അടുത്തിടെ തിയ്യേറ്ററുകളില്‍ വന്‍ വിജയമായി തീര്‍ന്ന വിജയ് ചിത്രമാണ് ലിയോ. ലിയോയിലെ മിക്ക കഥാപാത്രങ്ങളും ശ്രദ്ധനേടിയിട്ടുണ്ട്. അതില്‍ അഡ്വക്കേറ്റ് കഥാപാത്രത്തെ അവതരിപ്പിച്ചത് നടി ശാന്തി മായാദേവിയായിരുന്നു.
ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിന്റെ സമയത്ത് വിജയിയുമൊത്ത് സെല്‍ഫിയെടുത്തതിനെ കുറിച്ച് സംസാരിക്കുകയാണ് ഒരു അഭിമുഖത്തില്‍ ശാന്തി മായാദേവി. ചെന്നൈയിലെ ഷൂട്ട് കഴിഞ്ഞതിന് ശേഷമായിരുന്നു വിജയി സാറിനോട് ഒരു ഫോട്ടോ എടുത്തോട്ടെയെന്ന് ചോദിച്ചതെന്ന് നടി പറയുന്നു.
സെല്‍ഫി എടുക്കാമെന്ന് അദ്ദേഹം ഓക്കെ പറഞ്ഞു. ഇപ്പോള്‍ എടുക്കാന്‍ പറ്റില്ലെന്നും കാരണം ക്യാരക്ടര്‍ മേക്കപ്പിലാണ് ഇപ്പോഴുള്ളതെന്നും അത് കഴിഞ്ഞിട്ട് എടുക്കാമെന്നും വിജയ് സാര്‍ തന്നോട് പറഞ്ഞുവെന്നും ഷൂട്ട് കഴിഞ്ഞ് അദ്ദേഹം ക്യാരവാനിലേക്ക് പോയി എന്നും നടി പറയുന്നു.
അപ്പോള്‍ താനും അങ്ങോട്ട് ചെന്ന് അദ്ദേഹത്തിന്റെ സമ്മതം വാങ്ങി സെല്‍ഫി എടുത്തു. സിനിമ കഴിഞ്ഞിട്ട് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്താല്‍ മതിയെന്ന് അദ്ദേഹം തന്നോട് പറഞ്ഞുവെന്നും താന്‍ ഓക്കെ അത് കൈയ്യില്‍ വയ്ക്കാമെന്ന് സമ്മതിച്ചുവെന്നും ശാന്തി മായാദേവി പറയുന്നു.
Also Read: ഗരുഡന് ഇനിയും മുകളിലേക്ക് പറന്നുയരും; നന്ദി അറിയിച്ചു സുരേഷ് ഗോപി
അങ്ങനെ ലിയോ റിലീസ് ചെയ്ത സമയത്താണ് താനാ ഫോട്ടോ പോസ്റ്റ് ചെയ്തത്. ഫാമിലിയുമായി ഒരു ട്രിപ്പിലായിരുന്നതുകൊണ്ട് താന്‍ വളരെ ലേറ്റായിട്ടാണ് ആ പടം കണ്ടതെന്നും പടത്തിന് സമ്മിശ്ര പ്രതികരണമാണ് കിട്ടിയതെന്ന കാര്യം തനിക്ക് നോര്‍മലായിട്ടാണ് തോന്നിയതെന്നും ശാന്തി മായാദേവി കൂട്ടിച്ചേര്‍ത്തു.