മലയാളികളുടെ പ്രിയതാരമാണ് കാവ്യാ മാധവൻ. അതേസമയം മലയാള സിനിമയിലെ നായിക കഥാപാത്രം എന്ന് പറയുമ്പോൾ ആദ്യം തന്നെ പ്രേക്ഷകരുടെ മനസ്സിലേക്ക് വരുന്നത് നടി കാവ്യ മാധവന്റെ മുഖം ആയിരിക്കും. മലയാളികളുടെ ശാലീന സുന്ദരി കാവ്യാ, നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
നടൻ ദിലീപിനെ വിവാഹം ചെയ്ത ശേഷം സിനിമയിൽ താരം അത്ര സജീവമല്ല. എന്നാൽ സോഷ്യൽമീഡിയയിൽ സജീവമാവുകയാണ് കാവ്യ.
അടുത്തിടെയാണ് കാവ്യ ഇൻസ്റ്റഗ്രാമിൽ അംഗത്വം എടുത്തത്. അപ്പോൾ മുതൽ തന്റെയും കുടുംബത്തിന്റെയും ചിത്രങ്ങളും വീഡിയോകളും എല്ലാം പങ്കുവയ്ക്കുന്നുണ്ട്. ഇപ്പോഴിതാ താരം തന്റെ താരത്തിന്റെ സ്വന്തം ബൊട്ടീക്കായ ലക്ഷ്യയ്ക്ക് വേണ്ടി പ്രമോഷൻ തിരക്കിലാണ്.
ഇതിനായി കാവ്യ തന്നെയാണ് മോഡലായി ഫോട്ടോഷൂട്ടുകൾ നടത്തുന്നത്. ഇപ്പോഴിതാ കാവ്യ മാധവന്റെ ഒരു ഫോട്ടോഷൂട്ടിന്റെ ബിഹൈൻഡ് ദി സീൻസ് വീഡിയോ വൈറലാവുകയാണ്.ഇപ്പോഴിതാ മുമ്പ് ഒരു അഭിമുഖത്തിൽ കാവ്യ പറഞ്ഞ ചില വാക്കുകളാണ് വീണ്ടും വൈറൽ ആവുന്നത്.
ഒരു സിനിമ നടി ആയിരുന്നില്ലെങ്കിൽ വേറെ ആരാകുമായിരുന്നു എന്ന ചോദ്യത്തിനായിരുന്നു നടിയുടെ മറുപടി. നീലേശ്വരത്ത് ഏതെങ്കിലും പ്രാന്ത പ്രദേശത്ത് ആരെയെങ്കിലും വിവാഹം കഴിച്ച് രണ്ടുമൂന്നു കുട്ടികളുടെ അമ്മയായി സുഖമായി ജീവിക്കുന്നുണ്ടായിരിക്കും ഒരു സാധാരണ വീട്ടമ്മ മാത്രമായി എന്നാണ് ഇതിന് കാവ്യ നൽകിയ മറുപടി.
ഇപ്പോൾ ചിന്തിക്കുമ്പോൾ സിനിമ എന്ന ലോകത്ത് എത്തിയതിനു ശേഷം ദൈവം എനിക്ക് തന്നത് ഞാൻ അർഹിക്കുന്നതിലും അപ്പുറമുള്ള കാര്യങ്ങളാണ് , സിനിമയിൽ എത്തിയതിനു ശേഷം ചിലർ മലയാളം വിട്ട് മറ്റു ഭാഷകളിലേക്ക് പോകും . മറ്റു ചിലർ വിവാഹം കഴിഞ്ഞു പോകും, ഒരുപാട് പേർ സിനിമയിലെത്താൻ ആഗ്രഹിക്കുന്നുണ്ട് , അതൊക്കെ നോക്കുമ്പോൾ എനിക്ക് കിട്ടിയത് വലിയ ഭാഗ്യമാണെന്ന് നടി പറഞ്ഞു.
ദിലീപുമായുള്ള വിവാഹ ശേഷം കാവ്യാ പറഞ്ഞ ചില കാര്യങ്ങളും വൈറലായിരുന്നുതാനും ദിലീപേട്ടനും ഒന്നാകണം എന്ന് ഞങ്ങളേക്കാളും കൂടുതൽ ആഗ്രഹിച്ചത് തങ്ങളെ സ്നേഹിച്ച മലയാളികൾ ആയിരുന്നെന്നാണ് കാവ്യപറഞ്ഞത്.
ഞങ്ങളെ കാണുമ്പോഴൊക്കെ കൊച്ചുകുട്ടികൾ മുതൽ മുത്തശ്ശിമാരും വരെ അത് ചോദിച്ചിരുന്നു. എന്നാൽ അന്നൊക്കെ അത് കേൾക്കുമ്പോൾ ഒരു തമാശയായിരുന്നു. ആ ചോദ്യങ്ങൾക്ക് ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറുകയായിരുന്നു പതിവെന്നും താരം വെളിപ്പെടുത്തുന്നു.