ബിഗ്‌ബോസിൽ എത്തിയതോടെയാണ് ബഷീർ ബഷിയെ പ്രേക്ഷകർക്ക് കൂടുതൽ പരിചയം. ഷോയിൽ വെച്ച് തന്റെ ജീവിത കഥയെല്ലാം ബഷീർ പറഞ്ഞിരുന്നു. ഒരുപാട് പേർ ബഷീറിനെ കുടുംബത്തെ വിമർശിച്ച് എത്താറുണ്ടായിരുന്നു , എന്നാൽ സപ്പോർട്ട് ചെയ്തും നിരവധി പേർ എത്തുന്നുണ്ട്. ഇപ്പോഴിതാ തങ്ങളുടെ കുടുംബത്തിലേക്ക് പുതിയ അതിഥി വരുന്ന സന്തോഷമാണ് ബഷീറും ഭാര്യമാരും പങ്കുവെച്ചത്.
ബഷീറിൻറെ അളിയനും ഭാര്യയുടെ സഹോദരനും എല്ലാം മഷൂക്കിന്റെ വിവാഹ വിശേഷങ്ങൾ ആയിരുന്നു കുറച്ചു ദിവസങ്ങളിലായി ബഷീർ പങ്കുവച്ചുകൊണ്ടിരുന്നത്.
മാംഗ്ലൂരിൽ വെച്ചാണ് വിവാഹം നടക്കുന്നത്. ഒരാഴ്ച മുമ്പേ ബഷീറും കുടുംബം ഇവിടെ എത്തി. ഇവിടെനിന്ന് പകർത്തിയ വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നത്. കുടുംബത്തിലേക്ക് വന്ന വധുവിനെ പരിചയപ്പെടുത്തിക്കൊണ്ട് മഷൂറയെത്തി.
‘ഒരു പുതിയ കുടുംബാംഗം ഒരു പുതിയ അധ്യായം പോലെയാണ്. അത് സ്നേഹവും ചിരികളും നിറഞ്ഞ നിമിഷങ്ങളുമായിരിക്കാം. നിങ്ങൾ എന്റെ സഹോദരന്റെ ജീവിതത്തിന്റെ ഭാഗമായതിൽ വളരെ സന്തോഷമുണ്ട്. ശാലു എന്ന വധുവിനെ ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുകയാണ്. ഒപ്പം ഞങ്ങളെല്ലാവരുടെയും സ്നേഹവും ഉണ്ടായിരിക്കും’, എന്നുമാണ് മഷൂറ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.
ബഷീറിൻറെ ആദ്യ ഭാര്യയും, മഷൂറയും വധുവിനൊപ്പം ഒന്നിച്ചിരിക്കുന്ന ചിത്രമാണ് ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചത്. ഇതിനു താഴെയും പതിവുപോലെ വിമർശന കമന്റ് വന്നു. ബഷീർ വീണ്ടും വിവാഹം കഴിച്ചോ എന്നാണ് ഇത് കണ്ട് ചിലരൊക്കെ കമൻറ് ചെയ്തത്.