ഇങ്ങനെയാണോ അയാള്‍ സ്ത്രീകളെ കാണുന്നത്, ലജ്ജ തോന്നുന്നു, തൃഷക്കെതിരെ നടത്തിയ മോശം പരാമര്‍ശത്തില്‍ മന്‍സൂര്‍ ഖാനെതിരെ തുറന്നടിച്ച് മാളവിക മോഹന്‍

144

തമിഴ് സിനിമാതാരം തൃഷയ്‌ക്കെതിരെ നടന്‍ മന്‍സൂര്‍ അലിഖാന്‍ നടത്തിയ മോശം പരാമര്‍ശം സിനിമാതരങ്ങള്‍ക്കിടയിലും സോഷ്യല്‍മീഡിയയിലും വലിയ ചര്‍ച്ചയായി മാറിയിരുന്നു. ലിയോ എന്ന ചിത്രവുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ വെച്ചായിരുന്നു മന്‍സൂര്‍ അലിഖാന്റെ മോശം പരാമര്‍ശം.

Advertisements

സിനിമയില്‍ തൃഷയ്‌ക്കൊപ്പം കിടപ്പുമുറി സീന്‍ പങ്കിടാന്‍ അവസരം ലഭിച്ചില്ലെന്നായിരുന്നു മന്‍സൂര്‍ അലിഖാന്‍ പറഞ്ഞത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ രൂക്ഷമായി പ്രതികരിച്ച് തൃഷയും രംഗത്തെത്തിയിരുന്നു.

Also Read: 25 ടേക്കാണ് പോയത്, ആ കെട്ടിപ്പിടിക്കുന്ന സീന്‍ ചെയ്യാന്‍ എന്നേക്കാള്‍ ചമ്മല്‍ നവ്യ ചേച്ചിക്കായിരുന്നു, അനുഭവം തുറന്ന് പറഞ്ഞ് ജോര്‍ജ് കോര

മന്‍സൂര്‍ അളിഖാനൊപ്പം സ്‌ക്രീന്‍ സ്‌പേസ് പങ്കിടാത്തതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും ഇനി ഒരിക്കലും അത് സംഭവിക്കാന്‍ പോകുന്നില്ലെന്നുമായിരുന്നു തൃഷ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചത്. മന്‍സൂര്‍ അലിഖാന്റെ മോശം പരാമര്‍ശത്തിന്റെ വീഡിയോയും തൃഷ പങ്കുവെച്ചിരുന്നു.

malavika-mohan-5

സംഭവം വലിയ ചര്‍ച്ചയായതോടെ നിരവധി പേരാണ് മന്‍സൂര്‍ അലിഖാനെതിരെ പ്രതികരിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ നടനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടി മാളവിക മോഹനും. മന്‍സൂര്‍ ഖാന്റെ വാക്കുകള്‍ അത്രമേല്‍ വെറുപ്പുളവാക്കുന്നതാണെന്ന് മാളവിക മോഹന്‍ എക്‌സില്‍ കുറിച്ചു.

Also Read: ഖുശ്ബുവിനെ പോലെ തൃഷയെ കിടക്കയിലേക്ക് വലിച്ചിടാനായില്ലെന്ന് മൻസൂർ അലിഖാൻ; ‘വെറുപ്പ് തോന്നുന്നു’, ഇയാൾ മനുഷ്യരാശിക്ക് തന്നെ അപമാനമെന്ന് തൃഷ

എങ്ങനെയാണ് ഇയാള്‍ സ്ത്രീകളെ കാണുന്നതെന്നും അവരെ കുറിച്ച് ചിന്തിക്കുന്നതെന്നുമുള്ള കാര്യം ലജ്ജിപ്പിക്കുന്നു. അതേക്കുറിച്ച് പരസ്യമായും നിക്ഷ്പക്ഷമായും സംസാരിക്കാന്‍ ധൈര്യമുണ്ടാകുമോയെന്നും അയാള്‍ പ്രത്യാഘാതങ്ങളെക്കുറിച്ച് പോലും ആശങ്കപ്പെടാതെയാണ് സംസാരിക്കുന്നതെന്നും വിചാരിക്കുന്നതിനേക്കാള്‍ നികൃഷ്ടമാണിതെന്നും മാളവിക പറഞ്ഞു.

Advertisement