നിങ്ങള്‍ നായകനാകുന്ന പുതിയ സിനിമയുടെ ഷൂട്ടിങ് തുടങ്ങി , ആ വിവരം വല്ലതും അറിഞ്ഞോ; യാത്രയില്‍ പ്രണവ് , തിരിച്ചുവരാന്‍ ആവശ്യപ്പെട്ട് ആരാധകര്‍

138

തീർത്തും വ്യത്യസ്തമായ ജീവിത രീതിയാണ് മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻ ലാലിന്റെത്. സിനമിയോട് ഒന്നും വലിയ താൽപര്യം ഈ താരപുത്രന് ഇല്ല. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന പ്രണവ് എപ്പോഴും യാത്രയിൽ തന്നെ ആയിരിക്കും. ഇതിനോടകം നിരവധി ഓഫർ ഈ താരത്തിന് ലഭിച്ചെങ്കിലും ഇതെല്ലാം വേണ്ടാന്ന് വെക്കുകയായിരുന്നു പ്രണവ്. ഇപ്പോഴും യാത്രയിലാണ് പ്രണവ്.

Advertisements

താരത്തിന്റെ പുതിയ സിനിമ സംവിധാനം ചെയ്യുന്നത് വിനീത് ശ്രീനിവാസൻ തന്നെ.
‘വർഷങ്ങൾക്ക് ശേഷം’ എന്ന ചിത്രത്തിലാണ് അടുത്തതായി പ്രണവ് അഭിനയിക്കുന്നത്. കല്യാണി പ്രിയദർശനാണ് നായിക. ഹൃദയം ടീം വീണ്ടും ഒന്നിക്കുമ്പോൾ ആരാധകരും സന്തോഷത്തിലാണ്.

എന്നാൽ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ പ്രണവ് ഇതുവരെ എത്തിയിട്ടില്ല. താരം ഇപ്പോഴും ട്രിപ്പിൽ തന്നെയാണ്. യാത്രയ്ക്കിടെ എടുത്ത പുതിയ ചിത്രം പ്രണവ് പങ്കുവെച്ചു. ഇതിന് താഴെ വന്ന കമന്റുകളാണ് രസകരം.

മകനേ തിരിച്ചുവരൂ, നിങ്ങൾ നായകനാകുന്ന പുതിയ സിനിമയുടെ ഷൂട്ടിങ് തുടങ്ങിയിട്ടുണ്ട്, ആ വിവരം വല്ലതും അറിഞ്ഞോ, ദയവ് ചെയ്ത് ലൊക്കേഷനിലേക്ക് തിരിച്ചെത്തൂ, ആ സിനിമയുടെ ചിത്രീകരണം ഒന്ന് പൂർത്തിയാക്കൂ എന്നൊക്കെയാണ് ചിത്രത്തിന് താഴെ വരുന്ന രസകരമായ കമന്റുകൾ.

also read
ശ്രീ നരേന്ദ്ര മോഡിയെ പോലും തോല്‍പ്പിക്കുമെന്നാണ് വീരകാഹളം മുഴക്കിയത്, തരൂരിന് എല്‍കെജി ലെവല്‍ പക്വത പോലുമില്ല, തുറന്നടിച്ച് കൃഷ്ണകുമാര്‍
ബാലതാരമായി സിനിമയിലെത്തിയ പ്രണവ് , 2002ൽ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമൻ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. മോഹൻലാൽ നായകനായി അഭിനയിച്ച സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിൽ ഒരു അതിഥി താരമായും പ്രണവ് അഭിനയിച്ചിട്ടുണ്ട്.

ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശത്തിൽ ആദ്യമായി സഹസംവിധായകനായി പ്രവർത്തിച്ചു. തുടർന്ന് ജിത്തുവിന്റെ തന്നെ ലൈഫ് ഓഫ് ജോസൂട്ടിയിലും സഹസംവിധായകനായി. പിന്നാലെ നായകനായും താരം എത്തി.

 

 

Advertisement