ആ കഥാപാത്രത്തിന്റെ മരണത്തോടെ കുടുംബവിളക്ക് അവസാനിക്കുന്നു ; സങ്കടത്തോടെ പ്രേക്ഷകര്‍

1405

മിനിസ്‌ക്രീൻ പ്രക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച പരമ്പരയാണ് കുടുംബവിളക്ക്. ഒരു സ്ത്രീയുടെ അതിജീവനത്തിന്റെ കഥ പറഞ്ഞ സീരിയൽ പ്രേക്ഷകർക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. മറ്റുപരമ്പരകളിൽ നിന്ന് അല്പം വ്യത്യസ്തമായിട്ടാണ് ഈ പരമ്പര അവതരിപ്പിച്ചിരുന്നത്. റേറ്റിംഗിലും മുന്നിൽ നിന്ന കുടുംബ വിളക്ക് ഇപ്പോഴിതാ അവസാനിക്കാൻ പോവുകയാണ്. 

പരമ്പര ക്ലൈമാക്‌സിനോട് അടുക്കുന്നു എന്നത് ഇപ്പോൾ പുറത്തുവന്ന വീഡിയോയിൽ നിന്ന് വ്യക്തമാണ്. നടി മീര വാസുദേവൻ ഇതിൽ സുമിത്ര എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വെറും വീട്ടമ്മയായിരുന്ന സുമിത്ര പിന്നീട് തൻറെ സാഹചര്യം മൂലം ശക്തമായ ഒരു സ്ത്രീയായി മാറുകയായിരുന്നു. ഈ സാഹചര്യമാണ് സുമിത്രേ തന്നിലെ കഴിവ് തിരിച്ചറിയാൻ സഹായിച്ചത്.

Advertisements

ഭർത്താവ് ഉപേക്ഷിക്കപ്പെട്ട സുമിത്ര ഒന്നിനു മുന്നിലും തളർന്നു നിൽക്കാതെ പുതിയ ബിസിനസ് തുടങ്ങുകയും അതിൽ വിജയിക്കുകയും ചെയ്തു. എങ്കിലും തൻറെ ഭർത്താവിൻറെ വീട്ടുകാർ എന്ന് പറഞ്ഞാൽ സുമിത്രയ്ക്ക് ജീവനാണ്. പ്രത്യേകിച്ച് സിദ്ധാർത്ഥിന്റെ അച്ഛനായ ശിവദാസൻ നായർ. സുമിത്രേ ഒരുപാട് സപ്പോർട്ട് ചെയ്തിട്ടുണ്ട് ശിവദാസൻ.

ഇപ്പോഴിതാ അദ്ദേഹത്തിന്റെ മരണത്തോട് കൂടിയാണ് സീരിയൽ അവസാനിക്കുന്നത്. ഇപ്പോൾ പുറത്തുവന്ന പ്രെമോയിൽ ശിവദാസൻ നായർ പരമ്പരയിൽ മരിക്കുന്നത് കാണിക്കുന്നുണ്ട്. സീരിയൽ അവസാനിക്കാൻ പോവുന്നു എന്നത് ഇതിൽ നിന്ന് വ്യക്തമാണ്.

also read
സീരിയല്‍ കില്ലര്‍ വേഷം വേണ്ടെന്ന് വെച്ച് മോഹന്‍ലാല്‍, പുറത്തിറങ്ങിയ ചിത്രം വമ്പന്‍ ഹിറ്റ്, സിനിമ വേണ്ടെന്ന് വെക്കാനുള്ള കാരണംഒരുപാട് കാലമായി പ്രേക്ഷകർക്കൊപ്പം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന പരമ്പര അവസാനിക്കുന്നു എന്ന് അറിഞ്ഞപ്പോൾ കുടുംബവിളക്ക് ആരാധകരും ഒത്തിരി സങ്കടത്തിലാണ്. 2020 ല്‍
മുതൽ തുടങ്ങിയ കുടുംബ വിളക്ക് റേറ്റിങ്ങിൽ മുന്നിലാണ്. എന്തായാലും അടുത്ത സീരിയൽ കാണാനുള്ള കാത്തിരിപ്പിലാണ് മിനിസ്‌ക്രീൻ പ്രേക്ഷകർ.

 

https://youtu.be/7A7JZUJHdPg

Advertisement