നടി മഞ്ജുഷ മാര്‍ട്ടിനെ കുറിച്ച് പറയാന്‍ സ്വാന്തനം എന്ന ഒറ്റ പരമ്പര തന്നെ ധാരാളം. ഇതിലൂടെയാണ് ഈ നടി ശ്രദ്ധിക്കപ്പെട്ടത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ മഞ്ജുഷ തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. താരത്തിന് യൂട്യൂബ് ചാനലുമുണ്ട്.
ടിക് ടോക് വീഡിയോയിലൂടെയാണ് മഞ്ജുഷ തന്റെ കരിയര്‍ ആരംഭിച്ചത്. മഞ്ജുഷയ്ക്ക് ആരാധകരൊത്തിരിയുണ്ട്. സീരിയലില്‍ മാത്രമല്ല. ഷോര്‍ട്ട് ഫിലിമിലെയും താരമാണ് മഞ്ജുഷ. അടുത്തിടെയായിരുന്നു താരം അഭിനയിച്ച മനസ്സമ്മതം എന്ന ഷോര്‍ട്ഫിലിം റിലീസായത്.
മഞ്ജുഷ ഒത്തിരി ബോഡിഷെയ്മിങ് അനുഭവിച്ചിട്ടുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഒരു അഭിമുഖമാണ് ശ്രദ്ധനേടുന്നത്. തനിക്ക് ടിക് ടോക്, റീല്‍സ് വീഡിയോകളൊക്കെ ചെയ്യുമ്പോള്‍ തന്നെ സിനിമയില്‍ നിന്നും സീരിയലില്‍ നിന്നും അവസരങ്ങള്‍ വന്നിരുന്നുവെന്നും സീരയില്‍ തന്നെ കൊണ്ട് പറ്റുമോ എന്ന് സംശയമായിരുന്നുവെന്ന് മഞ്ജുഷ പറയുന്നു.
അതുകൊണ്ട് ആദ്യമൊക്കെ നോ പറഞ്ഞു. സാന്ത്വനത്തില്‍ അവസരം കിട്ടിയപ്പോഴും നോ ആയിരുന്നു പറഞ്ഞത്. പിന്നീട് ആദിത്യന് സാറും അച്ചു ചേട്ടനുമൊക്കെ വിളിച്ചപ്പോഴാണ് പോയതെന്നും ആ സീരിയലിനോട് തനിക്ക് ഒരു ഇഷ്ടം തോന്നിയിരുന്നുവെന്നും തനിക്ക് സിനിമകളില്‍ നിന്നും അവസരങ്ങള്‍ വന്നിരുന്നുവെന്നും മഞ്ജുഷ പറയുന്നു.
ഈ സിനിമയിലേക്ക് നിങ്ങള്‍ തന്നെ മതിയെന്നൊക്കെ പറഞ്ഞ് കോള്‍ വരാറുണ്ട്. അപ്പോള്‍ താന്‍ പറയുന്നത് അങ്ങനെ പറയരുത് തന്നെ നേരിട്ട് കണ്ടിട്ടേ അങ്ങനെയൊരു തീരുമാനം എടുക്കാവൂ എന്നാണെന്നും അവസാനം അവരെ കണ്ട് കഴിഞ്ഞാല്‍ അയ്യോ ഇത്രയും ചെറുതാണോ വീഡിയോയില്‍ കണ്ടപ്പോള്‍ കുറച്ചൂടെ ഫിറ്റാണല്ലോ എന്നൊക്കെ സംസാരിക്കുമെന്നും ഇനി അത്യാവശ്യം വണ്ണം വച്ചിട്ടേ സിനിമയില്‍ അഭിനയിക്കൂ എന്നും മഞ്ജു പറയുന്നു.