‘നിന്നെ വട്ടം കറക്കുമെന്ന് മമ്മൂക്ക പറഞ്ഞു’; എന്റെ ട്രിപ്പിൾ പിഎച്ച്ഡി അവിടെ കഴിഞ്ഞിരിക്കുന്നു എന്നാണ് പറയാനുള്ളത്: സുരേഷ് ഗോപി

4752

മലയാളം സിനിമാ പ്രേഷകർക്ക് ഏറെ പ്രിയങ്കരൻ ആയ നടനും ബിജെപിയുടെ പ്രമുഖ നേതാവും ആണ് സുരേഷ് ഗോപി. താരത്തിന്റെ രാഷ്ട്രീയം നിരവധി ശ ത്രു ക്ക ളെയാണ് താരത്തിന് സമ്മാനിച്ചത്. എന്നാൽ രാഷ്ട്രീയം മാറ്റി നിർത്തി സിനിമയിലേയ്ക്ക് ഇറങ്ങുമ്പോൾ ഏവർക്കും പ്രിയങ്കരൻ കൂടിയാണ് സുരേഷ് ഗോപി.

കണ്ടിട്ടുള്ളതിൽ വെച്ച് പച്ചയായ മനുഷ്യൻ എന്നാണ് സുരേഷ് ഗോപിയെ പല താരങ്ങളും വിശേഷിപ്പിച്ചിരിക്കുന്നത്. എത്ര തിരക്കാണെങ്കിലും കുടുംബത്തിന് വലിയ പ്രാധാന്യം നൽകുന്ന ആൾ കൂടിയാണ് അദ്ദേഹം. സുരേഷ് ഗോപിയെ പോലെ തന്നെ അദ്ദേഹത്തിന്റെ ഭാര്യ രാധികയും മലയാളികൾക്ക് ഏറെ സുപരിചിതയാണ്.

Advertisements

നാല് മക്കളാണ് ഇവർക്കുള്ളത്. സുരേഷ് ഗോപിക്കൊപ്പം മിക്ക പരിപാടികളിലും പങ്കെടുക്കാൻ രാധികയും എത്താറുണ്ട്. ഇപ്പോൾ മൂത്തമകൾ ഭാഗ്യയുടെ വിവാഹത്തിന്റെ തിരക്കുകളിലാണ് സുരേഷ് ഗോപിയും കുടുംബവും. ഇതിനിടെ നടൻ ജോയ് മാത്യു ഭാര്യക്ക് 50000 രൂപ ശമ്പളം നൽകിയ വാർത്ത അടുത്തിടെ കണ്ടിരുന്നു. അത് കണ്ടപ്പോൾ തനിക്ക് വിഷമം തോന്നിയെന്നും തന്റെ ഭാര്യക്ക് താൻ വേണമെങ്കിൽ 5 ലക്ഷം വരെ ശമ്പളം കൊടുക്കുമെന്നും എന്നാൽ അവൾക്ക് അതിലൊന്നും താത്പര്യമില്ലെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

ALSO READ- കേരളത്തിൽ ഇളയദളപതിയെ തൊടാനാകാതെ രജനികാന്ത്; ലിയോയ്ക്ക് റെക്കോർഡ് കളക്ഷൻ

കൂടാതെ താൻ പെട്ടെന്ന് പിണങ്ങുന്നയാളാണ് എന്നും ഇമോഷണലായി പിണങ്ങുമെന്നും താരം പറഞ്ഞിരുന്നു. ഇതിനോടൊപ്പമാണ് തന്നോട് മമ്മൂട്ടി പിണങ്ങിയ കാര്യം സുരേഷ് ഗോപി വെളിപ്പെടുത്തിയത്.

മമ്മൂക്ക എന്നോട് പറഞ്ഞിരുന്നു നീ ഇനി ഇലക്ഷന് നിൽക്കല്ലേ എന്ന്. നീ ഇലക്ഷന് നിന്ന് ജയിച്ചാൽ പിന്നെ നിനക്ക് ജീവിക്കാൻ ഒക്കത്തില്ലെടാ. ഇപ്പോൾ നീ രാജ്യസഭയിൽ ആയിരുന്നപ്പോൾ ആ ബുദ്ധിമുട്ട് ഇല്ല. കാരണം നിനക്ക് ബാധ്യത ഇല്ല. ചെയ്യാൻ ഉള്ളത് ചെയ്യാമെങ്കിൽ ചെയ്താ മതി. വോട്ട് തന്നു ജയിപ്പിച്ചു വിട്ടാൽ അങ്ങിനെ അല്ല നിന്നെ വട്ടം കറക്കും.’- എന്നാണ് പറഞ്ഞത്.
ALSO READ- മോഹൻലാൽ ഔട്ട്‌ഡേറ്റഡ് ആയിട്ടുള്ള സംവിധായകർക്ക് ഡേറ്റ് കൊടുത്ത് ഡൗണായി; ഈ തകർച്ചക്ക് മമ്മൂട്ടിയുമായി യാതൊരു ബന്ധവുമില്ല: അശ്വന്ത് കോക്ക്
അപ്പോൾ താൻ പറഞ്ഞു മമ്മൂക്ക, ഇത് ഒരു തരം എക്സ്റ്റസി ആണ്. താൻ അതിൽ ഭയങ്കരമായി സന്തോഷിക്കുന്നുണ്ടെന്ന്. മമ്മൂക്ക പെട്ടെന്ന് ദേഷ്യപ്പെട്ടിട്ട് എന്ന പിന്നെ എന്ത് കുന്തമെങ്കിലും ആകട്ടെ എന്ന് പറയുകയായിരുന്നു എന്ന് സുരേഷ് ഗോപി വെളിപ്പെടുത്തുന്നു.

പുള്ളി അതിന്റെ ഒരു നല്ല വശം വച്ച് സംസാരിച്ചതാണ്. പക്ഷെ തനിക്ക് ഇത് ഇഷ്ടമാണ്. കോവിഡ് കാലത്തെ എനിക്ക് തരണം ചെയ്തു വരാൻ പറ്റിയെങ്കിൽ തന്റെ ട്രിപ്പിൾ പിഎച്ച്ഡി അവിടെ കഴിഞ്ഞിരിക്കുന്നു. ഇത്രയൊക്കെ അവസരങ്ങൾ കിട്ടി ഇത്രയൊക്കെ എക്‌സ്പീരിയൻസ് ചെയ്‌തെങ്കിൽ ആ മേഖലയെ വൃഥാവിലാക്കാൻ പാടില്ലെന്നാണ് രാഷ്ട്രീയത്തെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞത്.

Advertisement