ഇനി സ്റ്റാര്‍ മാജിക്കില്‍ ഉണ്ടാവില്ല; യാത്ര പറഞ്ഞ് ലക്ഷ്മി നക്ഷ്ത്ര , വീഡിയോ പങ്കുവെച്ച് താരം

70625

ലക്ഷ്മി നക്ഷത്ര എന്ന താരത്തിന് ആരാധകർ ഏറെ ആയത് സ്റ്റാർ മാജിക് വേദിയിൽ എത്തിയതോടെയാണ്. ഇത് ലക്ഷ്മി തന്നെ സമ്മതിച്ച കാര്യമാണ്. എത്ര തിരക്കാണെങ്കിൽ പോലും തന്റെ ആരാധകരെ കാണാൻ ലക്ഷ്മി സമയം കണ്ടെത്താറുണ്ട്. അതേസമയം ആർജെ ജോലി ചെയ്തതിനുശേഷം ആണ് ലക്ഷ്മി അവതാരിക ആയത്.

Advertisements

യൂട്യൂബ് ചാനലിൽ സജീവമായ ലക്ഷ്മി പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ തൻറെ പുതിയ യാത്ര വിശേഷങ്ങളെ കുറിച്ച് പറഞ്ഞുകൊണ്ട് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ലക്ഷ്മി. താരം സ്റ്റാർ മാജിക്കിൽ നിന്ന് ചെറിയൊരു ബ്രേക്ക് എടുക്കുന്നതിനെ കുറിച്ച് ആണ് ലക്ഷ്മി ഇതിൽ പറയുന്നത്.

ബ്രേക്ക് എടുത്ത് ചെറിയ ഒരു യാത്ര നടത്തുകയാണ്. എൻറെ ലഗേജ് കാണുമ്പോൾ തന്നെ ഞാൻ എവിടേക്കാണ് പോകുന്നത് എന്ന് നിങ്ങൾക്ക് മനസ്സിലാവും. അമ്മയ്‌ക്കൊപ്പം കാശ്മീരിലേക്ക് ആണ് ഇത്തവണ ലക്ഷ്മി പോകുന്നത്.

also read
‘ഇപ്പോഴും താൻ മായേടെ പിന്നാലെ നടന്നാൽ ആളുകൾ ചോദിക്കും, വേറേ പണിയൊന്നുമില്ലേയെന്ന്’, വെളിപ്പെടുത്തി ജഗദീഷ്
അഞ്ചാറു ദിവസം അവിടെ ഉണ്ടാവുമെന്നും ഈ സ്ഥലം തെരഞ്ഞെടുത്തതിന് ഒരു പ്രത്യേകത ഉണ്ടെന്നും ലക്ഷ്മി പറഞ്ഞു. അതേസമയം എയർപോർട്ടിലേക്ക് പോവും വഴി സ്‌കൂൾ വിദ്യാർത്ഥികളെ കണ്ടപ്പോൾ തൻറെ കോളേജിൽ ലൈഫിനെ കുറിച്ചും ലക്ഷ്മി ഓർമ്മിച്ചു.

Advertisement