മലയാളം സിനിമാ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ ഒരുക്കിയ ലൂസിഫർ എന്ന സർവ്വകാല ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമായി ആണ് എംപുരാൻ എത്തുന്നത്.
സിനിമയുടെ അനൗൺസ്‌മെന്റ് വീഡിയോ വലിയ രീതിയിൽ വൈറലായിരുന്നു. ആദ്യ ഭാഗത്തിലെ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയാണ് എമ്പുരാന്റെ ദൈർഘ്യമേറിയ അനൗൺസ്‌മെന്റ് വീഡിയോ പുറത്തുവിട്ടത്.
ഇതിനിടെ ദുബായ് എയർപോർട്ടിൽ നിന്നുള്ള ചില ദൃശ്യങ്ങൾ പുറത്തെത്തിയത് എമ്പുരാൻ സിനിമയുടെ പ്രതീക്ഷകൾ വാനോളം ഉയർത്തിയിരിക്കുയാണ്. തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നായകരായ മലയാളത്തിന്റെ സ്വന്തം മോഹൻലാലും തമിഴ് സൂപ്പർ താരം ധനുഷും കണ്ടുമുട്ടുന്ന വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്.
രണ്ടു പേരും ഒരുമിച്ച് ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ വെച്ചാണ് കണ്ടുമുട്ടിയിരിക്കുന്നത്. അപൂർവമായി മാത്രമേ രണ്ടുപേരും തമ്മിൽ കണ്ടുമുട്ടാറുളളൂ.ചുവന്ന ഫുൾ സ്ലീവ് ഷർട്ടും കൂളിങ് ഗ്ലാസും കറുത്ത തൊപ്പിയുമാണ് മോഹൻലാലിന്റെ വേഷം. വെള്ള ഷർട്ടും നീല പാന്റ്‌സുമാണ് ധനുഷിന്റെ വേഷം.
താരങ്ങൾ ഇരുവരും ഹസ്തദാനം ചെയ്തു നിൽക്കുന്ന ചിത്രം നിമിഷങ്ങൾക്കുള്ളിലാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പൃഥ്വിരാജ് സംവിധാനത്തിൽ ഒരുങ്ങുന്ന എമ്പുരാന്റെ പ്രീപ്രൊഡക്ഷൻ വർക്കുകൾ സജീവമാണ്.
മലയാളത്തിൽ പുറത്തിറങ്ങുന്ന ഏറ്റവും വലിയ ചിത്രമായിരിക്കും എമ്പുരാൻ. മോഹൻലാലും ധനുഷും ഒപ്പം നിൽക്കുന്ന ചിത്രം വൈറലായതോടുകൂടി എമ്പുരാനിൽ ധനുഷ് ഉണ്ടാവുമോ എന്ന് ചോദിക്കുകയാണ് ഓരോ ആരാധകരും.
🤩🔥📸 @dhanushkraja @Mohanlal #CaptainMiller pic.twitter.com/RMdI00lZPZ
— Dhanush Trends ™ (@Dhanush_Trends) November 18, 2023
അതേസമയം, അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ക്യാപ്റ്റൻ മില്ലർ ആണ് ധനുഷിന്റെ പുറത്തിറങ്ങാൻ പോവുന്ന ഏറ്റവും പുതിയ ചിത്രം. ജിവി പ്രകാശ് കുമാർ സംഗീതം നിർവഹിച്ച് ധനുഷ് ആലപിച്ച ഗാനം ഉടൻ തന്നെ പുറത്തുവിടുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ധനുഷ് ആലപിച്ച ഗാനങ്ങളെല്ലാം സൂപ്പർഹിറ്റാവുന്നത് പതിവാണ്.