ഇപ്പോൾ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ ചർച്ചയാവാറുള്ള നടിയാണ് പ്രയാഗ മാർട്ടിൻ, ഇതിന്റെ കാരണം നടിയുടെ വസ്ത്രധാരണ തന്നെ. ഈ അടുത്ത് ചില മോഡേൺ വസ്ത്രം ധരിച്ചുകൊണ്ട് പ്രയാഗ പൊതുപരിപാടികളിൽ പങ്കെടുത്തിരുന്നു. തന്റെ ലുക്കിലും വലിയ മാറ്റം തന്നെ പ്രയാഗ നടത്തി.
നിമിഷന്നേരം കൊണ്ടാണ് ഈ ചിത്രമെല്ലാം വൈറൽ ആയത്. ഇതിൽ താരം ധരിച്ച വെറൈറ്റിയായിട്ടുള്ള ഒരു പാന്റ്സ് തന്നെയായിരുന്നു കൂടുതലും ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോൾ അതേകുറിച്ച് ചോദിച്ചപ്പോൾ താരം നൽകിയ മറുപടിയാണ് വൈറൽ ആവുന്നത്.
കഴിഞ്ഞ ദിവസം ഡാൻസ് പാർട്ടി എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് വന്നതായിരുന്നു പ്രയാഗ. അപ്പോഴാണ് കഴിഞ്ഞ പ്രാവശ്യത്തെ ലുക്ക് ഒരുപാട് വൈറലായിരുന്നല്ലോ, അത് കേരളത്തിലെ രീതികൾക്ക് യോജിച്ചതല്ല എന്ന് പറഞ്ഞ് ഒരുപാട് കമന്റുകൾ വന്നിരുന്നല്ലോ, അതിനെ കുറിച്ച് എന്താണ് പ്രതികരണം എന്ന് മാധ്യമപ്രവർത്തകൻ ചോദിച്ചത്. അതിനൊക്കെ എന്ത് പറയാനാണ് ബ്രോ എന്നാണ് പ്രയാഗ തിരിച്ചു ചോദിച്ചത്.
‘അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ. കേരളത്തിലുള്ളവർക്ക് ആ സ്റ്റൈൽ പറ്റുന്നില്ലെങ്കിൽ ഞാൻ എന്തു ചെയ്യണം. കമന്റിടുന്നവരുടെ ഇഷ്ടത്തിന് ജീവിക്കാൻ എനിക്ക് പറ്റില്ലല്ലോ. എനിക്ക് എന്റെ ഇഷ്ടത്തിനേ ജീവിക്കാൻ പറ്റുള്ളൂ. മലയാളി നടി എന്ന നിലയ്ക്ക് ഞാൻ അടച്ചു പൂട്ടിക്കെട്ടി, മൂടിപ്പുതച്ച് നടക്കണോ. കമന്റിടുന്നവർക്ക് പലതും പറയാം, അത് എന്തിനാണ് പറഞ്ഞത് എന്ന് അവരോട് പോയി ചോദിക്കൂ പ്രയാഗ മറുപടി പറഞ്ഞു.
അതേസമയം 2009ൽ സാഗർ എലിയാസ് ജാക്കി റീലോഡഡ് എന്ന ചിത്രത്തിലൂടെ ഒരു ചെറിയ വേഷത്തിൽ അഭിനയിച്ചു കൊണ്ട് അരങ്ങേറ്റം കുറിച്ച നടി, പിസാസു എന്ന തമിഴ് ചിത്രത്തിന് ശേഷം പ്രശസ്തിയിലേക്ക് ഉയർന്നു. പിന്നാലെ നിരവധി അവസരം താരത്തിന് സിനിമയിൽ നിന്നും ലഭിച്ചു.