തൻറെ പുതിയ ചിത്രമായ ടർബോയുടെ ഷൂട്ടിംഗ് തിരക്കിലാണ് നടൻ മമ്മൂട്ടി ഇപ്പോൾ. വൈശാഖിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന സിനിമയുടെ ഷൂട്ടിംഗ് നൂറു ദിവസമാണ്. ലൊക്കേഷനിലേക്ക് ഓരോ ദിവസവും ഓരോ ലുക്കിലാണ് മമ്മൂട്ടി എത്തുന്നത്. ഹെയർ സ്റ്റൈലിൽ മാറ്റം ഒന്നുമില്ലെങ്കിലും താരം ധരിക്കുന്ന ഷർട്ട് തന്നെയാണ് എല്ലാവരും ശ്രദ്ധിക്കുന്നത്.
ഇത്തവണ ബ്ലാക്ക് നിറത്തിൽ ഓറഞ്ച് പൂക്കൾ ഉള്ള ഒരു ഷർട്ട് ധരിച്ചു കൊണ്ടാണ് മമ്മൂട്ടി ലൊക്കേഷൻ എത്തിയിരിക്കുന്നത്. അതേസമയം ഓരോ ദിവസവും പുതിയ അതിഥികളിൽ ലൊക്കേഷനിലേക്ക് വന്നുകൊണ്ടിരിക്കുന്നു. ഇതിൻറെ വീഡിയോയും സോഷ്യൽ മീഡിയയിൽ എത്തിയിട്ടുണ്ട്.
ഇത്തവണ തമിഴ് സൂപ്പർതാരങ്ങളായ എസ് ജെ സൂര്യയും രാഘവ ലോറൻസും ആണ് ടർബോ സെറ്റിൽ എത്തിയത്. ഇവരെ സന്തോഷത്തോടെയാണ് മമ്മൂട്ടി സ്വീകരിച്ചത്. ഏറെ സമയം താരങ്ങളുമായി സമയം ചിലവഴിച്ച ശേഷം ഇവരെ മമ്മൂട്ടി യാത്രയാക്കുന്നതും വീഡിയോയിൽ കാണാം.
also read
ഓടിനടന്ന് അഭിനയിക്കാന്‍ താത്പര്യമില്ല, വര്‍ഷത്തില്‍ ഇത്ര സിനിമ ചെയ്യാമെന്ന് ആര്‍ക്കും വാക്ക് കൊടുത്തിട്ടില്ലെന്ന് നമിത പ്രമോദ്
അതേസമയം ‘ജിഗര്‍തണ്ട ഡബിള്‍ എക്സ്’ എന്ന ചിത്രത്തിന്റെ റിലീസിന്റെ ഭാഗമായാണ് ഇരവരും മമ്മൂട്ടിയെ കാണാന്‍ എത്തിയതെന്നാണ് വിവരം.
അതേസമയം ഇവർ ചിത്രത്തിന്റെ ലൊക്കേഷനിൽ എത്തിയതോടെ ആരാധകരും സംശയത്തിലാണ്. ഇനി മമ്മൂട്ടിയുടെ ടർബോയിൽ ഇരുവരും ഉണ്ടോ എന്നാണ് ഇപ്പോൾ പ്രേക്ഷകരുടെ സംശയം. അതോ ഇനി പുതിയ ചിത്രത്തിലേക്ക് മമ്മൂട്ടിയെ ഇവർ ക്ഷണിക്കാൻ വന്നതാണോ എന്ന് സംശയവും ഉണ്ട്. ഇതിനിടെ താരത്തിന്റെ ലുക്കും വൈറൽ ആവുകയാണ്. ഏതു ലുക്കും നന്നായി ഇണങ്ങുന്ന മമ്മൂട്ടി ഇത്തവണയും കിടിലൻ ലുക്കിലാണ് എത്തിയത്.