രണ്ട് ഹൃദയങ്ങള്‍ ഇനി ഒരുമിച്ച്; നടി അമല പോള്‍ വിവാഹിതയായി

509

നടി അമല പോള്‍ വിവാഹിതയായി. താരത്തിന്റെ വിവാഹ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. ജഗദ് ദേശായിയെയാണ് അമല വിവാഹം കഴിച്ചിരിക്കുന്നത്. ഈ അടുത്താണ് താരത്തിന്റെ പ്രണയവാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ എത്തിയത്.

Advertisements

ഒന്നിച്ചുള്ള ചിത്രം ജഗത് തന്നെയാണ് സമൂഹമാധ്യമങ്ങള്‍ി വഴി പങ്കുവെച്ചത്. പിന്നാലെ നടിക്ക് ആശംസ അറിയിച്ചു നിരവധി പേരാണ് എത്തിയത്. അതേസമയം കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍ വെച്ചാണ് വിവാഹം നടന്നതെന്ന് പങ്കുവെച്ച ഫോട്ടോകളില്‍ നിന്ന് വ്യക്തമാണ്. രണ്ടു ഹൃദയങ്ങള്‍ ഇനി ഒരുമിച്ചെന്ന് പറഞ്ഞുകൊണ്ടാണ് ഫോട്ടോ പുറത്തുവിട്ടത്.

ഇനി ജീവിതകാലം മുഴുവന്‍ തന്റെ സ്ത്രീയുമായി കൈകള്‍ കോര്‍ത്ത് നടക്കും എന്നും വരന്‍ പറയുന്നു. ഫോട്ടോ വൈറല്‍ ആയതിന് പിന്നാലെ ഒട്ടേറെ പേരാണ് അമലയ്ക്ക് വിവാഹ ആശംസ അറിയിച്ച് എത്തിയത്. അതേസമയം തനിക്കൊരു പ്രണയം ഉണ്ടെന്ന സൂചന നേരത്തെ തന്നെ അമല നല്‍കിയിരുന്നു. പിന്നാലെ ഒരു സുപ്രഭാതത്തില്‍ അമല അത് വെളിപ്പെടുത്തി.

അതേസമയം ഇന്നും അഭിനയലോകത്ത് സജീവം ആണ് അമല. 2014 ലായിരുന്നു അമലയുടെ ആദ്യത്തെ വിവാഹം.

എന്നാല്‍ 2017 ല്‍ നടി വിവാഹമോചിതയായി. ഇതിന് പിന്നാലെ വിവാദങ്ങളിലും അമലയുടെ പേര് വന്നു. എന്നാല്‍ ഇതിനോടൊന്നും നടി പ്രതികരിച്ചില്ല. സമയമാകുമ്പോള്‍ പറയും എന്ന തരത്തിലായിരുന്നു അമല നിന്നിരുന്നത്. ഇപ്പോള്‍ നടിയുടെ വിവാഹവാര്‍ത്ത പുറത്തുവന്നതോടെ ആരാധകരും സന്തോഷത്തിലാണ്.

 

Advertisement