‘ഇത്രയും നല്ലൊരു ഒരു കുഞ്ഞിനെ സമ്മാനിച്ചതിന് നന്ദി’; ഏക മകൻ സായ് ടീനേജിലേക്ക്; പിറന്നാൾ ആഘോഷം ഗംഭീരമാക്കാൻ നവ്യയും സന്തോഷും

98

മലയാള സിനിമയിലെ മുൻനിര സൂപ്പർ നായികമാരിൽ ഒരാൾ ആയിരുന്നു നചിനവ്യാ നായർ ഒരുകാലത്ത്. മലയാളത്തിന്റെ ജനപ്രിയ നടൻ ദിലീപ് നായകനായ ഇഷ്ടം എന്ന സിബി മലയിൽ ചിത്രത്തിൽ കൂടിയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്.

സ്‌കൂൾ കലോൽസവങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു നവ്യാ നായർ കലോൽസവ വേദികൽ നിന്നും ആണ് സിനിമയിലേക്ക് എത്തിയത്. ഇഷ്ടത്തിന്റെ തകർപ്പൻ വിജയത്തിന് പിന്നാലെ ബാലാമണി എന്ന കഥാപാത്രമായി നവ്യാ നായർ നിറഞ്ഞാടിയ നന്ദനം കൂടി എത്തിയതോടെ താരം മലയാളികളുടെ പ്രിയങ്കരിയായി മാറി.

Advertisements

പിന്നീട് കൈ നിറയെ അവസരങ്ങൾ ആയിരുന്നു താരത്തെ തേടി എത്തിയത്. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നഡയിലും എല്ലാം താരം തിളങ്ങിയിരുന്നു. വിവാഹ ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്ത നടി പിന്നീട് തിരികെ എത്തിയിരുന്നു.
ALSO READ- ‘രണ്ട് വിവാഹങ്ങൾ, രണ്ടും പരാജയം മക്കളെല്ലാം വിദേശത്തും’; ആദ്യ ഭർത്താവിന് ജോലി കൊടുത്തതും, അവസാനം വരെ തണലായതും പറഞ്ഞ് നടി കുട്ടി പത്മിനി

മിനിസ്‌ക്രീനിലൂടെയും നൃത്ത പരിപാടികളിലൂടെയും തിരികെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയ നവ്യ സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിൽ ആയിരുന്നു രണ്ടാം വരവിൽ ആദ്യം അഭിനയിച്ചത്. ലാൽ ആയിരുന്നു ചിത്രത്തിലെ നായകൻ.

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ സൂപ്പർഹിറ്റ് സിനിമകളായ ദൃശ്യം സീരിസുകളുടെ കന്നഡ റീമേക്കുകളിലും രണ്ടാം വരവിൽ നവ്യാ നായർ നായിക ആയി അഭിനയിച്ചു. ജനകി ജാനേ എന്ന സിനിമ ആണ് താരത്തിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്. മുംബൈ സെറ്റിൽഡായ സന്തോഷിനെയാണ് നവ്യ വിവാഹം ചെയ്തത്. ഏകമകൻ സായ് അമ്മ നവ്യയ്‌ക്കൊപ്പം ഇപ്പോൾ കേരളത്തിൽ തന്നെ സെറ്റിൽഡാണ്. ഇപ്പോഴിതാ മകന്റെ മറ്റൊരു പിറന്നാൾ ദിനം വന്നെത്തിയിരിക്കുകയാണ്. മകന്റെ പതിമൂന്നാം പിറന്നാളാണ് വന്നെത്തിയിരിക്കുന്നത്.

ALSO READ-എല്ലാവരും പറയുന്നത് പോലെ ഒരാളല്ല അവര്‍, എനിക്ക് വലിയ സംഭവമായിട്ടൊന്നും തോന്നിയില്ല, സണ്ണി ലിയോണിനെ കുറിച്ച് പ്രശാന്ത് അലക്‌സാണ്ടര്‍ പറയുന്നു

അതുകൊണ്ട് തന്നെ ഗംഭീരമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് നവ്യയും ഭർത്താവും. തിരക്കുകൾക്ക് ഇടയിൽ പിറന്നാൾ ദിനം അടിച്ചു പൊളിക്കാൻ നാട്ടിൽ എത്താൻ കഴിയാഞ്ഞതിന്റെ സങ്കടം പങ്കുവെയ്ക്കുകയാണ് സന്തോഷ്. എങ്കിലും മകന്റെ പിറന്നാൾ ആഘോഷം അതി ഗംഭീരമായി തന്നെ ആഘോഷിക്കും എന്ന് പോസ്റ്റ് പങ്കിട്ടുകൊണ്ട് കുറിക്കുകയാണ് സന്തോഷ്.

പതിവുപോലെ മകന്റെ ഈ പിറന്നാളും അതി ഗംഭീരമായി തന്നെ നവ്യയും സന്തോഷും ആഘോഷിക്കാൻ തയ്യാറെടുക്കുകയാണ്. കഴിഞ്ഞവർഷവും വ്യത്യസ്ത രീതിയിൽ ആണ് ഇരുവരും സായിയുടെ പിറന്നാൾ ആഘോഷിച്ചത്. ജാപ്പനീസ് മാംഗ സീരീസിലെ നാരുട്ടോ തീമിലാണ് പിറന്നാൾ കേക്കും മറ്റും അന്ന് അണിയിച്ചൊരുക്കിയത്. കഴിഞ്ഞവർഷം മകന് ജന്മദിന സമ്മാനമായി ലഭിച്ച പുതിയ റിസ്റ്റ് ബാൻഡിന്റെ ചിത്രവും നവ്യ പോസ്റ്റ് ചെയ്തിരുന്നു.

അതേസമയം, ഇത്തവണ ഇത്രയും നല്ലൊരു കുഞ്ഞിനെ തനിക്ക് സമ്മാനം നൽകിയതിന് നവ്യക്ക് നന്ദി പറഞ്ഞുകൊണ്ടാണ് സന്തോഷ് മേനോൻ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ”ഇത്രയും നല്ലൊരു ഒരു കുഞ്ഞിനെ സമ്മാനിച്ചതിന് നന്ദി പ്രിയ പൊന്നു….. ജന്മദിനാശംസകൾ പ്രിയ വാവാ.. നിങ്ങളുടെ ജന്മദിനാഘോഷം ഞായറാഴ്ചയിലേക്ക് മാറ്റിവെക്കാനുള്ള എന്റെ അഭ്യർത്ഥന സ്വീകരിച്ചതിന് നന്ദി.. നമ്മൾ മാക്‌സിമം ആഘോഷിക്കും” എന്നാണ് സന്തോഷ് കുറിച്ചിരിക്കുന്നത്.

Advertisement