ബാലേട്ടന്‍ സിനിമയിലെ മോഹന്‍ലാലിന്റെ സഹോദരി വൈകാതെ സിനിമയില്‍ എത്തും, നടി ഇപ്പോള്‍ എവിടെയാണെന്ന് അറിയുമോ ?

111

നിരവധി ഭാഷാ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നടിയാണ് കൃഷ്ണ. തനിക്ക് കിട്ടിയ സഹോദരി വേഷം ഈ താരം നന്നായി തന്നെ ചെയ്തു. ലക്ഷണ എന്ന പേരിലാണ് നടി തമിഴിൽ അറിയപ്പെടുന്നത്. വിവാഹത്തോടെ സിനിമയിൽ നിന്നും മാറി നിൽക്കുന്ന നടി വൈകാതെ തിരിച്ചു വരും എന്ന സൂചന നൽകി കഴിഞ്ഞു. എന്നാൽ വിവാഹത്തോടെ അഭിനയം വിട്ടെങ്കിലും ഡാൻസിൽ സജീവം ആയിരുന്നു നടി.

Advertisements

ഇപ്പോൾ നാളുകൾക്ക് ശേഷം ഒരു നൃത്തപരിപാടിയ്ക്കിടെ മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ് കൃഷ്ണ.

‘കുറെ നാളായി മീഡിയയിൽ ഒക്കെ എന്നെ കണ്ടിട്ട്. ഞാൻ ഒരു ഡാൻസ് പ്രൊഡക്ഷൻ ചെയ്യുന്നുണ്ട്. ജൽ മാല തരംഗ് എന്നാണ് അതിന്റെ പേര്. ഇന്ത്യൻ നദികളെ കുറിച്ചാണ് ആ പ്രോഗ്രാം. ഒരുപാട് വർഷമായി സിനിമയിൽ നിന്നും മാറി നിൽക്കുകയാണ്.

also read
എന്തിനാണ് ദൈവമേ എന്നോടിങ്ങനെ ചെയ്തത്, എന്റെ ജീവന്റെ പാതിയല്ലേ, സുധിയുടെ ഓര്‍മ്മകളില്‍ കണ്ണീരോടെ രേണു
എന്റെ ഫീൽഡ് ഡാൻസ് ആയിരുന്നു. ഖത്തറിൽ എനിക്ക് ഒരു ഡാൻസ് സ്‌കൂൾ ഉണ്ട്. സ്വസ്തി അക്കാഡമി എന്നാണ് പേര്. അതിന്റെ പ്രിൻസിപ്പളായി ഇരിക്കുകയാണ് ഞാൻ. ഇന്ത്യയിൽ എനിക്ക് കുറച്ച് ഡാൻസ് പ്രോഗ്രാം ഒക്കെ ചെയ്യണം. ഒരു പ്രൊഡക്ഷൻ ആയിട്ട് തന്നെ ചെയ്യണം എന്നുള്ളത് കൊണ്ട് ചെയ്ത പ്രൊഡക്ഷൻ ആണ് ജൽമാല തരംഗ്. ഗുരു വി മൈഥിലിയാണ് താരം പറഞ്ഞു.

അതേസമയം ഈ നടി ചെയ്ത കഥാപാത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടു. തമിഴിൽ വിജയുടെയും പ്രകാശ് രാജിന്റെയും സഹോദരി ആയി കൃഷ്ണ തിളങ്ങി. മലയാളത്തിൽ മോഹൻലാലിന്റെ സഹോദരി വേഷവും കൃഷ്ണ ചെയ്തു. മമ്മൂട്ടിയുടെ നായിക ആയും കൃഷ്ണ എത്തിയിട്ടുണ്ട്. ഇപ്പോൾ ഭർത്താവിനൊപ്പം ഖത്തറിൽ ആണ്. ഭർത്താവ് സജിത്ത് പിള്ള ഡോക്ടറാണ്.

 

Advertisement