പെരുന്നാള്‍ നമസ്‌ക്കാരത്തിനായ് മാളയില്‍ മുസ്ലിം സഹോദരങ്ങള്‍ പായ വിരിച്ചത് അമ്പലമുറ്റത്ത്; സൗകര്യമൊരുക്കിയത് ക്ഷേത്ര ട്രസ്റ്റ്

21

തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയിലെ മാളയിലെ സഹോദരങ്ങള്‍ മതസൗഹാര്‍ദ്ദത്തിന്റെ ബലിപെരുന്നാള്‍ തന്നെയായിരുന്നു ഇത്തവണ ആഘോഷിച്ചത്. കേരളം പ്രളയദുരന്തത്തില്‍ നിന്നും കരയറുന്ന ഈ വേളില്‍ മാളയിലെ മുസ്ലീം സഹോദരങ്ങള്‍ക്ക് പെരുന്നാള്‍ നമസ്‌ക്കാരത്തിനായി പായ വിരിക്കാനുള്ള സൗകര്യമൊരുക്കിയത് ക്ഷേത്രപരിഹസരത്തായിരുന്നു.

പുറപ്പിള്ളിക്കാവ് രക്തേശ്വരി ക്ഷേത്രം ട്രസ്റ്റ് ഭജനാലയം എറവത്തൂരിലെ എസ്.എന്‍.ഡി.പി ഹാളില്‍വെച്ചായിരുന്നു ഈദ് നമസ്‌കാരം നടന്നത്. പ്രളയത്തെ തുടര്‍ന്ന് മാളയിലെ പള്ളികളും വിവിധ സ്ഥലങ്ങളും വെള്ളത്തിനടിയിലായപ്പോള്‍ നമസ്‌ക്കരിക്കാന്‍ ഇടമില്ലാത്ത സാഹചര്യത്തില്‍ മുസ്ലീം സഹോദരങ്ങള്‍ക്ക് വേണ്ടി ക്ഷേത്രപരിഹസരത്തുള്ള എസ്.എന്‍.ഡി.പി ല്‍ സൗകര്യമൊരുക്കുകയായിരുന്നു.

Advertisements

”നിങ്ങള്‍ ഒന്നുകൊണ്ടും വിഷമിക്കേണ്ടതില്ലെന്നും നിങ്ങള്‍ക്ക് ഇവിടെ നമസ്‌ക്കരിക്കാമെന്നും പറഞ്ഞ് എല്ലാ സൗകര്യങ്ങളും എസ്.എന്‍.ഡി.പി നേതൃത്വം ഹാളില്‍ ഒരുക്കി നല്‍കുകയായിരുന്നെന്ന് ഇവര്‍ പറയുന്നു.
ഹാളിനകത്ത് നൂറ് കണക്കിനാളുകളാണ് ഈദ് നമസ്‌ക്കാരത്തിനായി ചേര്‍ന്നത്. ബലിപെരുന്നാളിന്റെ സന്തോഷത്തിലും തങ്ങളുടെ മനസ് വിങ്ങിപ്പൊട്ടുകയാണെന്നും പ്രളയദുരന്തത്തില്‍ അകപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകളും സഹായവുമാണ് ഇനി വേണ്ടതെന്നും നമസ്‌കാരത്തിനിടെ ഈദ് നമസ്‌കാരത്തിനിടെ ഇമാം പറഞ്ഞു.

ഒരു പ്രളയം കൊണ്ട് എത്രമാത്രം നമ്മുടെ മനസ് ഐക്യപ്പെട്ടു എന്ന കാഴ്ചയായിരുന്നു മാള ലോകത്തിന് മുന്നില്‍ കാണിച്ചത്.
മനുഷ്യരായാല്‍ ഇങ്ങനെയാണ് പെരുമാറേണ്ടതെന്നും നമ്മള്‍ എല്ലാവരും ഈശ്വരന്റെ മക്കളാണെന്നും എല്ലാവരിലും ഒരേരക്തമാണ് ഒഴുകുന്നതെന്നും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിലും ഇത്തരത്തില്‍ ഒരേമനസോടെ പ്രവര്‍ത്തിക്കാന്‍ കഴിയണണെന്നും എസ്.എന്‍.ഡി.പി മാള പ്രസിഡന്റ് പറഞ്ഞു.

ആരോഗ്യപ്രശ്നങ്ങളാണ് മാള നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. മാലിന്യ നിര്‍മാര്‍ജ്ജനത്തിനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.ഈദ് നമസ്‌ക്കാരത്തിനിടെ പ്രഭാഷണ ഹാളില്‍ എത്തിയ എസ്.എന്‍.ഡി.പി സെക്രട്ടറിയെ കെട്ടിപ്പിടിച്ച് മഹല്‍ ഇമാം സ്നേഹം പങ്കിടുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്.

മനുഷ്യമനസിന്റെ സ്നേഹവും ഐക്യവുമാണ് ഇവിടെ കാണുന്നതെന്നും ഇത് എന്നും തുടര്‍ന്നുപോകണമെന്നും ഇരുവരും പറഞ്ഞു.
എല്ലാവരും ഒരുമിച്ച് നിന്നാല്‍ കേരളത്തെ തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന പ്രത്യാശയും ഇവര്‍ പങ്കുവെച്ചു.ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന് പറഞ്ഞ ശ്രീനാരായണ ഗുരുവിന്റെ ചിത്രത്തിന് മുന്നില്‍ വെച്ചായിരുന്നു ഈദ് പ്രഭാഷണവും പ്രാര്‍ത്ഥനയും നടന്നത്. ഹരീസ് അമീറലിയെന്നയാളാണ് ഫേസ്ബുക്കില്‍ ലൈവ് വീഡിയോ പോസ്റ്റ് ചെയ്തത്.

എല്ലാ നാട്ടുകാരുടേയും പിന്തുണയോടെ നടന്ന പരിപാടിയാല്‍ പങ്കെടുക്കാന്‍ ജാതിമത ഭേദമന്യേ നാട്ടുകാര്‍ എത്തിച്ചേര്‍ന്നിരുന്നു. ഈദ് ഗാഹിന് ശേഷം പരസ്പരം കെട്ടിപ്പിടിച്ച് സ്നേഹം പങ്കുവെക്കുന്ന കാഴ്ചയും വീഡിയോയില്‍ കാണാം.

Advertisement