ലക്നോ: ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ കൂട്ടമാനഭംഗത്തിനിരയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി ജീവനൊടുക്കി. ബുധ്വാനില് പതിനാല് വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയാണ് ജീവനൊടുക്കിയത്. പീഡനത്തിനിരയായി രണ്ടു ദിവസങ്ങള്‍ക്കു ശേഷം പെണ്‍കുട്ടി തൂങ്ങിമരിക്കുകയായിരുന്നു.
മൂന്നു പേര് ചേര്‍ന്ന് തന്നെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നെന്ന് പെണ്‍കുട്ടി പോലീസ് പരാതിയില്‍ പറയുന്നു. തിങ്കളാഴ്ച രാത്രിയില്‍ മൂത്രപ്പുരയില്പോകാന് വീടിനു വെളിയിലിറങ്ങിയപ്പോള്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. പ്രതികളില്‍ ഒരാള്‍ പെണ്‍കുട്ടിയുടെ പരിചയക്കാരനാണ്.
രാത്രിയില്‍ വീടിനു സമീപത്തെ സര്‍ക്കാര്‍ സ്കൂളിലേക്കാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ക്രൂരമായ പീഡനത്തിനു ശേഷം പെണ്‍കുട്ടിയെ ഉപേക്ഷിച്ച് പ്രതികള്‍ കടന്നു. മാതാപിതാക്കള്‍ അന്വേഷിച്ചെത്തുമ്ബോള് പെണ്‍കുട്ടി അവശനിലയിലായിരുന്നു.