‘ഒരുപാട് പടങ്ങൾ ചെയ്യരുത്, നോക്കീം കണ്ടുമൊക്കെ ചെയ്യണം’; തന്നെ മമ്മൂട്ടി വിളിച്ച് ഉപദേശിച്ചതിനെ കുറിച്ച് ജോണി ആന്റണി

97

മലയാളികൾക്ക് ഏറെ സുപരിചിതനായ സംവിധായകനും നടനും ആണ് ജോണി ആന്റണി. ട്രെൻസ് സെറ്ററായി മാറിയ സിഐഡി മൂസയിലൂടെ സിനിമയിൽ തുടക്കം കുറിക്കുകയും പിന്നീട് പല ജോണറിൽ ഉള്ള സിനിമകളിലൂടെ ശ്രദ്ധ നേടുകയും ചെയ്ത ജോണി ആന്റണി എന്ന സംവിധായകൻ. പിന്നീട അദ്ദേഹം ഒരുപിടി സൂപ്പർഹിറ്റ് സിനിമകൾ മലയാളത്തിന് സമ്മാനിച്ചിരുന്നു. തുറുപ്പ് ഗുലാൻ ജോണി ആന്റണിയുടെ ഹിറ്റ് ചിത്രങ്ങളിലൊന്നാണ്. മമ്മൂട്ടിയെ നായകനാക്കി തമാശയുടെ അകമ്പടിയോടെ ജോണി ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് തുറുപ്പുഗുലാൻ.

തമിഴ്താരം സ്നേഹ നായികയായ ചിത്രത്തിൽ സലിം കുമാർ, ഇന്നസെന്റ്, ദേവൻ, കൊച്ചിൻ ഹനീഫ, ഹരിശ്രീ അശോകൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരും അഭിനയിച്ചിരുന്നു. ഈ ചിത്രം താൻ ഏറ്റവുമധികം ആസ്വദിച്ച് ചെയ്ത ചിത്രങ്ങളിലൊന്നാണെന്നാണ് ജോണി ആന്റണി പറയുന്നത്.

Advertisements

മമ്മൂട്ടി വളരെ ഈസിയായി അഭിനയിച്ച ചിത്രമാണ് തുറുപ്പുഗുലാനെന്നും ആ കഥാപാത്രം മമ്മൂട്ടിക്ക് വലിയ ഇഷ്ടമായിരുന്നുവെന്നും ജോണി ആന്റണി മാതൃഭൂമി ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ALSO READ- വിജയ് ദേവരക്കൊണ്ടയുടെ പേര് കേൾക്കുമ്പോൾ നാണിച്ച് ചുവന്നുതുടുത്ത് രശ്മിക മന്ദാന;വീഡിയോ ഏറ്റെടുത്ത് ആരാധകർ

വളരെ ഈസിയായി മമ്മൂക്ക ബിഹേവ് ചെയ്ത ഒരു സിനിമയാണ് തുറുപ്പുഗുലാൻ. ആ കഥാപാത്രം പുള്ളിക്ക് ഇഷ്ടമായി. പുള്ളി വളരെ പെട്ടെന്ന് അതുമായി സമരസപ്പെട്ടു. ആക്ഷൻ കോമഡി സിനിമ ചെയ്യുമ്പോൾ ഒരു രജിനികാന്ത് ഫോർമുല ഉണ്ടല്ലോ. അടിക്കേണ്ടപ്പോൾ അടിക്കും. കുട്ടിത്തം കാണിക്കേണ്ടപ്പോൾ അത് കാണിക്കുമെന്നും ജോണി ആന്റണി പറയുന്നു.

മമ്മൂക്ക നമ്മളെ പോലും ഞെട്ടിക്കുന്ന രീതിയിൽ അത് രസകരമായി ചെയ്തു. ഒരുപാട് ഡയലോഗുകൾ പുള്ളി കോൺട്രിബ്യൂട്ട് ചെയ്തിട്ടുണ്ട്. അതിന്റെ ഷൂട്ട് രസകരമായിരുന്നു. ചെയ്തതിൽ വളരെ ആസ്വദിച്ച ഷൂട്ടും സിനിമയും എനിക്ക് ഇഷ്ടപ്പെട്ട കഥാപാത്രവുമൊക്കെയായിരുന്നു ഗുലാനെന്നും ജോണി ആന്റണി പറയുന്നു.

ALSO READ- കാത്തിരിപ്പിന് ഒടുവിൽ ആരാധകരെ ത്രസിപ്പിക്കാൻ ആ ഗാനമെത്തി; ലിയോയിലെ ഹിറ്റ് ഗാനത്തിന്റെ വിഡിയോ റിലീസ് ചെയ്തു

ഇതുകൂടാതെ താൻ നടനായി ശ്രദ്ധേയനായ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ അഭിനയം കണ്ട് മമ്മൂക്ക വിളിച്ചു. ‘വരനെ അവശ്യമുണ്ട് കണ്ട് കഴിഞ്ഞ്, ജോണി നന്നായി ചെയ്തുവെന്ന് മമ്മൂട്ടി പറഞ്ഞു. ഒരുപാട് പടങ്ങൾ ചെയ്യരുത്, നോക്കീം കണ്ടുമൊക്കെ ചെയ്യണം, ശരീരം നോക്കണം എന്നൊക്കെ പറഞ്ഞിരുന്നു.

‘ഒരു അനിയനോട് പറയുന്നത് പോലെ എന്നെ ഉപദേശിക്കാറുണ്ട്. അങ്ങനെ ടിപ്സൊക്കെ പറഞ്ഞുതരാറുണ്ട്. അത് വലിയ കാര്യമല്ലേട- ജോണി ആന്റണി പറയുന്നു.

ജോണി ആന്റണിയുടെ അവസാനമെത്തിയ ചിത്രം പുലിമടയാണ്. എകെ സാജൻ സംവിധാനം ചെയ്ത ചിത്രത്തിൽ ജോജു ജോർജായിരുന്നു നായകൻ. ഐശ്വര്യ രാജേഷ്, ലിജോ മോൾ, ചെമ്പൻ വിനോദ്, ജാഫർ ഇടുക്കി, സോന നായർ, പൗളി വൽസൻ എന്നിവരും ചിത്രത്തിന്റെ ഭാഗമായി.

Advertisement