കണ്ണടച്ച് തുറക്കുമ്പോഴേക്കും സിനിമാലോകത്ത് വലിയൊരു സ്ഥാനം സ്വന്തമാക്കിയ നടിയാണ് അമലാ പോൾ. അമല പോളിന്റെ സിനിമയിലെ തുടക്കം അത്ര രസകരമായിരുന്നില്ല. പിന്നീട് തമിഴിൽ മൈന എന്ന ചിത്രത്തിൽ അഭിനയിച്ചതോടെയാണ് താരത്തിന്റെ കരിയർ തന്നെ മാറിയത്. പിന്നാലെ മലയാളത്തിൽ നിന്നും തമിഴിൽ നിന്നും നിരവധി അവസരമാണ് അമലയ്ക്ക് ലഭിച്ചത്.
അതേസമയം കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ രണ്ടാം വിവാഹം. നടിയുടെ വിവാഹ ചിത്രങ്ങളും ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു. ജഗദ് ദേശായെയാണ് അമല വിവാഹം കഴിച്ചത്. ഈ അടുത്ത് തങ്ങളുടെ പ്രണയബന്ധത്തെ കുറിച്ച് ജഗദ് തുറന്നു പറഞ്ഞിരുന്നു.
ഇപ്പോഴിതാ അമല പോളിനെ കുറിച്ച് തമിഴ് ഫിലിം ജേർണലിസ്റ്റ് ചെയ്യാറു ബാലു പറഞ്ഞ വാക്കുകളാണ് വൈറൽ ആവുന്നത്. വീരശേഖരൻ എന്ന സിനിമയിലാണ് തമിഴിൽ അമല ആദ്യമായി അഭിനയിച്ചതെന്ന് ഇദ്ദേഹം പറയുന്നു. എന്നാൽ ഇത് അമല എവിടെയും പറയാറില്ലെന്ന് ചെയ്യാറു ബാലു പറഞ്ഞു.
എവിഎമ്മിൽ ആ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങാനിരിക്കുകയായിരുന്നു. നായികയെ കാത്തിരിക്കുകയാണ്. കേരളത്തിൽ നിന്നുള്ള നടിയാണെന്ന് പറഞ്ഞു. ഫ്‌ലൈറ്റ് വൈകിയത് മൂലമായിരിക്കും നടി എത്താത്തതെന്നാണ് ആദ്യം കരുതിയത്. നോക്കിയപ്പോൾ ഒരു ഓട്ടോയിലാണ് അമലയും അമ്മയും സെറ്റിലേക്ക് വന്നത്. കോയമ്പത്തൂരിൽ നിന്നും ബസിന് വന്നതാണ് അവർ.
ദളപതി വിജയുടെ കൂടെ വരെ അഭിനയിച്ച നായിക നടിയുടെ തുടക്കം ഓട്ടോയിലാണ്. ഈ പെൺകുട്ടിയുടെ ഓട്ടോയിൽ വന്ന പെൺകുട്ടി പിന്നീട് വിലകൂടിയ കാർ വാങ്ങുന്ന തലത്തിലേക്ക് വളർന്നെന്നും ചെയ്യാറു ബാലു പറഞ്ഞു.