ഇന്ന് ധ്രുവം കാണുമ്പോള്‍ ഒരു തെറ്റ് തോന്നുന്നു, വില്ലന്‍ കഥാപാത്രം ഹൈദര്‍ മരക്കാറും മഅദനിയും തമ്മില്‍ സാമ്യമുണ്ടെന്ന ചര്‍ച്ചകളില്‍ പ്രതികരിച്ച് എകെ സാജന്‍

427

മലയാള സിനിമയിലെ എക്കാലത്തേയും സര്‍വ്വകാല ഹിറ്റുകളില്‍ ഒന്നാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ജോഷി ഒരുക്കിയ ധ്രൂവം എന്ന സിനിമ. സിനിമാ ആരാധകര്‍ക്ക് എത്ര തവണ കണ്ടാലും ആര്‍ക്കും മടുക്കാത്ത ചിത്രങ്ങളില്‍ ഒന്നുകൂടിയാണ് ധ്രുവം. മമ്മൂട്ടിയുടെ അസാധ്യ അഭിനയ മികവും, ശബ്ദവും, നായകനോളം അല്ലെങ്കില്‍ അതിനും മുകളില്‍ നില്‍ക്കുന്ന വില്ലനും ആയിരുന്നു ധ്രൂവത്തിന്റെ പ്രധാന ആകര്‍ഷണം.

Advertisements

1993ലാണ് ധ്രുവം കേരളത്തില്‍ റിലീസ് ചെയ്തത്. മമ്മൂട്ടിക്ക് മാത്രം തലവര മാറിയ സിനിമയായിരുന്നില്ല ധ്രുവം. ഇന്ന് തെന്നിന്ത്യയില്‍ അറിയപ്പെടുന്ന സൂപ്പര്‍ താരം ചിയാന്‍ വിക്രത്തിന്റെ ആദ്യ മലയാള സിനിമയും ധ്രുവമായിരുന്നു. ട്വന്റി ട്വന്റി എന്ന സിനിമയ്ക്ക് മുമ്പ് മമ്മൂട്ടിയും സുരേഷ് ഗോപിയും അവസാനമായി ഒരുമിച്ച് അഭിനയിച്ചതും ധ്രുവത്തിന് വേണ്ടിയായിരുന്നു. ധ്രുവത്തില്‍ അഭിനയിച്ചതിന്റെ ഓര്‍മക്കായിട്ടാണ് നടന്‍ വിക്രം മകന് ധ്രുവ് എന്ന് പേര് നല്‍കിയതും.

Also Read; അന്ന് അമ്മയ്‌ക്കൊപ്പം ഓട്ടോയില്‍ വന്ന അമല ഇന്ന് വിലകൂടിയ കാറില്‍; അമല പോളിനെ കുറിച്ച് ചെയ്യാറു ബാലു

എല്ലാംകൊണ്ടും മലയാളത്തിലെ സൂപ്പര്‍ഹിറ്റ് സിനിമകളുടെ പട്ടികയിലുള്ള സിനിമയാണ് ധ്രുവം. ജയറാം, സുരേഷ് ഗോപി, ഗൗതമി. വിജയ രാഘവന്‍, ജനാര്‍ദ്ദനന്‍, ടിജി രവി, കൊല്ലം തുളസി അങ്ങനെ നീണ്ട ഒരു താരനിര തന്നെ ചിത്രത്തില്‍ ഉണ്ടായിരുന്നു. ചത്രത്തിന്റെ കഥയും സംഭാഷണവും ഒരുക്കിയത് എസ്എന്‍ സ്വാമിയും എകെ സാജനും കൂടിയാണ്.

ധ്രുവത്തിലെ വില്ലന്‍ ഹൈദര്‍ മരക്കാറും പിഡിപി നേതാവ് മഅദനിയും തമ്മില്‍ സാമ്യങ്ങളുണ്ടെന്ന രീതിയില്‍ അടുത്തിടെ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചകളുയര്‍ന്നിരുന്നു. ഇ്‌പ്പോഴിതാ അതില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുതയാണ് എകെ സാജന്‍.

Also Read: മല്ലികയെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ചിത്രവുമായി പൂര്‍ണ്ണിമയും സുപ്രിയയും, അമ്മായിയമ്മയ്ക്ക് പിറന്നാള്‍ ആശംസകളുമായി മരുമക്കള്‍

അന്ന് വില്ലന്റെ പേരിന് കുറച്ച് ഗാംഭീര്യമുണ്ടായിക്കോട്ടെ എന്ന് വിചാരിച്ചാണ് അങ്ങനെ ഒരു പേരിട്ടത്. അതില്‍ വേറെ ഉദ്ദേശങ്ങളൊന്നുമില്ലെന്നും എന്നാല്‍ ഇന്ന് ആ സിനിമ കാണുമ്പോള്‍ ഒരു തെറ്റ് തോന്നുന്നുണ്ടെന്നും ഇന്നാണ് നരസിംഹ മന്നാടിയാര്‍, ഹൈദര്‍ മരക്കാര്‍ തുടങ്ങിയ പേരുകളിടുന്നതെങ്കില്‍ ചിലപ്പോള്‍ വേണ്ടെന്ന് വെക്കുമെന്നും അതൊക്കെ പുതിയ പഠനങ്ങളാണെന്നും സാജന്‍ കൂട്ടിച്ചേര്‍ത്തു.

ഹൈദര്‍ മരക്കാറിന്റെ കാല് മുറിച്ചതാണ് മഅദനിയുമായി സാമ്യം തോന്നുന്നത്. വധശിക്ഷക്ക് വിധിച്ച ഒരാള്‍ക്ക് ശിക്ഷയില്‍ എന്തെങ്കിലും ഇളവ് കിട്ടണമെങ്കില്‍ എന്തെങ്കിലും പരിക്ക് പറ്റണമെന്നും അത് ഒരു തന്ത്രമായി എടുത്താണ് ഹൈദര്‍ തന്റെ കാല് മുറിക്കാനുള്ള ധൈര്യം കാണിക്കുന്നതെന്നും സാജന്‍ പറയുന്നു.

Advertisement