നടി തൃഷയ്‌ക്കെതിരായ മോശം പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് കഴിഞ്ഞ ദിവസം നടൻ മൻസൂൺ അലി ഖാൻ വ്യക്തമാക്കി. ചെന്നൈയിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിലാണ് ഇദ്ദേഹം ഈ കാര്യം പറഞ്ഞത്. മാത്രമല്ല തന്നോട് മാപ്പ് പറയാൻ ആവശ്യപ്പെട്ട തമിഴ് താരസംഘടനയും മൻസൂൺ വിമർശിച്ചു. നാലു മണിക്കൂറിനുള്ളിൽ തനിക്കെതിരായ നോട്ടീസ് പിൻവലിക്കണമെന്നും , അല്ലെങ്കിൽ തനിക്ക് നിയമനടപടി സ്വീകരിക്കേണ്ടിവരും എന്നും നടൻ പറഞ്ഞു.
ഇതിനിടെ തന്നെ വിമർശിച്ച് എത്തിയ ലിയോ ചിത്രത്തിൻറെ സംവിധായകൻ ലോകേഷ് കനകരാജിനെതിരെയും വാർത്താസമ്മേളനത്തിൽ മൻസൂൺ പറഞ്ഞിരുന്നു. ഇനി ലോകേഷ് ചിത്രത്തിൽ അഭിനയിക്കില്ലെന്നും, ലീഡ് റോളിൽ വിളിച്ചാൽ മാത്രമേ അഭിനയിക്കാൻ പോകുമെന്നും മൻസൂൺ പറഞ്ഞു.
അതേസമയം സ്ത്രീവിരുദ്ധ പരാമർശത്തിൽ മൻസൂൺ അലി ഖാനെതിരെ ചെന്നൈ പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കുക ലൈംഗിക ചുവയോടെ സംസാരിക്കുക എന്നീ വകുപ്പിലാണ് കേസ് എടുത്തത്.
അതേ സമയം ലിയോ നിർമ്മാതാക്കളായ സെവൻ സ്‌ക്രീൻ സ്റ്റുഡിയോ വിഷയത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരുന്നു. ‘നടൻ മൻസൂർ അലി ഖാൻറെ ബഹുമാനമില്ലാത്ത സംസാരം ഞങ്ങളിൽ നടുക്കം ഉളവാക്കി. ഇത്തരം പെരുമാറ്റം അംഗീകരിക്കാനാവില്ല. ബഹുമാനത്തെക്കുറിച്ചും തുല്യതയെക്കുറിച്ചുമുള്ള ഞങ്ങളുടെ പ്രഖ്യാപിത മൂല്യങ്ങൾക്ക് തികച്ചും വിരുദ്ധവുമാണ് അത്. ഞങ്ങൾ ഏകകണ്ഠമായി ഇതിനെ അപലപിക്കുന്നു’, സെവൻ സ്‌ക്രീൻ സ്റ്റുഡിയോയുടെ കുറിപ്പ് ഇപ്രകാരമാണ്.