മനസ്സമ്മതം കഴിഞ്ഞു? ജീവിതത്തിലും ഒന്നിക്കുകയാണോ അച്ചവും മഞ്ജുഷയും? ഒടുവിൽ ഉത്തരമെത്തി

207

സീരിയൽ ആരാധകരായ മലയാളം മിനി സ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം എന്ന സീരിയൽ. പതിവ് പൈങ്കിളി കണ്ണീർ സീരിയലുകളിൽ നിന്നൊക്കെ വ്യത്യസ്തമാണ് സാന്ത്വനം. അതുകൊണ്ട് തന്നെ കുടുംബ പ്രേക്ഷകർക്ക് ഒപ്പം യുവപ്രേക്ഷകരും സാന്ത്വനത്തിന് കൂടുതലാണ്.

സാന്ത്വനത്തിലെ കഥാപാത്രങ്ങളെല്ലാം തന്നെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരുമാണ്. കഴിഞ്ഞ ദിവസമാണ് സാന്ത്വനത്തിലേക്ക് പുതിയ ഒരു കഥാപാത്രം കൂടിയെത്തിയത്.

Advertisements

നടൻ അച്ചു സുഗന്ധ് അവതരിപ്പിക്കുന്ന കണ്ണൻ എന്ന കഥാപാത്രത്തിന്റെ മുറപ്പെണ്ണായ അച്ചുവായി മഞ്ജുഷ മാർട്ടിൻ എത്തിയിരുന്നു. ഇപ്പോഴിതാ ആരാധകരുടെ പ്രിയ ജോഡികളാണ് ഇരുവരും.

ALSO READ- മമ്മൂട്ടിയുടെ മാത്രം സിനിമയല്ല, ജ്യോതികയുടേയും; വീണ്ടും വെല്ലുവിളിക്കുന്ന പ്രമേയവുമായി മമ്മൂട്ടി; കാതലിന് കൈയ്യടിച്ച് പ്രേക്ഷകർ

ഇരുവരും ആൽബം പാട്ടുകളിലും ഷോർട്ട് ഫിലിമിലും എല്ലാം ഒന്നിച്ചു. യഥാർത്ഥ ജീവിതത്തിലും ഇരുവരും ഒന്നിക്കുകയാണോ എന്നാണ് ഇപ്പോൾ ചിലരുടെ ചോദ്യം.

ഇതോടെ ശരിക്കും ഞങ്ങൾ തമ്മിലുള്ള ബന്ധം എന്താണ് എന്ന് മഞ്ജുഷയും അച്ചുവും പറയുകയാണ്. നേരത്തെ മുതൽ തന്നെ സാന്ത്വനം സീരിയൽ ലൊക്കേഷനിൽ വച്ച് അച്ചുവും മഞ്ജുവും ഇഷ്ടത്തിലാണ് എന്ന തരത്തിലുള്ള ഗോസിപ്പുകൾ വന്നിരുന്നു.

ALSO READ- അമ്മ ജോലി ചെയ്തിരുന്ന വീട്ടിലെ കുട്ടികളുടെ ഉപയോഗിച്ച വസ്ത്രങ്ങളായിരുന്നു ഞങ്ങള്‍ ധരിച്ചത്, കുടുംബം നോക്കാന്‍ ചെറിയ പ്രായത്തില്‍ തന്നെ ഞാന്‍ ജോലിക്ക് പോയി, ദുരിത ജീവിതം തുറന്നുപറഞ്ഞ് അന്ന ചാക്കോ

ഇത് സത്യമെന്ന് വിശ്വസിപ്പിക്കുന്ന തരത്തിൽ തംപ് നെയിലോടു കൂടെ നേരത്തെ അച്ചു സുഗന്ധിന്റെ യൂട്യൂബ് ചാനലിലും ഒരു വീഡിയോ വന്നിരുന്നു.

പിന്നാലെയാണ് ഇരുവരുടെയും മനസ്സമ്മതം കഴിഞ്ഞു എന്ന തരത്തിൽ വാർത്തകൾ വന്നത്. എന്നാൽ മനസ്സമ്മതം എന്നത് രണ്ടു പേരും ഒന്നിച്ച് അഭിനയിച്ച ഹ്രസ്വ ചിത്രമാണ്. അതിന്റെ ഷൂട്ടിങ് കഴിഞ്ഞ കാര്യമാണ്, മനസ്സമ്മതം കഴിഞ്ഞു എന്ന തരത്തിൽ വാർത്തയായി വന്നത്. മനസ്സമ്മതത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം റിലീസായിരുന്നു.

Advertisement