ദുബായിയിലെ മൂന്ന് ലക്ഷത്തിന്റെ ജോലി ഉപേക്ഷിച്ച് എത്തിയത് യൂട്യൂബിലേക്ക്, ഇന്ന് പാവപ്പെട്ടവര്‍ക്ക് തണലായി നിക്, നല്ലത് ചെയ്യുമ്പോഴും വരുന്നത് മോശം കമന്റുകള്‍

191

ഇന്നത്തെ കാലത്തെ മനുഷ്യര്‍ പലരും സ്വാര്‍ത്ഥരാണ്. സ്വന്തം സുഖത്തിനും സന്തോഷത്തിനും വേണ്ടി മിക്കവരും പണം ചെലവഴിക്കുമ്പോള്‍ ചുരുക്കം ചിലര്‍ മറ്റുള്ളവരുടെ കണ്ണീരൊപ്പാന്‍ വേണ്ടി തങ്ങളുടെ സമ്പാദ്യത്തിന്റെ ഒരു ഭാഗം മാറ്റിവെക്കാറുണ്ട്.

Advertisements

അത്തരത്തില്‍ നന്മ നിറഞ്ഞ ഒരു മനസ്സിനുടമയാണ് നിക് വ്‌ലോഗ്. സോഷ്യല്‍മീഡിയയിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനായ വ്യക്തിയാണ് നിക് എന്ന നിക്കി സ്റ്റാന്‍ലി ലോബോ. ഒത്തിരി പേര്‍ക്കാണ് നിക് ഇതിനോടകം താങ്ങായി എത്തിയത്.

Also Read: സിനിമ തെരഞ്ഞെടുക്കാനറിയില്ല, എന്നെ തേടിയെത്തുന്നത് പലരും ഉപേക്ഷിച്ച കഥാപാത്രങ്ങള്‍, മനസ്സുതുറന്ന് വിന്‍സി അലോഷ്യസ്

പാവപ്പെട്ട പലര്‍ക്കും തുണയായെത്തുന്ന നിക്കിന്റെ വീഡിയോകള്‍ പലതും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇന്ന് ദുരിതം നിറഞ്ഞ ജീവിതങ്ങളുടെ വാര്‍ത്തകള്‍ വന്നാല്‍ അതിന്റെ താഴെ പലരും ചെയ്യുന്ന കമന്റാണ് നിക്ക് സഹായിക്കാന്‍ എത്തുമെന്ന്.

അത്രത്തോളം ജനപ്രീതി നേടാന്‍ ചുരുങ്ങിയ കാലം കൊണ്ട് നിക്കിന് കഴിഞ്ഞിട്ടുണ്ട്. എത്ര നല്ല കാര്യം ചെയ്താലും മോശം കമന്റുകള്‍ പറയുന്നവരുണ്ടെന്ന് പറയുകയാണ് നിക് ഇപ്പോള്‍. ഇതൊക്കെ നിര്‍ത്തി വേറെ വല്ല പണിക്കും പോയിക്കൂടെയെന്ന് പറഞ്ഞവരുണ്ടെന്നും നിക് പറയുന്നു.

അവരോട് തനിക്ക് ഒരു കാര്യം പറയാനുണ്ട്. ദുബായിയില്‍ ടെക്‌നിക്കല്‍ മാനേജറായി ജോലി ചെയ്തിരുന്ന ആളായിരുന്നു താനെന്നും മൂന്ന് ലക്ഷം രൂപയോളം ശമ്പളമുണ്ടായിരുന്നുവെന്നും ആ ജോലി ഉപേക്ഷിച്ച് വന്നയാളാണ് താനെന്നും താന്‍ ജോലി വിടുമ്പോള്‍ വീട്ടുകാരും നാട്ടുകാരും ഇവനെന്താണീ ചെയ്യുന്നതെന്ന് ചിന്തിച്ചിട്ടുണ്ടെന്നും നിക് പറയുന്നു.

Also Read: അദ്ദേഹം കൈ തരുമ്പോള്‍ വല്ലാത്തൊരു ഫീലാണ്, മോഹന്‍ലാല്‍ എന്ന വ്യക്തിയുടെ സ്‌നേഹവും പരിഗണനയും കിട്ടുക എന്നത് വലിയ കാര്യം, തുറന്നുപറഞ്ഞ് ചന്തുനാഥ്

ആ ജോലിയൊക്കെ ഉപേക്ഷിച്ച് താന്‍ വന്നത് യൂട്യൂബിലേക്കാണ്. അതായിരുന്നു തനിക്ക് വേണ്ടതെന്നും ഇങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യുമ്പോഴാണ് തനിക്ക് ത്രില്ല് കിട്ടുന്നതെന്നും ആദ്യമൊക്കെ കൈയ്യില്‍ കാശുണ്ടായിരുന്നുവെന്നും, പിന്നീട് അതില്ലാതായപ്പോള്‍ തനിക്ക് ഭ്രാന്ത് പിടിച്ചിട്ടുണ്ടെന്നും എന്തൊക്കെയോ ചെയ്തുവെന്നും അങ്ങനെയാണ് താന്‍ യൂട്യൂബില്‍ വീഡിയോ ചെയ്യാന്‍ തുടങ്ങിയതെന്നും നിക് പറയുന്നു.

പലര്‍ക്കും താന്‍ പെട്രോള്‍ നല്‍കിയിട്ടുണ്ട്. മൂന്നാറിലെ പാവപ്പെട്ടവരുടെ വൈദ്യുതി ബില്‍ അടച്ചുകൊടുത്തിട്ടുണ്ടെന്നും, എത്ര പണം കിട്ടിയാലും കണ്ണ് മഞ്ഞളിക്കരുതേ എന്ന് മാത്രമാണ് തന്റെ പ്രാര്‍ത്ഥനയെന്നും നിക് പറയുന്നു.

Advertisement