ഒന്നിച്ചെത്തി എമ്പുരാനും ബസൂക്കയും, സോഷ്യല്‍മീഡിയയില്‍ വൈറലായി താരരാജാക്കന്മാരുടെ ഫസ്റ്റ് ലുക്ക്, ഏറ്റവും ശ്രദ്ധനേടിയത് ഏത്

58

ഓരോ സിനിമയുടെയും റിലീസിന് മുമ്പേ ആ ചിത്രം പ്രേക്ഷകരെ ആകര്‍ഷിക്കുന്നതില്‍ ഫസ്റ്റ് ലുക്ക്, ടൈറ്റില്‍ ലുക്ക്, ടീസര്‍, ട്രെയിലര്‍ തുടങ്ങി ഒത്തിരി കാര്യങ്ങളുണ്ട്. ഓരോ ചിത്രത്തിന്റെയും പ്രീ റിലീസ് പബ്ലിസിറ്റി അണിയറക്കാര്‍ ഏറെ സൂക്ഷിച്ച് മാത്രമേ ചെയ്യാറുള്ളൂ.

Advertisements

ഇപ്പോഴിതാ മലയാള സിനിമയിലെ താരരാജാവ് മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും രണ്ട് ചിത്രങ്ങളുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററുകള്‍ നേടിയ ജനപ്രീതി സംബന്ധിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ഒരെണ്ണം എമ്പുരാനും മറ്റേത് ബസൂക്കയുമാണ്.

Also Read: ഒരു സൂപ്പര്‍സ്റ്റാറാണെന്ന തോന്നലൊന്നുമില്ല, ശരിക്കും ആ മനുഷ്യനെ കാണുമ്പോള്‍ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്, വിജയിയെ കുറിച്ച് മനസ്സുതുറന്ന് ബാബു ആന്റണി

നടന്‍ പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് എമ്പുരാന്‍. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനൊ ഡെന്നീസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക. കഴിഞ്ഞ ദിവസമായിരുന്നു ഈ രണ്ട് ചിത്രങ്ങളുടെയും ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ പുറത്തെത്തിയത്.

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് എമ്പുരാന്റെയു ബസൂക്കയുടെയും ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഫേസ്ബുക്കിലും എക്‌സിലും എമ്പുരാനാണ് കൂടുതല്‍ ലൈക്കുകള്‍ കിട്ടിയത്. എന്നാല്‍ ഇന്‍സ്റ്റഗ്രാമില്‍ ലൈക്കുകള്‍ വാരിക്കൂട്ടിയത് ബസൂക്കയായിരുന്നു.

Also Read: വളരെ ജെനുവിനായി നിന്നിട്ടും പരക്കുന്നത് തെറ്റിദ്ധാരണകള്‍, വിഷമമുണ്ട്, ഉമ്മച്ചി സമാധാനിപ്പിച്ചാലേ ഉറങ്ങാന്‍ പറ്റൂ, മനസ്സുതുറന്ന് ഷെയിന്‍ നിഗം

ഫേസ്ബുക്കില്‍ എമ്പുരാന് 63000 ലൈക്കുകളും ബസൂക്കയ്ക്ക് 46000 ലൈക്കുകളും ലഭിച്ചു. എക്‌സില്‍ 18000 ലൈക്കുകള്‍ എമ്പുരാന് കിട്ടിയപ്പോള്‍ 8300 ലൈക്കുകളാണ് ബസൂക്കയ്ക്ക് കിട്ടിയത്. അതേസമയം, 4.13 ലൈക്കുകളാണ് എമ്പുരാന് കിട്ടിയതെങ്കില്‍ 6.51 ലൈക്കുകളാണ് ബസൂക്കയ്ക്ക് ലഭിച്ചത്.

Advertisement