ഇവിടെ ആര്‍ക്കും ഒരു പ്രശ്‌നവും ഇല്ല, ആരും ആരെയും ചതിച്ചിട്ടില്ല, നിങ്ങള്‍ക്ക് വേറെ ഒരു പണിയും ഇല്ലേ ; ഗോപി സുന്ദര്‍

181

കുറച്ചു ദിവസമായി സംഗീത സംവിധായകൻ ഗോപി സുന്ദർ തന്നെയാണ് സോഷ്യൽ മീഡിയയിൽ താരം. ഈ അടുത്ത് പ്രിയക്കൊപ്പം സ്വിറ്റ്‌സർലാന്റിൽ അടിച്ചുപൊളിച്ചു നടക്കുന്ന ചില ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തിരുന്നു. പിന്നാലെ വിമർശനം ഉയർന്നു. ഇയാൾക്ക് ഇത് തന്നെയാണോ പണി എന്നാണ് പ്രേക്ഷകർ ചോദിച്ചത്.

Advertisements

അതേസമയം ഗായിക അമൃത സുരേഷുമായി ഒരു വർഷം മുൻപ് ഗോപി വിവാഹിതനായിരുന്നു. എന്നാൽ ഈ അടുത്ത് ഇവരുവരും പിരിഞ്ഞു എന്ന താരത്തിലുള്ള വാർത്ത സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. അമൃതയും പങ്കുവെച്ച പോസ്റ്റിന് താഴെ വേദന നിറഞ്ഞ ക്യാപ്ഷൻ ആണ് ചേർത്തത്.

ഇതോടെ ഇത് കോർത്തിണക്കി കൊണ്ട് ഇരുവരുടെ ഫോട്ടോയ്ക്ക് താഴെ കമന്റ് വരാൻ തുടങ്ങി. വിമർശനം അതിര് കടന്നോതെ ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് ഗോപി സുന്ദർ.

also read
ഓടിനടന്ന് അഭിനയിക്കാന്‍ താത്പര്യമില്ല, വര്‍ഷത്തില്‍ ഇത്ര സിനിമ ചെയ്യാമെന്ന് ആര്‍ക്കും വാക്ക് കൊടുത്തിട്ടില്ലെന്ന് നമിത പ്രമോദ്‘ഇവിടെ ആർക്കും ഒരു പ്രശ്‌നവും ഇല്ല, ഒരു കംപ്ലെയ്ൻറും ഇല്ല. ആരും ആരെയും ചതിച്ചിട്ടില്ല. എല്ലാം ഹാപ്പിയായി പോകുന്നു.നിങ്ങൾക്ക് വേറെ ഒരു പണിയും ഇല്ലേ. ഈ ലോകത്ത് ഒരാളുമായി ഒരു ഫോട്ടോ പോസ്റ്റ് ചെയ്താൽ അതിനെ പെണ്ണുപിടി എന്ന കാര്യമായി കാണാൻ നിങ്ങൾക്ക് എങ്ങനെ കഴിയുന്നു. നമിച്ചു. അരി തീർന്നെങ്കിൽ അണ്ണൻമാർക്ക് മാസം അരി ഞാൻ വാങ്ങിതരാം” ഗോപി സുന്ദർ പോസ്റ്റിൽ പൊട്ടിത്തെറിക്കുന്നു.

അതേസമയം നേരത്തെ താരത്തിന്റെ പോസ്റ്റിന് താഴെ വിമർശനം വന്നു. ഇതിനോടെല്ലാം ഗോപി സുന്ദർ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ പ്രിയയെ ആയിരുന്നു ഗോപി സുന്ദർ വിവാഹം കഴിച്ചത്. ഇവർ പിരിഞ്ഞ ശേഷം ഗായിക അഭയ ഹിരൺമഴിക്കൊപ്പം ജീവിക്കാൻ തുടങ്ങി, എന്നാൽ കുറച്ച് വർഷം കഴിഞ്ഞപ്പോൾ ഇവരും പിരിഞ്ഞു , പിന്നാലെയാണ് അമൃത സുരേഷിനെ വിവാഹം കഴിച്ചത്. ഈ അടുത്ത് ഇവരും പിരിഞ്ഞു എന്ന തരത്തിലുള്ള റിപ്പോർട്ട് പുറത്തുവന്നിരുന്നു.

Advertisement