17ാം വയസ്സില്‍ വിവാഹം, ഭര്‍ത്താവുമായി 23 വയസ്സിന്റെ വ്യത്യാസം, മൂന്ന് വിവാഹം കഴിച്ച കാര്യം മറച്ചുവെച്ചായിരുന്നു തന്നെ വിവാഹം ചെയ്തതെന്ന് അഞ്ജു, ജീവിതത്തില്‍ സംഭവിച്ച ദുരന്തം വെളിപ്പെടുത്തി താരം

412

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് അഞ്ജു. ബാലതാരമായി സിനിമയില്‍ എത്തിയ അഞ്ജു പിന്നീട് നായികയായും സഹനടിയായുമൊക്കെ മലയാള സിനിമയില്‍ തിളങ്ങിയിട്ടുണ്ട്. താരരാജാക്കന്മാരായ മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം അഞ്ജു അഭിനയിച്ചിട്ടുണ്ട്.

Advertisements

തന്റെ രണ്ടാമത്തെ വയസ്സില്‍ മഹേന്ദ്രന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ഇത്തിരിപ്പൂക്കള്‍ എന്ന ചിത്രത്തിലൂടെയാണ് അഞ്ജു അഭിനയലോകത്തേക്ക് എത്തിയത്. ബേബി അഞ്ജു എന്ന പേരിലായിരുന്നു പിന്നീട് അഞ്ജു അറിയപ്പെട്ടിരുന്നത്.

Also Read: പത്ത് വര്‍ഷം പോയ പോക്ക്; നന്ദി അറിയിച്ച് കീര്‍ത്തി സുരേഷ്, ഒപ്പം സന്തോഷവാര്‍ത്ത പങ്കുവെച്ച്

കൗരവര്‍, താഴ്വാരം, നിറപ്പകിട്ട്, ജനകീയം, ജ്വാലനമീ രാവില്‍, നരിമാന്‍, നീലഗിരി, കിഴക്കന്‍ പത്രോസ്, മിന്നാരം തുടങ്ങിയ ചിത്രങ്ങളില്‍ എല്ലാം അഞ്ജു അഭിനയിച്ചു. താരം ഗ്ലാമര്‍സ് വേഷങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അഞ്ജുവിന്റെ യഥാര്‍ത്ഥ ജീവിതം സിനിമയേക്കാള്‍ ട്വിസ്റ്റുള്ളതായിരുന്നു. അഞ്ജുവിന്റെ ദാമ്പത്യ ജീവിതം പൂര്‍ണപരാജയമായിരുന്നു.

ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തില്‍ സംഭവിച്ച ദുരന്തങ്ങളെ കുറിച്ച് ഒരു അഭിമുഖത്തില്‍ അഞ്ജു പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. തന്റെ 17ാമത്തെ വയസ്സില്‍ ഒരു കന്നട സിനിമയില്‍ അഭിനയിക്കാന്‍ പോയപ്പോഴായിരുന്നു തന്റെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞതെന്നും അഞ്ജു പറയുന്നു.

Also Read: വധശിക്ഷയില്‍ കുറഞ്ഞ ഒന്നും ആ നീചന്‍ അര്‍ഹിച്ചിരുന്നില്ല, അസ്ഫാക് ആലത്തിന്റെ വധശിക്ഷ വിധിയില്‍ പ്രതികരിച്ച് ഷെയ്ന്‍ നിഗം, ഈ വിധിയും നടപ്പിലാക്കാന്‍ പോകുന്നില്ലെന്ന് ആരാധകന്‍

ടൈഗര്‍ പ്രഭാകരനെ അവിടെ വച്ചായിരുന്നു താന്‍ കണ്ടത്. അദ്ദേഹം തന്നോട് പ്രണയം പറഞ്ഞുവെന്നും വിവാഹാഭ്യര്‍ത്ഥന നടത്തിയെന്നും മുമ്പ് മൂന്ന് തവണ വിവാഹം കഴിച്ച കാര്യവും ഭാര്യയും കുട്ടികളുമുണ്ടെന്ന കാര്യവുമെല്ലാം മറച്ചുവെച്ചായിരുന്നു ടൈഗര്‍ പ്രഭാകരന്‍ വവാഹം കഴിക്കാന്‍ തന്നെ നിര്‍ബന്ധിച്ചതെന്നും അഞ്ജു കൂട്ടിച്ചേര്‍ത്തു.

അന്ന് തനിക്ക് 17ഉം പ്രഭാകറിന് 50വയസ്സുമായിരുന്നു. താന്‍ വിവാഹത്തിന് തയ്യാറല്ലായിരുന്നുവെന്നും വീട്ടുകാരും എതിര്‍പ്പായിരുന്നുവെന്നും എന്നാല്‍ വീട്ടുകാര്‍ വിലക്കിയപ്പോള്‍ ്പ്രഭാകറിനൊപ്പം പോകേണ്ടി വന്നുവെന്നും അയാളെ കുറിച്ചുള്ള സത്യങ്ങള്‍ അറിഞ്ഞപ്പോഴേക്കും താന്‍ ഗര്‍ഭിണിയായിരുന്നുവെന്നും പിന്നീട് അയാള്‍ക്കൊപ്പം താമസിക്കാന്‍ താത്പര്യമില്ലാതായതോടെ തിരികെ വന്നുവെന്നും അഞ്ജു പറയുന്നു.

Advertisement