പാര്‍ത്ഥിപനില്‍ നിന്നും ലിയോയിലേക്ക്, ട്രിബ്യൂട്ട് വീഡിയോ പുറത്ത്, ആഘോഷമാക്കി ആരാധകര്‍

306

ഒന്നിന് പുറകെ ഓരോ സിനിമയായി നടന്‍ വിജയെ തേടി വന്നുകൊണ്ടിരിക്കുകയാണ്. റിലീസ് ചെയ്യുന്ന ഓരോ ചിത്രങ്ങളും വന്‍ ഹിറ്റായി മാറുകയും ചെയ്യുന്നുണ്ട്. ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ലിയോ. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സിനിമ വിജയിച്ചു എന്ന് തന്നെ പറയാം.

Advertisements

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രത്തിന് വന്‍ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ഇത് വരെയുള്ള വിജയ് ചിത്രങ്ങളുടെ സകല ഫോര്‍മുലയും തകര്‍ത്തുക്കൊണ്ടാണ് ചിത്രം റിലീസിന് എത്തിയത് തന്നെ. ഇപ്പോഴും തിയ്യേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ് ചിത്രം.

Also Read: അച്ഛന്‍ സ്വത്തുക്കളെല്ലാം വിറ്റ്തുലച്ച് ജീവിതം നശിപ്പിച്ചു, ഇന്ന് അതൊക്കെ ഉണ്ടായിരുന്നുവെങ്കില്‍ 200കോടിയുടെ ആസ്തിയുണ്ടായേനെ, തുറന്നുപറഞ്ഞ് ബൈജു

തൃഷ, അര്‍ജുന്‍ സര്‍ജ, സഞ്ജയ് ദത്ത്, മാത്യു തോമസ്, ഗൗതം വാസുദേവ് മേനോന്‍ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഇപ്പോഴിതാ വിജയിയുടെ ട്രീബ്യൂട്ട് വീഡിയോ പുറത്തിറക്കിയിരിക്കുകയാണിപ്പോള്‍.

നിര്‍മ്മാണ കമ്പനിയായ ദി റൂട്ടാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. പാര്‍ത്ഥിപനില്‍ നിന്നും ലിയോയിലേക്കുള്ള ട്രാന്‍സിഷനാണ് ഈ ട്രിബ്യൂട്ട് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. വീഡിയോ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

Also Read: എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ മമ്മൂട്ടിയേയും ദിലീപിനെയും വിളിച്ചറിയിക്കണം, അവസാനനിമിഷത്തില്‍ ഹനീഫ് മകനോട് പറഞ്ഞ വാക്കുകള്‍

റിലീസ് ദിവസം മുതല്‍ തന്നെ സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. എന്നാല്‍ കളക്ഷനില്‍ റെക്കോര്‍ഡുകളാണ് ചിത്രം സൃഷ്ടിച്ചിരിക്കുന്നത്. കേരളത്തില്‍ ഏറ്റവുമധികം കളക്ഷന്‍ സ്വന്തമാക്കുന്ന ചിത്രമെന്ന റെക്കോര്‍ഡും ലിയോ സ്വന്തമാക്കിയിരുന്നു.

Advertisement