നടൻ കൃഷ്ണകുമാറും ഭാര്യയും നാല് പെൺമക്കളുമെല്ലാം സോഷ്യൽമീഡിയയിൽ നിറഞ്ഞുനിൽക്കുകയാണ്. മൂത്ത മകളായ അഹാന കൃഷ്ണ സിനിമകളിൽ നായികയായി തിളങ്ങുകയുമാണ്. ഞാൻ സ്റ്റീവ് ലോപസ് ആയിരുന്നു അഹാനയുടെ ആദ്യ സിനിമ.
പിന്നീട് അഹാനയ്ക്ക് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ലൂക്ക, അടി തുടങ്ങിയ സിനിമകളിൽ നല്ല കഥാപാത്രങ്ങൾ ലഭിച്ചു. താരപുത്രിയാണെങ്കിലും താനും നന്നായി കഷ്ടപ്പെട്ട് തന്നെയാണ് സിനിമയിൽ പിടിച്ച് നിൽക്കുന്നതെന്ന് അഹാന പറഞ്ഞിരുന്നു.
സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന നടിന്മാരിൽ ഒരാളേ കൂടിയാണ് ണ് അഹാന കൃഷ്ണ. അഹാന നായികയായ ഒരുപിടി ചിത്രങ്ങൾ പുറത്തിറങ്ങി. ഇതിൽ പലതും ശ്രദ്ധിക്കപ്പെട്ടു. ഇതിനിടെ സംവിധാന രംഗത്തും അഹാന എത്തിയിരുന്നു.
ALSO READ- ‘താരയുടെ മാത്രമല്ല, ആല എന്ന നായകന്റെയും ജീവിതകഥ’! മാസായി ബാന്ദ്ര; വൈകാരികമെന്ന് ആരാധകർ
നടി സംവിധാനം ചെയ്ത തോന്നൽ എന്ന ആൽബം ശ്രദ്ധിക്കപ്പെട്ടു. പുതിയ ചിത്രങ്ങളുടെ വിശേഷങ്ങളും തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും ഒക്കെ അഹാന സോഷ്യൽ മീഡിയ വഴി പങ്കുവെയ്ക്കാറുണ്ട്. തനിക്ക് എതിരെയുള്ള നെഗറ്റീവ് കമന്റുകളോടും ശക്തമായി പ്രതികരിക്കാറുള്ള താരമാണ് അഹാന. ഇപ്പോഴിതാ, ഇത്തരത്തില്ഡ താരം നൽകിയ ഒരു മറുപടിയാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടുന്നത്.
അഹങ്കാരത്തിന്റെ ഭാവമാണ് അഹാനയ്ക്ക് എന്നൊരു കമന്റിനാണ് താരം വായടപ്പിക്കുന്ന മറുപടി നൽകിയിരിക്കുന്നത്. ”അഹാനയ്ക്ക് ഒരു അഹങ്കാരത്തിന്റെ ഭാവമല്ലേ മുഖത്ത്, അല്ലെങ്കിൽ പുച്ഛം. ആ ഭാവം മാറ്റി ഒരൽപം വിനയം നോട്ടത്തിലും ഭാവത്തിലും വരുത്തിയാൽ സൗന്ദര്യം നമുക്ക് ആസ്വദിക്കാൻ തോന്നും” എന്നായിരുന്നു ഇയാളുടെ പ്രതികരണം.
ഇതിനോടാണ് താരം രൂക്ഷമായി തന്നെ മറുപടി പറഞ്ഞിരിക്കുന്നത്. അഹാന യൂട്യൂബിൽ പങ്കുവെച്ച ഒരു ഷോർട്സ് വീഡിയോക്കാണ് ഈ കമന്റ് എത്തിയത്. പിന്നാലെ, ”അതിൽ കുറച്ചുള്ള ആസ്വാദനം മതി” എന്ന് ചുട്ടമറുപടി കൊടുക്കുകയായിരുന്നു അഹാന. ഒപ്പം ഒരു സ്മൈലിയും ചേർത്താണ് അഹാനയുടെ പ്രതികരണം.
താരം ഇതോടൊപ്പം തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ അതിന്റെ സ്ക്രീൻ ഷോട്ടും താരം പങ്കുവച്ചിട്ടുണ്ട്. കുറച്ചു മുൻപത്തെ വീഡിയോയ്ക്കാണ് ഈ കമന്റ് എങ്കിലും താരം ശ്രദ്ധയിൽപ്പെട്ടതോടെ മറുപടി നൽകുകയായിരുന്നു.
കലാഭവൻ മണിയുടെ മരണ കാരണം വെളിപ്പെടുത്തി പോലീസ് ഉദ്യോഗസ്ഥൻ..