‘ഈ മണ്ണും രാജ്യവും ഒരുത്തന്റെ തന്തയുടെയും വകയല്ല, നമ്മുടെ എല്ലാവരുടെയും വകയാണ്;ബസിന് വേണ്ടി ധൂർത്ത് നടത്താതെ സർക്കാർ പാവങ്ങൾക്ക് പെൻഷൻ കൊടുക്കണം’

233

മലയാളം സിനിമാ പ്രേഷകർക്ക് ഏറെ പ്രിയങ്കരൻ ആയ നടനും ബിജെപിയുടെ പ്രമുഖ നേതാവും ആണ് സുരേഷ് ഗോപി. താരത്തിന്റെ രാഷ്ട്രീയം നിരവധി ശ ത്രു ക്ക ളെയാണ് താരത്തിന് സമ്മാനിച്ചത്. എന്നാൽ രാഷ്ട്രീയം മാറ്റി നിർത്തി സിനിമയിലേയ്ക്ക് ഇറങ്ങുമ്പോൾ ഏവർക്കും പ്രിയങ്കരൻ കൂടിയാണ് സുരേഷ് ഗോപി.

കണ്ടിട്ടുള്ളതിൽ വെച്ച് പച്ചയായ മനുഷ്യൻ എന്നാണ് സുരേഷ് ഗോപിയെ പല താരങ്ങളും വിശേഷിപ്പിച്ചിരിക്കുന്നത്. ഒത്തിരി പാവങ്ങൾക്കാണ് താരം ഇതിനോടകം തുണയായി എത്തിയത്. പലരും ഇന്ന് ദൈവ തുല്യനായിട്ട് തന്നെയാണ് താരത്തെ കാണുന്നത്. ഇപ്പോഴിതാ മറ്റൊരു രാഷ്ട്രീയ പ്രസ്താവനയാണ് സുരേഷ് ഗോപിയെ വാർത്തകളിൽ നിറയ്ക്കുന്നത്.

Advertisements

സുരേഷ് ഗോപി ഇപ്പോഴിതാ യൂത്ത് കോൺഗ്രസിനെ സപ്പോർട്ട് ചെയ്തുകൊണ്ടും സർക്കാരിന് വിമർശിച്ചും പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നടത്തുന്ന നവകേരള സദസ് വെറും വാചകവും തള്ളും മാത്രമാണെന്നാണ് താരം വിമർശിച്ചത്. ഇത് വെറും ധൂർത്താണ്. പരിപാടി നടത്തുന്നത് തന്നെ പാർട്ടിയെ കനപ്പിക്കാനും, പാർട്ടിയിലെ വ്യക്തികളെ കനപ്പിക്കാനുമാണ് എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

ALSO READ- ഇത് ശെരിക്കും സര്‍പ്രൈസ്; നരന്റെ കുഞ്ഞിന്റെ പിറന്നാളിന് വന്നത് മലയാളത്തിലെ ആ സൂപ്പര്‍ താരം മാത്രം

മുഖ്യമന്ത്രി സഞ്ചരിക്കുന്ന നവകേരള സദസിന്റെ വാഹനത്തിന് ചെലവാക്കിയ പണം സാമൂഹ്യ പെൻഷൻ നൽകാൻ വിനിയോഗിച്ചിരുന്നെങ്കിൽ ആ പാവങ്ങളുടെ പ്രാർഥനക്ക് ഫലമുണ്ടാവുമായിരുന്നുവെന്ന് എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

മന്ത്രിമാർ സഞ്ചരിക്കുന്ന ആ രാക്ഷസ വാഹനത്തെ ചെളിയിൽനിന്ന് തള്ളിക്കയറ്റുക. നല്ല തമാശകളൊക്കെയാണ് നടക്കുന്നത്. അതൊക്കെ ആർക്കും പറ്റാവുന്നതാണ്. ആ വാഹനത്തെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. പക്ഷേ, ചില നിശ്ചയങ്ങളാണിതെന്നും സുരേ്‌ഗോപി പറഞ്ഞു. ഇത് എന്തിന്റെയൊക്കെയോ സൂചനകളാണ് ഇത്, അവർക്കുള്ള ചില സൂചനകളാണ്.

ALSO READ-അജു വർഗീസിനേയും വിനീതിനേയും പോലെയല്ല ധ്യാൻ! പറ്റിച്ചുള്ള പ്രമോഷന് കിട്ടില്ല;കനത്തിൽ തന്നെ നോബിളിനെ കൈകാര്യം ചെയ്ത് ധ്യാൻ ശ്രീനിവാസൻ! വൈറൽ

ഈ പണമെല്ലാം കൂടി എടുത്ത് അവർക്ക് പെൻഷൻ കൊടുത്താൽ മതിയായിരുന്നു. അവരുടെ പ്രാർത്ഥനയെങ്കിലും ഉണ്ടാകുമായിരുന്നു. ഇതിപ്പോൾ പാർട്ടിയെ കനപ്പിക്കാനും പാർട്ടിയിലെ ചില വ്യക്തികളെ കനപ്പിക്കാനുമുള്ള ധൂർത്തിനായി നടത്തുന്ന പരിപാടിയാണെന്നും സുരേഷ് ഗോപി പറഞ്ഞു.

ജനകീയ സമരങ്ങൾ ശക്തി പ്രാപിക്കേണ്ട കാലം വളരെയധികം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. വെറുതെ ഡീസലിനും പെട്രോളിനുമെല്ലാം വില കൂട്ടിയെന്നു പറഞ്ഞ് വലിയ അക്രമം അഴിച്ചു വിട്ട ആൾക്കാരാണ്, ഇന്നു രണ്ടു രൂപ പിരിച്ചിട്ട് അത് അടിച്ചുമാറ്റിക്കൊണ്ടിരിക്കുന്നത്. അതിൽനിന്നു പോലും അവർക്കു പെൻഷൻ കൊടുക്കാനാകുന്നില്ല.

ഇനി ചെയ്യേണ്ടത് ജനങ്ങൾ മുന്നോട്ട് വരണം. ജനകീയ സമരങ്ങൾ ഇവിടെ ഉണ്ടാകണം. ഇനിമുതൽ പെട്രോളും ഡീസലും അടിക്കുമ്പോൾ ചുമത്തുന്ന ആ രണ്ടു രൂപയുടെ ചുങ്കം തരാൻ തയാറല്ല എന്നു പറഞ്ഞുതന്നെ നിങ്ങൾ പെട്രോൾ പമ്പുകളിൽനിന്ന് പെട്രോളടിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.

അതിൽ ആരും ഒരു രാഷ്ട്രീയ പാർട്ടിക്ക് വേണ്ടിയും കാത്ത് നിൽക്കരുത്, നിങ്ങളുടെ അപ്പന്റെ വകയാണ് ഈ മണ്ണെന്ന് നിങ്ങൾ ഉറച്ചു വിശ്വസിക്കണം. വേലക്കാരെ മാത്രമാണ് അഞ്ചു വർഷം കൂടുമ്പോൾ ഇതെല്ലാം ഏൽപ്പിക്കുന്നത് എന്ന ധാരണവേണം. ഒരിക്കൽക്കൂടി പറയുന്നു, ഈ മണ്ണും രാജ്യവും ഒരുത്തന്റെും തന്തയുടെ വകയല്ല, നമ്മുടെ എല്ലാവരുടെയും വകയാണ് എന്നും സുരേഷ് ഗോപി പറയുന്നു.

‘പ്രതിപക്ഷം ഏത് പാർട്ടിയുമായിക്കോട്ടെ. അവർ നമ്മളുടെ ശബ്ദമാണ്, നിങ്ങൾക്ക് വേണ്ടിയാണ് അവർ ആ വണ്ടിയുടെ മുന്നിൽ ചാടിയതും തല്ല് കൊണ്ടതും ഇന്ന് ആശുപത്രിയിൽ കിടക്കുന്നത്.’

‘അത് കുറച്ച് യൂത്ത് കോൺഗ്രസുകാരായതുകൊണ്ട് എനിക്ക് അവരോട് ദൂരം കൽപിക്കണമെന്ന് ആരും പറയില്ല. അങ്ങിനെ പറയുന്നവരോട് മാത്രമേ എനിക്ക് ദൂരം കൽപ്പിക്കാനാകൂ’- എന്നും താരം വിശദീകരിച്ചു.

Advertisement