‘പ്രണയത്തിനും സ്നേഹത്തിനും കാലമൊന്നും ഇല്ല; മനുഷ്യർ പരസ്പരം സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നതാണ് പ്രധാനം’: മമ്മൂട്ടി

93

മമ്മൂട്ടി കമ്പനി നിർമ്മിച്ച് മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തുന്ന ജിയോ ബേബിയുടെ പുതിയ സിനിമയാണ് കാതൽ ദി കോർ. വർഷങ്ങൾക്ക് ശേഷം തമിഴ് നടി ജ്യോതിക മലയാളത്തിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ ചി്രതത്തിനുണ്ട്.

20 വർഷത്തിന് ശേഷം ജ്യോതിക മലയാളത്തിലേക്ക്, ആദ്യമായി മമ്മൂട്ടിയുടെ നായികയായി ജ്യോതിക എത്തുന്നു തുടങ്ങിയ പ്രത്യേകതകൾ കാരണം സിനിമയുടെ പ്രഖ്യാപനം മുതൽ തന്നെ കാതൽ വലിയ ശ്രദ്ധ നേടിയിരുന്നു.

Advertisements

റിലീസായ ചിത്രത്തിന് മികച്ച നിരൂപണമാണ് ലഭിക്കുന്നത്. മമ്മൂട്ടിയുടെ കൂടെ കിടപിടിക്കുന്ന പ്രകടനവുമായി ജ്യോതികയും നിറഞ്ഞാടിയ കാതൽ ജിയോ ബേബി എന്ന സംവിധായകന്റെ മികച്ച ക്രാഫ്റ്റാണ്. പരീക്ഷണ കഥാപാത്രങ്ങൾ ഏറ്റെടുത്ത് മികച്ചതാക്കുന്ന മമ്മൂട്ടിയുടെ പതിവ് ഇവിടേയും വിജയിക്കുകയാണ്.

ALSO READ- മനസ്സമ്മതം കഴിഞ്ഞു? ജീവിതത്തിലും ഒന്നിക്കുകയാണോ അച്ചവും മഞ്ജുഷയും? ഒടുവിൽ ഉത്തരമെത്തി

ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മമ്മൂട്ടി നടത്തിയ അഭിമുഖത്തിനിടെ താരം പ്രണയത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് പറയുകയാണ്. പ്രണയത്തിനും സ്നേഹത്തിനും കാലമൊന്നും ഇല്ലെന്നും മനുഷ്യർ പരസ്പരം സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നതാണ് പ്രധാനമെന്നുമാണ് മമ്മൂട്ടി പറയുന്നത്.

പ്രണയത്തിനും സ്നേഹത്തിനും കാലമൊന്നും ഇല്ല. കല്യാണത്തിനു മുൻപും പ്രേമിക്കാം, കല്യാണത്തിന് ശേഷവും പ്രേമിക്കാം. ഒരാളെ തന്നെ പ്രേമിക്കണമെന്നേയുള്ളൂ. മനുഷ്യർ പരസ്പരം സ്നേഹിക്കുകയും വിശ്വസിക്കുകയും മനസിലാക്കുകയും ചെയ്യുക എന്നതാണ് പ്രധാനമെന്ന് മമ്മൂട്ടി മൂവി മീഡിയയോട് പറഞ്ഞു.
ALSO READ- മമ്മൂട്ടിയുടെ മാത്രം സിനിമയല്ല, ജ്യോതികയുടേയും; വീണ്ടും വെല്ലുവിളിക്കുന്ന പ്രമേയവുമായി മമ്മൂട്ടി; കാതലിന് കൈയ്യടിച്ച് പ്രേക്ഷകർ

പ്രണയിക്കുന്ന ആൾ നമ്മുടെ ഇണയാണ്. ഇണയെന്ന് പറഞ്ഞാൽ എല്ലാ തരത്തിലും തുല്യമാകും. രണ്ട് പേരും ഇണകളാണ്. അതാണ് ശരിക്കും സ്ത്രീ പുരുഷ ബന്ധം. ഇണയും പരസ്പരം തുണയുമാണെന്നും മമ്മൂട്ടി വിശദീകരിച്ചു.

ചി്രതത്തിൽ മാത്യു ദേവസി എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. ഓമന എന്ന കഥാപാത്രമായാണ് ജ്യോതിക ചിത്രത്തിൽ വേഷമിട്ടത്. ആദർശ് സുകുമാരൻ, പോൾസൺ സ്‌കറിയ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മാത്യൂസ് പുളിക്കൻ ആണ് സംഗീതം.

Advertisement