കഴിഞ്ഞ ദിവസമായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട നടന്‍ കലാഭവന്‍ ഹനീഫിന്റെ മരണവാര്‍ത്ത പുറത്തുവന്നത്. 58 വയസ്സായിരുന്നു അദ്ദേഹത്തിന്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് വൈകുന്നേരം മൂന്നരയോടെ ആയിരുന്നു അന്ത്യം.
കുറച്ചു ദിവസങ്ങളായി ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. നടന്റെ മരണവാര്‍ത്ത പുറത്തു വന്നതോടെ ഹനീഫ് ചെയ്ത കഥാപാത്രങ്ങളും പ്രേക്ഷക മനസ്സിലൂടെ കടന്നു പോവുകയാണ്.
Also Read: ജീവിതത്തെ മത്സരബുദ്ധിയോടെ കാണാതെ സമാധാനത്തോടെ കാണാന്‍ പഠിപ്പിച്ചത് കാര്‍ത്തി, തുറന്നുപറഞ്ഞ് സൂര്യ
ഹനീഫിന്റെ ഈ പറക്കും തളിക എന്ന സിനിമയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തില്‍ കുറച്ച് സമയമേ നടന്‍ പ്രത്യക്ഷപ്പെട്ടുള്ളു എങ്കിലും അത് പ്രേക്ഷകര്‍ ഇന്നും ഓര്‍ക്കുന്നത് തന്നെയായിരുന്നു. ഇത്തരത്തില്‍ തനിക്ക് ലഭിച്ച ചെറിയ റോള്‍ എല്ലാം മനോഹരമായി തന്നെ ഹനീഫ് അവതരിപ്പിച്ചു.
ചെറിയ സ്‌കിറ്റുകളിലൂടെയും മിമിക്രിയിലൂടെയും വേദികള്‍ കീഴടക്കിയ ഹനീഫ് ഇന്നത്തെ നിലയിലെത്താന്‍ പിതാവിന്റെ ഭാഗത്ത് നിന്നും വലിയ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിരുന്നു. പിതാവ് ആഗ്രഹിച്ചരുന്നത് ഹനീഫിനെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി കാണാനായിരുന്നു.
എന്നാല്‍ കലയിലേക്ക് തിരിയുകയായിരുന്നു ഹനീഫ്. ഇപ്പോഴിതാ അതേക്കുറിച്ച് മുമ്പ് ഹനീഫ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. താന്‍ പരിപാടികള്‍ക്ക് പോകുമ്പോള്‍ ആദ്യകാലങ്ങളില്‍ വാപ്പയ്ക്ക് വലിയ എതിര്‍പ്പുകളുണ്ടായിരുന്നുവെന്നും അദ്ദേഹം ഭയങ്കരമായി പ്രതിഷേധിച്ചുവെന്നും എന്നാല്‍ തന്റെ പ്രൊഫഷന്‍ ഇതായിരിക്കുമെന്ന് താന്‍ ഒരിക്കലും വാപ്പയോട് പറഞ്ഞിരുന്നില്ലെന്നും ഹനീഫ് പറയുന്നു.
തന്നെ ഒരിക്കല്‍ വാപ്പ തല്ലിയിരുന്നു. അതിപ്പോഴും തനിക്ക് ഓര്‍മ്മയുണ്ട്. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് തിയ്യേറ്ററില്‍ സിനിമ കാണാന്‍ പോയതിനായിരുന്നു തല്ലുകിട്ടിയതെന്നുംതാന്‍ നുണ പറഞ്ഞതിനായിരുന്നു അടികിട്ടിയതെന്നും ഹനീഫ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.