കാലങ്ങളായി മലയാള സിനിമയുടെ ഭാഗമായ നടനാണ് ദിലീപ്. ജനപ്രിയ നായകനെന്ന പദവി ജനങ്ങളിൽ നിന്നും സ്വന്തമാക്കിയ ദിലീപ് ഇതിനോടകം നിരവധി ചിത്രങ്ങളിലാണ് അഭിനയിച്ചത്. എന്നാൽ വ്യക്തി ജീവിതത്തിലെ ചില പ്രശ്നങ്ങൾ കാരണം താരം സിനിമയിൽ നിന്നും ഏതാനും വർഷങ്ങളായി മാറി നിൽക്കുകയായിരുന്നു.
ഇടയ്ക്ക് വിവാദങ്ങളും കേസുകളും താരത്തിന്റെ കരിയർ ഗ്രാഫിൽ താഴ്ച കാണിച്ചുവെങ്കിലും മികച്ച ചിത്രങ്ങളിലൂടെ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് താരം. ഇപ്പോൾ ഭാര്യ കാവ്യ മാധവനും മക്കളായ മീനാക്ഷിക്കും മഹാലക്ഷ്മിക്കും ഒപ്പം ചെന്നൈയിലേക്ക് താമസം മാറിയിരുന്നു താരം. ബാന്ദ്രയാണ് താരത്തിന്റെ ലേറ്റസ്റ്റ് റിലീസ്.
ഇപ്പോഴിതാ കുടുംബത്തെ കുറിച്ച് ദിലീപ് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. പെൺമക്കളെ കുറിച്ചാണ് താരത്തിന്റെ വാക്കുകൾ.മകൾ മീനാക്ഷിയെ കുറിച്ച് അഭിമാനം തോന്നിയ കാര്യത്തെക്കുറിച്ചും താരം തുറന്ന് സംസാരിക്കുന്നു.
തന്റെ മകൾ മീനൂട്ടി പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് അവളേറ്റവും വലിയ പ്രശ്നം അഭിമുഖീകരിച്ചത്. എനിക്കവളോടുള്ള ബഹുമാനമെന്തെന്നാൽ ആ സമയത്താണ് അവൾ നല്ല മാർക്കോടെ പാസായത് എന്നാണ് ദിലീപ് പറയുന്നത്. നീറ്റിന് വേണ്ടി ഒരു വർഷമാണ് നീറ്റിന് വേണ്ടി പഠിക്കേണ്ടത്. മൂന്ന് മാസം ക്രാഷ് കോഴ്സ് ചെയ്ത് അവൾ എൻട്രൻസ് പാസാവുകയായിരുന്നു.
അവൾക്കറിയാത്ത വഴിയിലൂടെയാണ് പോയത്. തനിക്ക് പറ്റുമെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞു. കുഴപ്പമില്ല, പോയി നോക്കെന്ന് താൻ പറയുകയായിരുന്നു. പതുക്കെ പരീക്ഷകളൊക്കെ പിടിക്കാൻ തുടങ്ങി. ഒരിക്കൽ പോലും അവളോട് പഠിക്ക് എന്ന് പറയേണ്ടി വന്നിട്ടില്ലെന്നും ദിലീപ് വെളിപ്പെടുത്തി.
മീനൂട്ടി കഴിഞ്ഞ ദിവസം അവൾ സർജറി ചെയ്യുന്ന ഫോട്ടോയിട്ടു. അതൊക്കെ കാണുമ്പോൾ അഭിമാനമാണ്. തന്റെ മകൾ മാത്രമല്ല, ഇതുപോലെ ഒരുപാട് കുട്ടികൾ പഠിക്കുന്നുണ്ട്. ഏതൊരു അച്ഛന്റെയും അമ്മയുടെയും സ്വപ്നമാണ് മക്കളെന്നും ദിലീപ് പറയുന്നു.
കൂടാതെ, നമ്മൾ ജീവിക്കുന്നത് മക്കൾക്ക് വേണ്ടിയാണെന്നും ദിലീപ് വിശദീകരിച്ചു. താൻ മകളോട് സുഹൃത്തെന്ന പോലെയാണ് പെരുമാറാറുള്ളതെന്നും ദിലീപ് വ്യക്തമാക്കി. മീനാക്ഷിയെ പോലെ മഹാലക്ഷ്മിയും തന്റെ അടുത്ത സുഹൃത്താണ്.
കഴിഞ്ഞ ദിവസെ തന്നോട് ‘അച്ഛാ അതെനിക്ക് ചെയ്ത് തന്നില്ലെങ്കിൽ അയാം നോട്ട് യുവർ ഫ്രണ്ട്’ എന്നാണ് കഴിഞ്ഞ ദിവസം പറഞ്ഞത്. രണ്ട് പേരും നല്ല ഹ്യൂമർസെൻസുള്ളവരാണെന്നും ദിലീപ് പറഞ്ഞു.
ഒരാൾ ഇത്തിരി സൈലന്റാണ്. മറ്റെയാൾ വയലന്റാണെന്നും ദിലീപ് പറഞ്ഞു. തന്റെ പുറത്തുള്ള സൗഹൃദങ്ങളെക്കുറിച്ചും ദിലീപ് സംസാരിക്കുന്നുണ്ട്. ഓരോ ഘട്ടത്തിലും പല തരത്തിൽ എന്നെ സഹായിച്ചവരുണ്ടെന്നാണ് താരത്തിന്റെ വാക്കുകൾ.
ഇക്കഴിഞ്ഞ ആറു വർഷങ്ങൾക്കുള്ളിൽ നിങ്ങൾ ചിന്തിക്കാത്ത ആളുകൾ വരെ എന്നെ പിന്തുണച്ച് ഈ നോർമൽ അവസ്ഥയിലേയ്ക്ക് കൊണ്ടുവന്നു. പക്ഷെ അവരുടെ സഹായമൊന്നും നിയമവിരുദ്ധമായല്ല. അവർക്കെന്നെ വർഷങ്ങളായി അറിയാമെന്നാണ് ദിലീപ് പ്രശംസിച്ചത്.