ഗര്‍ഭിണിയെ രക്ഷിച്ച നാവികസംഘത്തിന് നന്ദി രേഖപ്പെടുത്തിയത് ഇങ്ങനെ; കണ്ണ് നനയിക്കുന്നൊരു കാഴ്ച

42

കൊച്ചി: നിറവയറോടെ ഒരു ഗര്‍ഭിണി രക്ഷ അഭ്യര്‍ത്ഥിക്കുന്നു. വെള്ളം കയറി കയറി വരുന്നു. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ നാവിക സേന വളരെ സുരക്ഷ ഉറപ്പ് വരുത്തി അവരെ ഹെലികോപ്റ്റില്‍ രക്ഷപ്പെടുത്തി. നെഞ്ചിടിപ്പോടെ മാത്രം കേരളം കണ്ട ഒരു കാഴ്ചയായിരുന്നു അത്. രക്ഷപ്പെടുത്തി നാവികസേന ആശുപത്രിയിലെത്തിച്ച സ്ത്രീ അവിടെ വച്ച് പ്രസവിക്കുകയും ചെയ്തു. പ്രളയത്തിന്റെ മകനെന്നാണ് ഇപ്പോള്‍ ആ കുഞ്ഞിനെ വിശേഷിപ്പിക്കുന്നത്.

Advertisements

ദുരിതപൂര്‍ണ്ണമായ ആ സമയത്ത് രക്ഷയായി വന്ന നാവിക സേനക്ക് നന്ദി രേഖപ്പെടുത്തിയിരിക്കുകയാണ് സ്ത്രീയുടെ കുടുംബം. ആ നന്ദി രേഖപ്പെടുത്തലിന് ഒരു പ്രത്യേകതയുണ്ട്.ഗര്‍ഭിണിയും കുടുംബവും രക്ഷാപ്രവര്‍ത്തകരെ കാത്ത് നിന്നിരുന്ന കെട്ടിടത്തിന്റെ ടറസില്‍ ‘താങ്ക്‌സ്’ എന്ന് വലിയ അക്ഷരത്തില്‍ എഴുതിയാണ് തങ്ങളുടെ നന്ദി അവര്‍ രേഖപ്പെടുത്തിയത്. ആകാശത്തിലൂടെ പോവുന്ന നാവികസേനയുടെ രക്ഷാപ്രവര്‍ത്തകര്‍ കാണുന്നതിന് വേണ്ടിയാണ് ആകാശത്ത് ഇത്തരത്തില്‍ എഴുതിയത്.

Advertisement