ഓക് ലാന്‍ഡ്: കേരളത്തിലെ പ്രളയ ദുരിതബാധിതര്‍ക്ക് വേണ്ടി പാട്ടുപാടി ഓസ്‌കര്‍ അവാര്‍ഡ് ജേതാവ് കൂടിയായ എ ആര്‍ റഹ്മാന്‍. വിവിധ രാജ്യങ്ങളുടെ ഭരണാധികാരികള്‍, സന്നദ്ധ സംഘടനകള്‍, വ്യക്തികള്‍, ബിസിനസുകാര്‍, സാധാരണക്കാര്‍ തുടങ്ങിയവര്‍ കേരളത്തിന് സഹായവുമായി എത്തുന്ന കാഴ്ചയാണ് കാണുന്നത്. പല രീതിയിലുള്ള കരുതലാണ് ദുരിതബാധിതര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടെയാണ് റഹ്മാന്‍ കേരളത്തിന് വേണ്ടി ഗാനം ആലപിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.
കഴിഞ്ഞദിവസം അമേരിക്കയിലെ ഓക്ലാഡില്‍ നടന്ന സംഗീത നിശയിലാണ് സംഗീത മാന്ത്രികന്‍ കേരളത്തിനുള്ള കരുതല്‍ അറിയിച്ചത്. കാതല്‍ ദേശം എന്ന ചിത്രത്തിലെ സൂപ്പര്‍ഹിറ്റ് ഗാനമായ ‘മുസ്തഫ മുസ്തഫ’ എന്ന ഗാനത്തിന്റെ വരികള്‍ മാറ്റി ‘കേരള കേരള… ഡോണ്ട് വറി കേരള’ എന്നാണ് അദ്ദേഹം പാടിയത്. നിറഞ്ഞ കയ്യടികളോടെയാണ് റഹ്മാന്റെ ഗാനത്തെ ആരാധകര്‍ വരവേറ്റത്. എആര്‍ആര്‍ എന്ന ട്വിറ്റര്‍ പേജിലൂടെയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.