പൈസയേക്കാൾ ജീവിതത്തിൽ വേണ്ടത് സന്തോഷവും സമാധാനവും; സിനിമയെ കൈയ്യൊഴിഞ്ഞ മാധവി പറയുന്നത് കേട്ടോ?

111

സിബി മലയലിന്റെ സംവിധാനത്തിൽ 1993 ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് സിനിമ ആയിരുന്നു ആകാശദൂത്. ഹൃദയം നുറുങ്ങുന്ന വേദനയോടെ അല്ലാത്ത ആകാശദൂത് എന്ന സിനിമ കണ്ട് തീർക്കാൻ ഒരാൾക്കും ആകില്ല. ഡെന്നിസ് ജോസഫിന്റെ തിരക്കഥയിൽ ഒരുങ്ങിയ ഈ സിനിമ അത്രയ്ക്ക് ഹൃദയസ്പർശി ആയിരുന്നു. ഈ സിനിമയിൽ എടുത്തു പറയേണ്ടയാളാണ് നടി മാധവി.

ചിത്രത്തിലെ ആനി എന്ന കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരം. ഒരു വടക്കൻ വീരഗാഥയടക്കമുള്ള സിനിമകളിൽ ഉൾപ്പടെ നിരവധി കഥാപാത്രങ്ങൾ മലയാളത്തിൽ ചെയ്തിട്ടുണ്ടെങ്കിലും മാധവിക്ക് ഏറ്റവുമധികം ശ്രദ്ധ നേടി കൊടുത്തത് ആകാശദൂത് എന്ന ചിത്രമായിരുന്നു.

Advertisements

എൺപതുകളുടെ അവസാനവും തൊണ്ണൂറുകളിലും ശക്തമായ കഥാപാത്രങ്ങൾ കൊണ്ട് മലയാള സിനിമയിൽ സജീവമായി. നവംബറിന്റെ നഷ്ടം, ഓർമയ്ക്കായി, ഒരു വടക്കൻ വീരഗാഥ, ആകാശദൂത് തുടങ്ങി തുടങ്ങി നിരവധി ചിത്രങ്ങളുണ്ട് മാധവിയുടെ അഭിനയപ്രകടനങ്ങൾ അടയാളപ്പെടുത്തിയവ.

ALSO READ- ‘സുരേഷ് ഗോപിക്ക് എന്നെപോലെയുള്ള ഒരുത്തന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ല’; ശക്തമായ പിന്തുണ ഞാൻ നൽകുന്നു: താരത്തിനൊപ്പമെന്ന് നടൻ ദേവൻ

വിവാഹശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ് താരം. 1996 ആയിരുന്നു മാധവിയുടെ വിവാഹം. അമേരിക്കയിലെ ബിസിനസ്സുകാരനായ റൽഫ് ശർമയാണ് താരത്തിന്റെ ഭർത്താവ്. മൂന്ന് പെൺമക്കൾ ആണ് താരത്തിന് ഉള്ളത്. കുടുംബ സമേതം ഇപ്പോൾ വിദേശത്താണ് താമസം. സോഷ്യൽമീഡിയയിലൂടെ മാധവി കുടുംബത്തിലെ വിശേഷങ്ങളും മക്കളെക്കുറിച്ചും ഭർത്താവിനൊപ്പമുള്ള ചിത്രങ്ങളുമെല്ലാം ഇൻസ്റ്റഗ്രാമിലൂടെ പങ്കിടാറുണ്ട്.

വിവഹശേഷവും മാധവിക്ക് സിനിമയിൽ നിന്നും അവസരങ്ങൾ തേടിയെത്തിയിരുന്നുവെങ്കിലും ഒന്നും സ്വീകരിച്ചിരുന്നില്ല. മൂന്ന് പെൺമക്കളാണ് ഈ ദമ്പതികൾക്ക്. മക്കളുടെ പിറന്നാൾ ദിനത്തിലെല്ലാം കുറിപ്പും ചിത്രങ്ങളും പങ്കിട്ട് മാധവി എത്താറുണ്ട്.
ALSO READ-‘നിന്നെ വട്ടം കറക്കുമെന്ന് മമ്മൂക്ക പറഞ്ഞു’; എന്റെ ട്രിപ്പിൾ പിഎച്ച്ഡി അവിടെ കഴിഞ്ഞിരിക്കുന്നു എന്നാണ് പറയാനുള്ളത്: സുരേഷ് ഗോപി

സിനിമയിൽ തിളങ്ങി നിന്ന സമയത്ത് വിവാഹിതയായ താരം ഇനിയങ്ങോട്ട് പ്രഥമ പരിഗണന കുടുംബത്തിനാണെന്ന് വ്യക്തമാക്കിയിരുന്നു. സിനിമാ കരിയറിൽ നിന്നും ബ്രേക്കെടുത്ത് മക്കളുടെ കാര്യങ്ങളൊക്കെയായി ഇപ്പോൾ നല്ല തിരക്കിലാണ് മാധവി.

ഇടയ്ക്ക് മക്കളുടെ ചിത്രം പങ്കിട്ടപ്പോൾ അമ്മയ്ക്ക് പിന്നാലെയായി മക്കളും സിനിമയിലെത്തുമോയെന്നായിരുന്നു ആരാധകർ ചോദിച്ചത്. ഇതോടെ പഠനത്തിലാണ് മക്കളുടെ ശ്രദ്ധയെന്നായിരുന്നു താരം പറഞ്ഞിരുന്നതും.

കൂടാതെ, ജീവിതത്തിൽ സന്തോഷവും സമാധാനവും ഏറെ പ്രധാനപ്പെട്ടതാണ്. പൈസയേക്കാളും അധികാരത്തേക്കാളും ജീവിതത്തിൽ വേണ്ടത് ഈ രണ്ട് കാര്യങ്ങളാണെന്നും മാധവി പറയുന്നു. മാധവിയുടെ ഈ വാക്കുകളും താരങ്ങളും ആരാധകരുമെല്ലാം ലൈക്ക് ചെയ്യുകയാണ്.

Advertisement