ഹിന്ദി ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഉർഫി ജാവേദ്. ഇടയ്ക്കിടെ വാർത്തകളിൽ നിറയാറുണ്ട് ഉർഫിയുടെ പേര്. എന്നാൽ മറ്റുള്ളവർ പറയുന്നത് തന്നെ ബാധിക്കില്ല എന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ് ഈ താരം. വസ്ത്രധാരണയിൽ വേറിട്ട പരീക്ഷണം നടത്താറുള്ള ഉർഫിക്ക് നേരെ പല വിമർശനങ്ങൾ വന്നിട്ടുണ്ട്. വിമർശനങ്ങൾ പലപ്പോഴും അതിരുകടക്കാറും ഉണ്ട്.
ഇപ്പോഴിതാ ഉർഫി ജാവേദിനെ പോലീസ് അറസ്റ്റ് ചെയ്തു എന്ന റിപ്പോർട്ട് ആണ് പുറത്തുവന്നത്. ഇത് സംബന്ധിച്ച് ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പപ്പരാസിയായ വൈറൽ ബയാനിയാണ് വീഡിയോ പുറത്തുവിട്ടത്. ഇതിൽ കോഫി ഷോപ്പിൽ എത്തിയെ ഉർഫിയെ വനിത പൊലീസ് സംഘം പുറത്തേക്ക് വിളിച്ചുവരുത്തുകയും പിന്നാലെ കൈപിടിച്ചുകൊണ്ട് പോലീസ് വണ്ടിയിൽ കയറ്റുന്നതും വീഡിയോയിൽ കാണാം.
സംഭവത്തിന്റെ കൂടുതൽ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല , അതേസമയം ഇത് പ്രാങ്ക് വീഡിയോയാണോ എന്ന സംശയവും ഉണ്ട്.
also read
എന്റെ അവസാന ശ്വാസം വരെ നല്ല സിനിമകളിലൂടെ നിങ്ങളെ ഞാന്‍ എന്റര്‍ടൈന്‍ ചെയ്യിപ്പിക്കും ; സന്തോഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബന്
എന്തിനാണ് ഇത്രയും ചെറിയ ഡ്രസ് ധരിക്കുന്നത് എന്ന് പൊലീസ് ചോദിക്കുന്നതായി വീഡിയോയിൽ കാണാം. അത് ഒരിക്കലും പൊതു സ്ഥലത്ത് ചിലപ്പോൾ പൊലീസ് ചോദിക്കാൻ സാധ്യതയില്ല. അതിനാൽ ഇത് പ്രാങ്ക് വീഡിയോ ആയിരിക്കാം എന്നാണ് വിശദീകരണം.
അതേസമയം ഈ അടുത്ത് നടിക്ക് നേരെ വധഭീഷണി വന്നിരുന്നു. നിഖിൽ ഗോസ്വാമി എന്ന അക്കൗണ്ടിൽ നിന്നാണ് വധഭീഷണി വന്നത്. ഇത് ഉർഫി തന്നെയാണ് പങ്കുവച്ചത്. ‘നീ അപ്ലോഡ് ചെയ്ത വീഡിയോ ഡിലീറ്റ് ചെയ്തേക്ക്, അല്ലെങ്കിൽ നിന്നെ കൊന്നുകളയാൻ അധികം സമയം വേണ്ടിവരില്ല’ എന്നാണ് ഭീഷണി സന്ദേശത്തിൽ കുറിച്ചിരുന്നത്. പിന്നാലെ മറുപടി പറഞ്ഞ് ഉർഫി രംഗത്ത് എത്തി.