ബോളിവുഡിലെ ഏറ്റവും സക്‌സസ്ഫുള്ളായ നായികമാരിൽ മുൻനിരയിലാണ് ദീപിക പദുക്കോൺ. ദീപികയുടെ താരമൂല്യം അത്രയും വലുതാണ്. ആരാധകർക്കിടയിൽ ഇത്രയേറെ ഇൻഫ്‌ളുവൻസുള്ള മറ്റൊരു താരവുമില്ല.
സിനിമകളെല്ലാം തുടരെ വിജയങ്ങളായതോടെ ദീപികയുടെ ബ്രാൻഡ് മൂല്യം വർധിച്ചിരിക്കുകയാണ്. ഇതോടെ താരം കോസ്‌മെറ്റിക് ബിസിനസിലേക്കും ഇറങ്ങിയിരിക്കുകയാണ്. സ്‌കിൻ കെയർ രംഗത്തെ പ്രമുഖ ബ്രാൻഡാണ് ഇന്ന് ദീപിക പദുക്കോൺ നടത്തുന്ന 82ഇ എന്ന സംരംഭം. 82ഇയുടെ ഉൽപ്പന്നങ്ങൾക്ക് വിൽ അൽപം കൂടുതലാണ് എന്ന വിമർശനം തുടക്കം മുതൽ തന്നെയുണ്ട്.
ഒടുവിൽ ഈ വിമർശനം കടുത്തതോടെ മറുപടിയുമായി എത്തിയിരിക്കുകയാണ് ദീപിക പദുക്കോൺ. ‘നിങ്ങൾക്ക് 2,500 രൂപയുടെ ഉൽപ്പനമാണ് ഞാൻ വിൽക്കുന്നതെങ്കിലും അത് ഞാനും ഉപയോഗിക്കുന്നതാണ്. സത്യസന്ധ പുലർത്തുക എന്നതാണ് പ്രധാനം.’- എന്നാണ് ദീപിക പറയുന്നത്.
അതുകൊണ്ടാണ് തങ്ങൾക്ക് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ബ്രാൻഡ് വലിയ വിജയമാക്കി മാറ്റാനായത്. ഓരോ ഉൽപ്പനവും പരിശോധിച്ച് നോക്കുന്നത് ആദ്യം താനാണെന്നും താൻ ഫീഡ്ബാക്ക് നൽകിയതിന് ശേഷമാണ് ക്ലിനിക്കൽ ട്രയൽസിനായി അയക്കാൻ അനുവദിക്കുന്നതെന്നും ദീപിക പറയുന്നു.
കൂടാതെ, സെലിബ്രിറ്റിയായതിനാൽ ഇങ്ങനെ വിമർശനം ഏറ്റ ആദ്യ ആൾ താനല്ല. തന്റേത് ഒരു സെലിബ്രിറ്റി ബ്രാൻഡായതിനാൽ അതിന്റെ പതിവുള്ള വിമർശനങ്ങൾ നേരിടേണ്ടി വരുമെന്നതിൽ ബോധവതിയാണ്. എന്നും മുന്നോട്ടു പോകുകയാണ് ചെയ്തിട്ടുള്ളതെന്നും ദീപിക വിശദീകരിച്ചു.
തെന്നിന്ത്യനയിൽ സൂപ്പർതാരം നയൻതാരയും സ്വന്തമായി സ്‌കിൻകെയർ ബ്രാൻഡ് വതരിപ്പിച്ചിട്ടുണ്ട്. നയൻ (9)സ്‌കിൻസ് എന്ന് തന്നെ പേരിട്ട കമ്പനി ലിപ് ബാമുകൾക്ക് പുറമെ എല്ലാവിധത്തിലുള്ള കോസ്‌മെറ്റിക് പ്രൊഡക്ട്‌സും പുറത്തിറങ്ങിയിരുന്നു. ഇതിന്റെ പേരിൽ നയൻസും പഴി കേട്ടിരുന്നു. വില കൂടുതൽ തന്നെയാണ് സൻസ് പ്രൊഡക്ടുകൾക്ക് എതിരെയുള്ള വിമർശനം.
999 രൂപ മുതൽ 1899 വരെ വിവിധ ഉൽപ്പന്നങ്ങൾക്ക് വിലയിട്ടതാണ് ആരാധകരുടെ വിമർശനത്തിന് കാരണമായത്. സാധാരണ ജനങ്ങൾക്ക് താങ്ങുന്നതിനപ്പുറം വിലയാണ് ഇതിന്റെ ഉത്പനങ്ങൾക്ക് എന്നാണ് ആരാധകർ പറയുന്നതും.
അതേസമയം, ദീപികയും നയൻതാരയും ഒരുമിച്ചെത്തിയ ജവാൻ സിനിമയ്ക്ക് ശേഷം ദീപിക ഇപ്പോൾ പുതിയൊരു ചിത്രം ഫൈറ്റിന്റെ തിരക്കിലാണ്. ഹൃത്വിക് റോഷനാണ് നായകനായി എത്തുന്നത്. സംവിധാനം നിർവഹിക്കുന്നത് സിദ്ധാർഥ് ആനന്ദാണ്. ദീപിക പദുക്കോണിനും ഹൃത്വികിനും പുറമേ ചിത്രത്തിൽ അനിൽ കപർ, സഞ്ജിത ഷെയ്ഖ്, ടലത്, അക്ഷയ് ഒബ്‌റോയ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു.