സെലിബ്രിറ്റിയായി തിളങ്ങുമ്പോഴും ഉന്നത പഠനം പൂർത്തിയാക്കാൻ മറക്കാത്തവരാണ് പുതുതലമുറയിലെ താരങ്ങൾ. ചെറിയ പ്രായത്തിൽ അബിനയലോകത്തേക്ക് എത്തിയാലും പഠനത്തിൽ ഉഴപ്പാൻ ഇപ്പോഴത്തെ തലമുറ തയ്യാറല്ല.
പാഷന് പിന്നാലെ പോകുമ്പോഴും വിദ്യാഭ്യാസവും ഒരു പ്രോഫഷണൽ ജോലിയുമൊക്കെ മിക്കവരും കരുതി വെയ്ക്കാറുണ്ട്. ഒരു ബാക്കപ്പ് പ്ലാനായിട്ട് പിന്നീട് ഉപയോഗപ്പെടുത്താമെന്ന് ബുദ്ധിപൂർവ്വം ചിന്തിക്കുന്നവരാണ് എല്ലാവരും തന്നെ.
സീരിയൽ രംഗത്തെ യുവതാരങ്ങളെല്ലാം ഉന്നതവിദ്യാഭ്യാസമുള്ളവർ ആണെന്ന് വ്യക്തമാണ്. മലയാളത്തിലെ ഹിറ്റായ വിവിധ ജനപ്രിയ സീരിയലുകളിലെ നടിമാരുടെ യഥാർഥ ജോലി അമ്പരപ്പിക്കുന്നതുമാണ്.
സിനിമയിൽ ബാലതാരമായി എത്തി പിന്നീട് സാന്ത്വനം സീരിയലിലെ അഞ്ജലിയായി ഹൃദയംകവർന്ന താരമാണ് ഗോപിക അനിൽ. ശിവം, ബാലേട്ടൻ എന്നീ ചിത്രങ്ങളിൽ കുട്ടിത്താരമായി വന്ന ഗോപിക പിന്നീട് ആയുർവേദ ഡോക്ടറായി പഠനം പൂർത്തിയാക്കിയതിന് ശേഷം മാത്രമാണ് സാന്ത്വനം എന്ന സീരിയിലിലെ അഞ്ജലി ആയി വന്നത്.
ഏഷ്യനെറ്റിലെ തന്നെ ഇപ്പോഴത്തെ ഹിറ്റ് സീരിയൽ പത്തരമാറ്റ് എന്ന പരമ്പരയിൽ നയനയായി തിളങ്ങുന്ന നടി ലക്ഷ്മി കീർത്തനയും പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട കലാകാരിയാണ്. റീൽസിലുൾപ്പടെ സജീവമായ ലക്ഷ്മി പത്തരമാറ്റിലെ നായിക മാത്രമല്ല, യഥാർഥ ജീവിതത്തിൽ ഡാൻസറും ഒരു അധ്യാപികയും കൂടിയാണ്.
ഏഷ്യാനെറ്റിലെ ഗീതാ ഗോവിന്ദത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി ബിന്നി സെബാസ്റ്റ്യനെന്ന ജോസഫൈൻ പ്രേക്ഷകരുടെ ഹൃദയം കവർന്നിരിക്കുകയാണ്. സീരിയലിലെ ഗീതുവായി തിളങ്ങുന്ന ബിന്നി സെബാസ്റ്റ്യൻ യഥാർഥത്തിൽ ഡോക്ടറാണ്.
ഗോപികയ്ക്ക് പുറമെ സാന്ത്വനത്തിലെ തന്നെ നിതാ ഘോഷും ഡോക്ടറാണ്. എന്നാൽ സാന്ത്വനത്തിൽ മറ്റൊരു വേഷത്തിലെത്തുന്ന താരം മഞ്ജുഷ മാർട്ടിൻ യഥാർഥത്തിൽ ഒരു വക്കീലാണ്. താരം വക്കീലായുള്ള ഔദ്യോഗിക വേഷത്തിലെ ചിത്രങ്ങളും സോഷ്യൽമീഡിയയിൽ പങ്കിടാറുണ്ട്.
മാത്രമല്ല, നേരത്തെ, കുടുംബവിളക്കിൽ വേഷമിട്ടിരുന്ന ആതിരാ മാധവ് സീരിയലിൽ തിരക്കേറുന്നതി മുൻപേ ടെക്‌നോപാർക്കിലായിരുന്നു ജോലി ചെയ്തിരുന്നതെന്നുമാണ് അറിയാനാകുന്നത്.
അമ്പതാം വയസ്സിലും 18 കാരിയെ പോലെ ഐശ്വര്യ റായ്, മകൾ അമ്മയെ കുറിച്ച് പറഞ്ഞത് കേട്ടോ