കുട്ടിക്കളിയിലൂടെ പ്രേക്ഷകരുടെ ഇടയിലേയ്ക്ക് ചേക്കേറിയ താരമാണ് അനുമോൾ. മഴവിൽ മനോരമയിലെ അനിയത്തി എന്ന സീരിയലിലൂടെയായിരുന്നു അനുമോൾ മിനിസ്‌ക്രീനിൽ എത്തിയത്. പിന്നീട് സ്റ്റാർ മാജിക് റിയാലിറ്റി ഷോയിലൂടെ താരം പ്രശസ്തിയിലേയ്ക്ക് ഉയർന്നു. തിരുവനന്തപുരത്തെ നെടുമങ്ങാട് ആര്യനാട് സ്വദേശിയാണ് അനുമോൾ.
നിരവധി സു..സു തുടങ്ങിയ പരമ്പരകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അനുമോൾ അവതരിപ്പിക്കുന്നു. കോമഡി ചെയ്യുന്ന സുന്ദരിപ്പെണ്ണ് എന്ന രീതിയിലാണ് താരം ആരാധകർക്കിടയിൽ അറിയപ്പെട്ടിരുന്നത്. അനുമോളെ പ്രിയപ്പെട്ട അനുക്കുട്ടിയായി ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
ഇപ്പോഴിതാ സുരേഷ് ഗോപി വിവാദത്തിലായ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി അനുമോൾ. പുള്ളിയുടെ കാര്യത്തിൽ എനിക്ക് ആ സംഭവം വലിയ നെഗറ്റീവ് ആയി തോന്നിയില്ലെന്നാണ് അനുമോൾ അഭിപ്രായപ്പെട്ടത്.
‘നമ്മൾ ഈ ഇൻഡസ്ട്രയിൽ നിൽക്കുന്നതായതു കൊണ്ട്തന്നെ ഞാൻ ഒരുപാട് റെസ്‌പെക്ട് ചെയ്യുന്ന ഒരുപാട് സ്‌നേഹിക്കുന്ന ഒരു വ്യക്തിയാണ് അദ്ദേഹം. ഞാൻ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. ഞങ്ങളെ ഒക്കെ മകളായിട്ടാണ് അദ്ദേഹം കണ്ടിട്ടുള്ളത്. എനിക്ക് ഇപ്പോൾ നാൽപ്പത്തിയഞ്ച് വയസ്സ് ആയാൽ പോലും പുള്ളിക്ക് അപ്പോഴും മകൾ എന്ന രീതി ആയിരിക്കും.’- എന്ന് അനുമോൾ പറയുന്നു.
‘ഇനി എന്റെ അമ്മയെക്കൊണ്ട് നിർത്തിയാലും പുള്ളിക്ക് അത് മകൾ തന്നെയാണ്. ഒരുപാട് ലോകം കണ്ടിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. അങ്ങനെയുള്ള വ്യക്തി ഒരാളോടും മോശമായി പെരുമാറും എന്ന് എനിക്ക് തോന്നുന്നില്ല. മറ്റുളവർ അത് ഏതുരീതിയിൽ കാണും എന്ന് എനിക്ക് അറിയില്ല. എന്റെ കാഴ്ചപ്പാടിൽ അദ്ദേഹം നെഗറ്റീവ് ഒന്നും ചെയ്യുന്ന ഒരാൾ അല്ല.’- എന്നും അനുമോൾ വിശദീകരിച്ചു.
അദ്ദേഹത്തെ പേഴ്‌സണലി നന്നായി അറിയുന്ന ആളാണ്. അദ്ദേഹം അങ്ങനെ ചെയ്യുന്ന ഒരാൾ അല്ല. ഇത്രയും പബ്ലിക്കിന്റെ മുൻപിൽ വച്ച് അദ്ദേഹം ഇങ്ങനെ ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല. നല്ലൊരു മനുഷ്യൻ ആണെന്നും അനുമോൾ പറഞ്ഞു.