ക്വീൻ എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സാനിയ ഇയ്യപ്പൻ. മലയാള സിനിമാ രംഗത്ത് യുവ തലമുറയുടെ യൂത്ത് ഐക്കൺ ആണ് ഇന്ന് സാനിയ ഇയ്യപ്പൻ. സിനിമ രംഗത്തിനൊപ്പം സോഷ്യൽ മീഡിയയിലും ഏറെ തിളങ്ങി നിൽക്കുന്ന നടികൂടിയാണ് സാനിയ ഇയ്യപ്പൻ.
വിട്ടുവീഴ്ചകൾ ഇല്ലാത്ത കാഴ്ചപ്പാടും പുതു പുത്തൻ ഫാഷനും കൊണ്ട് യുവ തലമുറയുടെ ഹരമായി മാറിയിരിക്കുകയാണ് നടി ഇപ്പോൾ. തന്റെ ഫോട്ടോഷൂട്ടുകൾ എല്ലാം നടി ആരാധകർക്കായി സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന് എതിരെ സോഷ്യൽമീഡിയയിൽ വലിയ രീതിയിലുള്ള വിമർശനം ഉയരുകയാണ്.
സാനിയയുടെ കൂടെ സെൽഫി എടുക്കാനെത്തിയ ആരാധകരിൽ നിന്നും താരം ഒഴിഞ്ഞുമാറുന്നതാണ് താരത്തിന്റെതായി പുറത്തെത്തിയ വീഡിയോയിലുള്ളത്. ഇതിനെ ചൊല്ലിയാണ് വിവാദം. ഇക്കാര്യത്തിൽ വിശദീകരണവുമായി സാനിയ രംഗത്തെത്തിയിട്ടുമുണ്ട്.
പ്രചരിക്കുന്ന വീഡിയോയിൽ സാനിയയ്ക്കൊപ്പം ഒരു ആരാധകൻ എടുക്കുന്ന സെൽഫി ഫ്രെയ്മിലേക്ക് അദ്ദേഹത്തിന്റെ സഹപ്രവർത്തകൻ ആയ ഒരാൾ കൂടി കയറിനിൽക്കുന്നതാണ് വീഡിയോ. രണ്ടാമത്തെ ആൾ തനിക്കടുത്തേക്ക് നിൽക്കുമ്പോൾ അകന്നുനിൽക്കുന്ന സാനിയയാണ് വീഡിയോയിൽ കാണാനാകുന്നത്.
ഈ വീഡിയോ ഷോർട്സ്, റീൽസ് എന്നിവയിലൂടെ വൈറൽ ആയതിനെത്തുടർന്ന് പലരും സാനിയയെ വിമർശിച്ച് രംഗത്തെത്തുകയാണ്. ഇതോടെയാണ് ഇക്കാര്യത്തിൽ വിശദീകരണവുമായി സാനിയ എത്തിയിരിക്കുന്നത്.
ALSO READ-ഉഗ്രൻ സിനിമ! മമ്മൂക്ക ഒരു രക്ഷയുമില്ല, ഞെട്ടിച്ചു കളഞ്ഞു! കാതലിനെ വാഴ്ത്തി ബേസിൽ ജോസഫ്
ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ താരം ഇക്കാര്യം വിശദീകരിക്കുകയാണ്. ‘ഈയിടെ ഒരു വ്യക്തിയോട് ഞാൻ വിദ്വേഷം കാണിക്കുന്ന രീതിയിലുള്ള ഒരു സാമൂഹ്യ വീഡിയോ മാധ്യമങ്ങളിൽ വൈറലാവുകയും അതിൽ ചില വ്യക്തികൾ അവരുടെ വിയോജിപ്പ് കമൻറുകളിലൂടെ പ്രകടിപ്പിക്കുകയും ചെയ്തു.’
‘മറ്റാരെയും പോലെ സ്വകാര്യ ജീവിതത്തിൽ പല രീതിയിലുള്ള പ്രശ്നങ്ങൾ നേരിടുന്ന ഒരു വ്യക്തിയാണ് ഞാനും. കുറച്ച് മാസങ്ങൾക്ക് മുൻപ് എന്റെ ജീവിതത്തിൽ ഒട്ടും മറക്കാൻ പറ്റാത്ത അനുഭവം ഉണ്ടായി. ആ സംഭവത്തിന് ശേഷം പലരും എന്നെ പിന്തുണയ്ക്കാതിരിക്കുകയും എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.’
‘എല്ലാം ഞാൻ ഉള്ളിലൊതുക്കിയെങ്കിലും ഓരോ തവണയും മനസിനുള്ളിലെ ആ ഭയം എന്നോടൊപ്പം തന്നെ ഉണ്ടായിരുന്നു. ഇതെല്ലാം അനുഭവിച്ചത് ഞാനായിരുന്നു എന്നതിനാൽ ഇതിന്റെ?ഗൗരവം എല്ലാവർക്കും ഒരുപോലെയല്ലെന്ന സത്യവും ഞാൻ മനസിലാക്കുന്നു.’
‘ഒരിക്കലും ആരെയും വേദനിപ്പിക്കുക എന്നതല്ല എന്റെ ഉദ്ദേശമെന്ന് സമൂഹത്തോട് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അബദ്ധവശാൽ ഞാൻ അങ്ങനെ ചെയ്തെങ്കിൽ ആത്മാർഥമായി ക്ഷമ ചോദിക്കുന്നു. എന്നെ മനസിലാക്കിയതിന് നന്ദി’-എന്നാണ് സാനിയ ഇയ്യപ്പൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്.
കുറിച്ചു.