ദാരിദ്ര്യം കാരണം പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു, ഇന്ന് പത്താംക്ലാസ് തുല്യതാ ക്ലാസ്സിന് ചേര്‍ന്ന് വീണ്ടും പഠിക്കാനൊരുങ്ങി ഇന്ദ്രന്‍സ്, കൈയ്യടി

85

വസ്ത്രാലങ്കാരത്തില്‍ നിന്ന് അഭിനയത്തിലേക്ക് ചുവടുറപ്പിച്ച താരമാണ് ഇന്ദ്രന്‍സ്. കുടക്കമ്പി എന്നൊരു പേരും ഇട്ട് മലയാളികള്‍ അദ്ദേഹത്തെ കോമേഡിയനാക്കി. ഹാസ്യതാരമായിട്ടായിരുന്നു പിന്നീട് അദ്ദേഹത്തെ മലയാളി സിനിമാപ്രേമികള്‍ അറിഞ്ഞത്.

Advertisements

എന്നാല്‍ പിന്നീട് അഭിനയ പ്രാധാന്യമുള്ള വേഷങ്ങള്‍ കൊണ്ട് കാഴ്ചക്കാരെ വിസ്മയിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചു. ഇന്നും മലയാള സിനിമയിലെ നിറസാന്നിധ്യമായി തന്നെ തുടരുകയാണ് ഇന്ദ്രന്‍സ്. അദ്ദേഹത്തെ തേടി ദേശീയ പുരസ്‌കാരവും എത്തിയിരുന്നു.

Also Read: വര്‍ഷങ്ങള്‍ക്ക് ശേഷം ഒരേ ഫ്രെയിമില്‍ സ്റ്റൈല്‍ മന്നനും, ഉലകനായകനും, ചിത്രം ഏറ്റെടുത്ത് ആരാധകര്‍

ഇപ്പോഴിതാ തന്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു കാര്യത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് താരം. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും വിദ്യാര്‍ത്ഥി കുപ്പായമണിഞ്ഞിരിക്കുകയാണ് ഇന്ദ്രന്‍സ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മുടങ്ങിയ പഠനം തുടരുകയാണ് അദ്ദേഹം.

ചെറുപ്പത്തില്‍ വീട്ടിലെ ദാരിദ്ര്യം കാരണം ഇന്ദ്രന്‍സിന് ഏഴാംക്ലാസ്സില്‍ വെച്ച് പഠനം നിര്‍ത്തേണ്ടി വന്നിരുന്നു. പാതിവഴിയില്‍ മുടങ്ങിപ്പോയ തന്റെ പഠനം തുടരാന്‍ ഇപ്പോള്‍ പത്താംക്ലാസ് തുല്യതാ ക്ലാസ്സിന് ചേര്‍ന്നിരിക്കുകയാണ് ഇന്ദ്രന്‍സ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഹൈസ്‌കൂളില്‍ വെച്ചാണ് ക്ലാസ്.

Also Read: ‘എല്ലാം ഉള്ളിലൊതുക്കിയെങ്കിലും, ആ ഭയം എന്നോടൊപ്പം തന്നെ ഉണ്ട്’; ആരാധകനിൽ നിന്നും ഒഴിഞ്ഞുമാറുന്ന വീഡിയോ വൈറലായി, വിശദീകരിച്ച് സാനിയ

എല്ലാ ഞായറാഴ്ചകളിലും നടക്കുന്ന ക്ലാസ് 10 മാസം ഉണ്ടാവും. അഭിനയത്തിന്റെ കാര്യത്തില്‍ തനിക്ക് ഒത്തിരി പ്രശംസകള്‍ നേടാന്‍ കഴിഞ്ഞിട്ടുണ്ടെന്നും എന്നാല്‍ അറിവിന്റെ കാര്യത്തില്‍ താന്‍ എപ്പോഴും ഒരുപടി പിന്നിലായിരുന്നുവെന്നും അംഗീകാരങ്ങള്‍ കിട്ടിയപ്പോഴും പഠിക്കാത്തതിന്റെ കുറ്റബോധം മനസ്സിലുണ്ടായിരുന്നുവെന്നും ഇന്ദ്രന്‍സ് പറയുന്നു.

പല ഇടങ്ങളിലും താന്‍ പിറകിലേക്ക് മാറിയിട്ടുണ്ട്. തനിക്ക് ആ പേടിയില്ലാതാക്കണം, അതിനുള്ള ശ്രമം കൂടിയാണിതെന്നും തന്നെ സ്വയം സമാധാനിപ്പിക്കാന്‍ വേണ്ടിയെങ്കിലും തനിക്ക് പഠിച്ചേ തീരൂ എന്നും ഇന്ദ്രന്‍ പറയുന്നു.

Advertisement