ആദ്യമായിട്ടാണ് അവന്‍ ഇല്ലാതെ ഒരു യാത്ര പോവുന്നത്; പ്രിയയും നിഹാലും പങ്കുവെച്ച വീഡിയോ വൈറല്‍

185

ഒരുകാലത്ത് സീരിയലിൽ സജീവമായിരുന്നു പ്രിയ മോഹനൻ. നടി പൂർണ്ണിമ ഇന്ദ്രജിത്തിന്റെ സഹോദരി കൂടിയായ പ്രിയ നിരവധി സിനിമയിലും അഭിനയിച്ചു. നിഹാൽ പിള്ളയെയാണ് പ്രിയ വിവാഹം കഴിച്ചത്. ഇരുവരും ഒന്നിച്ച് പങ്കുവെക്കുന്ന വീഡിയോ നിമിഷം നേരം കൊണ്ട് വൈറൽ ആവാറുണ്ട്. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന ദമ്പതികൾ കൂടിയാണ് ഇവർ. 

ഇവരുടെ മകൻ വേദുവും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരപുത്രനാണ്. ഇപ്പോഴിതാ ആദ്യമായി മകനെ കൂട്ടാതെ ഒരു യാത്ര പോയതിനെ കുറിച്ചാണ് ഇവർ പറയുന്നത്. അവൻ ജനിച്ചിട്ട് ഇന്നേവരെ അവനെ കൂട്ടാതെ ഒരു യാത്ര പോലും നടത്തിയിട്ടില്ല ആദ്യമായിട്ടാണ് അവനില്ലാതെ ഇങ്ങനെ ഒരു യാത്ര പോകുന്നതെന്ന് പ്രിയ പറഞ്ഞു.

Advertisements

അതേസമയം ഇത്തവണ ബാങ്കോക്കിലേക്കാണ് ഇരുവരും പോയത്. ബിസിനസ് ആവശ്യത്തിനു വേണ്ടിയാണ് പോകുന്നതെന്ന് പ്രിയയും പറയുന്നു.

അതേസമയം വീഡിയോയുടെ ഭൂരിഭാഗം ഭാഗങ്ങളിലും വേദു കൂടെ ഇല്ലാത്തതിന്റെ സങ്കടം പ്രിയ പറയുന്നുണ്ട്. അവനുവേണ്ടി പ്രത്യേകം ഷോപ്പിംഗ് ഒക്കെ നടത്തിയിട്ടുണ്ട് പ്രിയയും നിഹാലും. അവൻ ഉണ്ടെങ്കിൽ പെട്ടെന്ന് സമയം പോകും , ഇത്തവണ ഞങ്ങളുടെ സമയം പോകുന്നേ ഇല്ലെന്ന് ഇരുവരും പറയുന്നു. അതേസമയം ബാങ്കോക്ക് തങ്ങളുടെ പ്രിയപ്പെട്ട സ്ഥലമാണെന്നും താരങ്ങൾ പറഞ്ഞു.

also readവീണ്ടും സന്തോഷ വാര്‍ത്ത പങ്കുവെച്ച് ശിഖ പ്രഭാകര്‍, ആശംസ അറിയിച്ച് ആരാധകര്‍

Advertisement