ കുറിച്ച് ജിയോ ബേബി പറയുന്നു

തെറ്റായിട്ടുള്ള മനുഷ്യനാണ് അയാള്‍. ഗോപി സുന്ദറിനെയും അമൃതയെയും കുറിച്ച് ചോദിച്ചാല്‍ അതേപ്പറ്റി സംസാരിക്കാനുള്ള അവകാശം തനിക്കും നിങ്ങള്‍ക്കുമില്ലെന്നും എന്നാല്‍ ഗോപി സുന്ദറിനെ കുറിച്ച് മാത്രം ചോദിച്ചാല്‍ അദ്ദേഹം പേഴ്‌സണലി ആന്‍ഡ് പ്രൊഫഷണലി തനിക്ക് ഒത്തിരി ദ്രോഹം ചെയ്തിട്ടുണ്ടെന്ന് പറയുമെന്നും അവരുടെ കല്യാണത്തിന് മുമ്പായിരുന്നു അതൊക്കെയെന്നും താന്‍ അക്കാര്യങ്ങളെല്ലാം തുറന്നുപറഞ്ഞാല്‍ ഒരു മലയാളി പോലും അയാളെ തിരിഞ്ഞ് നോക്കില്ലെന്നും ബാല പറയുന്നു.

Advertisement