ആമി ഞങ്ങളുടെ കുട്ടി തന്നെയാണോ എന്നാണ് പലരുടെയും ചോദ്യം, എന്നെപ്പോലെയുള്ളവര്‍ക്ക് കുട്ടികളുണ്ടാവുമോ എന്ന സംശയം കൊണ്ടായിരിക്കും അങ്ങനെയൊരു ചോദ്യം, ഷിഹാബ് പറയുന്നു

197

ശാരീരികമായ വൈകല്യങ്ങളില്‍ തളരാതെ ശക്തനായി മുന്നേറി സമൂഹത്തില്‍ മാതൃകയായി മാറിയ വ്യക്തിയാണ് സിപി ഷിഹാബ്. ജന്മനാ കൈകാലുകള്‍ ഇല്ലാത്ത ഷിഹാബ് വ്യത്യസ്ത മേഖലകളിലായി തന്റെ കഴിവ് തെളിയിക്കുകയായിരുന്നു.

Advertisements

ചിത്രംവരയിലും കായിക വിനോദങ്ങളിലും സംഗീതോപകരണങ്ങളിലും അഭിനയത്തിലുമെല്ലാമായി കഴിവ് തെളിയിച്ചിട്ടുണ്ട് അദ്ദേഹം. യൂട്യൂബ് ചാനലിലൂടെയായി മോട്ടിവേഷണല്‍ വീഡിയോകളും ഷിഹാബ് പങ്കുവെക്കാറുണ്ട്.

Also Read: ലോറന്‍സും എസ് ജെ സൂര്യയും ടര്‍ബോയില്‍ ഉണ്ടോ? ; മമ്മൂട്ടിക്കൊപ്പം ലൊക്കേഷനില്‍ എത്തി താരങ്ങള്‍

ഷിഹാബിന്റെ ഭാര്യ ഷഹാനയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. പ്രണയിച്ച് വിവാഹിതരായവരാണ് ഇരുവരും. സോഷ്യല്‍മീഡിയയില്‍ സജീവമാണ് ഷിഹാബും ഷഹാനയും. ഇപ്പോഴിതാ സോഷ്യല്‍മീഡിയയിലൂടെ തങ്ങള്‍ക്ക് നേരെ വരുന്ന ചോദ്യങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ഷിഹാബും ഷഹാനയും.

ആമി നിങ്ങളുടെ മകളാണോ എന്നാണ് പലരും ചോദിക്കുന്ന ചോദ്യം. ആമിക്ക് ഇപ്പോള്‍ മൂന്ന് വയസ്സായി. അവള്‍ തങ്ങളുടെ മകളാണെന്ന കാര്യത്തില്‍ ഇപ്പോഴും പലര്‍ക്കും സംശയം മാറിയിട്ടില്ലെന്നും എന്തുകൊണ്ടാണ് ഇങ്ങനുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നതെന്ന് അറിയില്ലെന്നും ഒരുപക്ഷേ നമ്മളെ പോലെയുള്ളവര്‍ക്ക് കുട്ടികള്‍ ഉണ്ടാവുമോ എന്ന സംശയം കൊണ്ടായിരിക്കുമെന്നും ഷിഹാബ് പറയുന്നു.

Also Read: ഈ കൊല്ലം അതുവേണ്ട എന്ന് ആദ്യമേ നിശ്ചയിച്ചു, പകരം ചില നല്ല കാര്യങ്ങള്‍ ചെയ്തു; ലക്ഷ്മി പ്രിയ

ആമിക്ക് തങ്ങളേക്കാള്‍ സൗന്ദര്യം ഉള്ളതുകൊണ്ടാവാം ചിലപ്പോള്‍ അങ്ങനെയൊക്കെയുള്ള ചോദ്യം. ആമിയെ തങ്ങള്‍ സ്‌കൂളിലൊന്നും വിട്ട് തുടങ്ങിയിട്ടില്ലെന്നും കുറച്ച് കഴിയട്ടെയെന്നും ഷിഹാബ് പറയുന്നു. ആമി വലിയ കുട്ടിയായില്ല, അടുത്ത കുട്ടി എപ്പോഴാണ് എന്നാണ് മറ്റ് ചിലര്‍ക്ക് അറിയേണ്ടതെന്നും ഷിഹാബ് പറയുന്നു.

ആമി വലിയ കുട്ടിയല്ല, അവള്‍ ചെറുതാണ്. വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷം കഴിഞ്ഞാണ് അവള്‍ ജനിച്ചതെന്നും ഇപ്പോള്‍ രണ്ടാമത്തെ കുട്ടിയെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും ആമിയുടെ കാര്യങ്ങളെല്ലാം ശരിയാവട്ടെയെന്നും കൂടാതെ തങ്ങള്‍ ഒരു വീട് പണിയാനുള്ള പ്ലാനിലാണെന്നും ഷിഹാബ് കൂട്ടിച്ചേര്‍ത്തു.

Advertisement