മോഹന്‍ലാലിന്റെയും ദുല്‍ഖറിന്റെയും ചിത്രങ്ങളെ പിന്തള്ളി കണ്ണൂര്‍ സ്‌ക്വാഡിന്റെ കുതിപ്പ്, പുതിയ നേട്ടവുമായി ചിത്രം

194

മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തിയ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. നവാഗതനായ റോബി വര്‍ഗീസ് രാജാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. പിന്നാലെ ചിത്രം ഹോട്സ്റ്റാറിലൂടെ ഒടിടി റിലീസായിരിക്കുകയാണ്.

Advertisements

ചിത്രം റിലീസായപ്പോള്‍ ലഭിച്ച സ്വീകാര്യത ഒടിടിയിലും ലഭിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ തിരക്കഥ റോണി ഡേവിഡ് രാജിന്റേതാണ്. റോബിയും റോണിയും സഹോദരന്മാരുമാണ്. ഒടിടി റിലീസായതോടെ ചിത്രം കേരളത്തിന് പുറത്തുള്ള മറ്റ് ഭാഷാ സിനിമാപ്രേമികളേയും ആകര്‍ഷിച്ചിരിക്കുകയാണ്.

Also Read: കുറച്ച് സിനിമകളെ ചെയ്തിട്ടുള്ളു, ആ കഥാപാത്രം തന്നെ ധാരാളം ഈ നടനെ ഓര്‍ക്കാന്‍ ; യാത്രയായി വിനോദ് തോമസ്

ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ഈ അവസരത്തില്‍ പുതിയ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കണ്ണൂര്‍ സ്‌ക്വാഡ്. ഹോട്‌സ്റ്റാറിലെ ടോപ് ടെന്‍ ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ചിത്രം.

കഴിഞ്ഞ ദിവസം ഓടിടിയില്‍ റിലീസ് ചെയ്ത ചിത്രമാണ് വളരെ പെട്ടെന്ന് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. വാലാട്ടി, വെബ്‌സീരീസായ മാസ്റ്റര്‍ പീസ്, കിംഗ് ഓഫ് കൊത്ത, ഹൃദയം, ലേബല്‍, സ്‌കാഡ, റോഷാക്ക്, മോണ്‍സ്റ്റര്‍, നെയ്മര്‍ തുടങ്ങിയ ചിത്രങ്ങളാണ് യഥാക്രമം ഒന്നുമുതല്‍ പത്ത് വരെ സ്ഥാനങ്ങളിലുള്ളത്.

Also Read: അതേപ്പറ്റി ഒന്നും അറിയില്ലായിരുന്നു, എന്നെ ആരും തിരിച്ചറിയാനും പോകുന്നില്ലെന്ന് മനസ്സിലായി, അതുകൊണ്ട് അവര്‍ പറഞ്ഞതുപോലെ ചെയ്തു, ആദ്യ സിനിമാനുഭവം പങ്കുവെച്ച് ഭാവന

മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച കണ്ണൂര്‍ സ്‌ക്വാഡ് 2023 സെപ്റ്റംബര്‍ 28നാണ് തിയ്യേറ്ററുകളിലെത്തിയത്. ചിത്രത്തില്‍ അസീസ് നെടുമങ്ങാട്, ശബരീഷ് വര്‍മ, റോണി, വിജയരാഘവന്‍ തുടങ്ങിയവര്‍ മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിച്ചിരുന്നു.

Advertisement