വര്‍ഷങ്ങളായി തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങി നില്‍ക്കുന്ന സൂപ്പര്‍ നടിയാണ് തമന്ന ഭാട്ടിയ. മില്‍ക്കി ബ്യൂട്ടി എന്നറിയപ്പെടുന്ന നടിക്ക് ആരാധകരും ഏറെയാണ്. തമിഴിലും, തെലുങ്കിലും പുറമേ ബോളിവുഡിലും, മലയാളത്തിലും തന്റേതായ അവസരങ്ങള്‍ സൃഷ്ടിക്കുവാന്‍ താരത്തിന് സാധിച്ചു.
മികച്ച അഭിനേത്രി എന്നതിന് പുറമേ ഡാന്‍സര്‍ കൂടിയാണ് തമന്ന. മുംബൈക്കാരിയായ തമന്ന മോഡലിംഗില്‍ നിന്നുമാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം കൈനിറയെ അവസരങ്ങള്‍ താരത്തെ തേടിയെത്തി. തമന്ന അഭിനയിച്ച സിനിമകളില്‍ ഭൂരിഭാഗവും വളരെ നല്ല രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു.
തമന്ന ആദ്യമായി എത്തുന്ന മലയാള സിനിമയാണ് ബാന്ദ്ര. ഇപ്പോള്‍ വെബ് സീരിസുകളിലും സജീവമാണ് തമന്ന. ഇപ്പോഴിതാ മലയാള സിനിമയിലെ തനിക്ക് ഇഷ്ടപ്പെട്ട താരങ്ങളെ കുറിച്ച് സംസാരിക്കുകയാണ് തമന്ന. തനിക്ക് മലയാളത്തില്‍ ദുല്‍ഖറിനൊപ്പവും ഫഹദിനൊപ്പവും അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന് തമന്ന പറഞ്ഞു.
ഇന്നത്തെ തലമുറക്ക് മലയാളം അഭിനേതാക്കളെ കുറിച്ചുള്ള ധാരണ തിരുത്തിയത് ദുല്‍ഖറാണ്. ദുല്‍ഖറിനെ തനിക്ക് ഒത്തിരി ഇഷ്ടമാണെന്നും അദ്ദേഹം ഒരു പാന്‍ ഇന്ത്യന്‍ ആക്ടറാണെന്നും അദ്ദേഹത്തെ എല്ലാവര്‍ക്കും അറിയാമെന്നും തമന്ന പറഞ്ഞു.
തനിക്ക് ഫഹദിനെയും ഒത്തിരി ഇഷ്ടമാണ്. അദ്ദേഹത്തിനൊപ്പം അഭിനയിക്കണമെന്നൊക്കെ ആഗ്രഹമുണ്ടെന്നും ഒരു പെര്‍ഫോമര്‍ എന്ന നിലയില്‍ ഒത്തിരി ഇഷ്ടമാണെന്നും രാജ്യത്തെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളാണ് ഫഹദെന്നും തമന്ന പറഞ്ഞു.