മോളുടെ കല്യാണത്തിന് വരണം, അനുഗ്രഹിക്കണം, മോഡിജി വന്നാല്‍ കെട്ടിപ്പിടിച്ച് ഫോട്ടോ എടുപ്പിക്കാം, നഞ്ചിയമ്മയെ ഭാഗ്യയുടെ വിവാഹം ക്ഷണിച്ച് സുരേഷ് ഗോപി

109

മലയാളം സിനിമാ പ്രേഷകര്‍ക്ക് ഏറെ പ്രിയങ്കരന്‍ ആയ നടനും ബിജെപിയുടെ പ്രമുഖ നേതാവും ആണ് സുരേഷ് ഗോപി. താരത്തിന്റെ രാഷ്ട്രീയം നിരവധി ശ ത്രു ക്ക ളെയാണ് താരത്തിന് സമ്മാനിച്ചത്. എന്നാല്‍ രാഷ്ട്രീയം മാറ്റി നിര്‍ത്തി സിനിമയിലേയ്ക്ക് ഇറങ്ങുമ്പോള്‍ ഏവര്‍ക്കും പ്രിയങ്കരന്‍ കൂടിയാണ് സുരേഷ് ഗോപി.

Advertisements

കണ്ടിട്ടുള്ളതില്‍ വെച്ച് പച്ചയായ മനുഷ്യന്‍ എന്നാണ് സുരേഷ് ഗോപിയെ പല താരങ്ങളും വിശേഷിപ്പിച്ചിരിക്കുന്നത്. എത്ര തിരക്കാണെങ്കിലും കുടുംബത്തിന് വലിയ പ്രാധാന്യം നല്‍കുന്ന ആള്‍ കൂടിയാണ് അദ്ദേഹം.

Also Read: ഡോക്ടർമാരും വക്കീലും അധ്യാപികയും! ഇന്നത്തെ യുവതാരങ്ങൾ ചില്ലറക്കാരല്ല, ഇവരുടെ യഥാർഥ ജോലി എന്താണെന്ന് അറിയാമോ?

സുരേഷ് ഗോപിയെ പോലെ തന്നെ അദ്ദേഹത്തിന്റെ ഭാര്യ രാധികയും മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ്. നാല് മക്കളാണ് ഇവര്‍ക്കുള്ളത്. സുരേഷ് ഗോപിക്കൊപ്പം മിക്ക പരിപാടികളിലും പങ്കെടുക്കാന്‍ രാധികയും എത്താറുണ്ട്. മകള്‍ ഭാഗ്യയുടെ വിവാഹത്തിന്റെ തിരക്കിലാണ് സുരേഷ് ഗോപിയും കുടുംബവും ഇപ്പോള്‍.

ഭാഗ്യയുടെ വിവാഹം ജനുവരിയിലായിരിക്കുമെന്നാണ് സൂചനകള്‍. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിവാഹം ക്ഷണിക്കാന്‍ സുരേഷ് ഗോപിയും രാധികയും ഭാഗ്യയും എത്തിയിരുന്നു. ഇപ്പോഴിതാ മകളുടെ വിവാഹത്തിന് ഗായികയും ദേശീയ പുരസ്‌കാര ജേതാവുമായ നഞ്ചിയമ്മെയും ക്ഷണിക്കാനെത്തിയിരിക്കുകയാണ് താരം.

Also Read: ഡോക്ടർമാരും വക്കീലും അധ്യാപികയും! ഇന്നത്തെ യുവതാരങ്ങൾ ചില്ലറക്കാരല്ല, ഇവരുടെ യഥാർഥ ജോലി എന്താണെന്ന് അറിയാമോ?

നേരിട്ട് എത്തിയാണ് സുരേഷ് ഗോപി നഞ്ചിയമ്മയെ വിവാഹം ക്ഷണിച്ചത്. സാറ് പറഞ്ഞ പോലെ താന്‍ ദേശീയ അവാര്‍ഡൊക്കെ വാങ്ങിയെന്നും സാര്‍ പറഞ്ഞ വാക്ക് പാലിച്ചുവെന്നും സുരേഷ് ഗോപിയെ കണ്ടപ്പോള്‍ നഞ്ചിയമ്മ പറഞ്ഞു. പൊന്നാട അണിയിച്ചുകൊണ്ടായിരുന്നു നഞ്ചിയമ്മയെ സുരേഷ് ഗോപി സ്വീകരിച്ചത്.

ഇത് തനിക്ക് കിട്ടിയ പൊന്നാടയാണ്. ഇത് തരുന്നതാണ് തന്റെ സന്തോഷമെന്നും വേറെ തരാന്‍ ഇപ്പോള്‍ തന്റെ കൈയ്യിലില്ലെന്നും തന്റെ മകളുടെ വിവാഹത്തിന് ഗുരുവായൂരില്‍ വരണമെന്നും മോഡിജി വരുവാണെങ്കില്‍ നഞ്ചിയമ്മയെ ഒപ്പം നിര്‍ത്തി ഫോട്ടോ എടുപ്പിക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു.

Advertisement