തെന്നിന്ത്യൻ സിനിമാ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് സൂര്യയും ജ്യോതികയും. പ്രണയിച്ച് വിവാഹിതരായ ഇരുവരും സിനിമാ ലോകത്തെ തന്നെ മാതൃകാ ദമ്പതികൾ ആണ് . ഇരുവരുടെയും പ്രണയവും സ്നേഹവും പരസ്പര ബഹുമാനവുമെല്ലാം പല പൊതുവേദികളിൽ വച്ചു ഇവർ പരസ്യമായി പ്രകടിപ്പിച്ചതാണ്.
വിവാഹശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന ജ്യോതിക ഇപ്പോഴിതാ വീണ്ടും സിനിമ അഭിനയത്തിലും നിർമ്മാണത്തിലും എല്ലാം സജീവമാവുകയാണ്. ദിയ, ദേവ് എന്ന് പേരുള്ള രണ്ട് മക്കളും താരദമ്പതികൾക്കുണ്ട്. 2015 ൽ 36 വയദിനിലെ എന്ന ചിത്രത്തിലൂടെയാണ് തമിഴ് സിനിമാ ലോകത്തേക്ക് ജ്യോതിക തിരിച്ചെത്തിയത്. സോഷ്യൽമീഡിയയിലും താരങ്ങളാണ് സൂര്യയും ജ്യോതികയും.
ഏറെ വിശേഷപ്പെട്ട ദിനമായ ദീപാവലി ദിനത്തിൽ സൂര്യയും ജ്യോതികയും പങ്കുവെച്ച പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. സൂര്യയുമായി ഒരുമിച്ചുള്ള ഫോട്ടോ പങ്കുവച്ച്, ‘ഹാപ്പി ദീപാവലി’ എന്നായിരുന്നു ജ്യോതിക ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്.
ALSO READ- രാഷ്ട്രീയം ലക്ഷ്യം; നിർണായക നീക്കവുമായി നടൻ വിജയ്; 234 മണ്ഡലങ്ങളിൽ പുതിയ പദ്ധതി
ഇതേ ചിത്രം കുറച്ചുകൂടെ സൂം ചെയ്ത് എടുത്ത് സൂര്യയും എത്തിയിരിക്കുകയാണ്. ‘ജീവിതം എങ്ങനെ ആസ്വദിക്കാം എന്ന് ഞങ്ങളെ പഠിപ്പിച്ചതിന് താങ്ക്യു പൊണ്ടാട്ടീ’ എന്നു പറഞ്ഞുകൊണ്ടായിരുന്നു സൂര്യയുടെ പോസ്റ്റ് പങ്കുടൽ.
ജ്യോതികയും സൂര്യയും പ്രണയിച്ച് വിവാഹിതരായതാണ്. ഇരുവരുടേയും പ്രണയകഥ ആരാധകർക്കും പ്രിയപ്പെട്ടതാണ്. സൂര്യയും ജ്യോതികയും ഒന്നു രണ്ട് ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ചതിന് ശേഷം ഇരുവരും ഇഷ്ടത്തിലാവുകയായിരുന്നു. പ്രൊപ്പോസ് ചെയ്ത് അധികം വൈകാതെ തന്നെ വിവാഹവും കഴിഞ്ഞു.
വിവാഹത്തിന് ശേഷം ഇടവേള എടുത്തെങ്കിലും താരം പിന്നീട് അഭിനയത്തിൽ സജീവമായിരുന്നു. മക്കളായതിന് ശേഷമാണ് കരിയറിൽ നിന്നും ബ്രേക്ക് എടുത്തത് താരം. പിന്നീട് കുടുംബത്തിനാണ് എന്നും ഫസ്റ്റ് പ്രയോരിറ്റി എന്ന് ജ്യോതിക പലപ്പോഴും പറഞ്ഞിരുന്നു.
പിന്നീട്, സൂര്യ നിർമിച്ച ചിത്രത്തിലൂടെ തന്നെയായിരുന്നു ജ്യോതികയുടെ തിരിച്ചുവരവ്. ഇപ്പോൾ തമിഴ് – തെലുങ്ക്- മലയാളം സിനിമകളിൽ എല്ലാം വളരെ സജീവമാണ് ജ്യോതിക. മമ്മൂട്ടിയ്ക്കൊപ്പം അഭിനയിച്ച കാതൽ എന്ന സിനിമയാണ് അടുത്ത റിലീസ്.