കാക്കയുടെയും കഴുകന്റെയും കുട്ടിക്കഥ പറഞ്ഞ് വിജയ്, നൈസായി രജനിയെ ട്രോളിയതല്ലേയെന്ന് സോഷ്യല്‍മീഡിയ

403

തമിഴകത്ത് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലൂടെ കാക്കയുടെയും കഴുകന്റെയും പേരിലുള്ള യുദ്ധം നടക്കുകയാണ്. ജയിലര്‍ സിനിമയുടെ ട്രെയിലര്‍ ലോഞ്ചിനിടെ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നടത്തിയ പരാമര്‍ശമാണ് വലിയ വിവാദങ്ങളിലേക്ക് എത്തിയത്.

Advertisements

പക്ഷികളില്‍ കാക്കയ്ക്ക് ഭയങ്കര വൃകൃതിയാണെന്നും ഒരു കാരണവുമില്ലാതെ പ്രാവുകളെയും കുരുവികളെയുമൊക്കെ കൊത്തി ശല്യം ചെയ്യുമെന്നും എന്നാല്‍ കഴുകന്‍ ഇതിനൊന്നുമില്ലെന്നും കഴുകന്‍ മുകളിലൂടെയങ്ങനെ പറക്കുമെന്നുമായിരുന്നു രജനികാന്ത് പറഞ്ഞത്.

Also Read: ഞാന്‍ തകര്‍ന്നിരിക്കുമ്പോള്‍ എനിക്കത് കിട്ടിയേ പറ്റൂ, പാര്‍ശ്വഫലങ്ങളെ കുറിച്ചെല്ലാം നന്നായിട്ട് അറിയാം, എന്റെ ഹൃദയത്തിന് അതുവേണം, ശാലിന്‍ സോയ പറയുന്നു

രജനി കാന്ത് തന്റെ പ്രസംഗത്തില്‍ കാക്കയെന്ന് ഉദ്ദേശിച്ചത് നടന്‍ വിജയിയെയാണെന്ന് ആരോപിച്ച് വിജയ് ആരാധകര്‍ രംഗത്തെത്തിയിരുന്നു. ഇതോടെയാണ് സോഷ്യല്‍മീഡിയയില്‍ ഒരു ഫാന്‍ ഫൈറ്റ് തന്നെ തുടങ്ങിയത്.

ഇപ്പോഴിതാ കാക്കയുടെയും കഴുകന്റെയും കുട്ടിക്കഥ പറഞ്ഞ് എത്തിയിരിക്കുകയാണ് വിജയ്. ലിയോയുടെ വിജയാഘോഷ പരിപാടിക്കിടെയാണ് വിജയ് തന്റെ പതിവ് കുട്ടിക്കഥയില്‍ വിജയ് കാക്കയെയും കഴുകനെയും ഉള്‍പ്പെടുത്തിയത്.

Also Read: തുല്യതയ്ക്ക് വേണ്ടി സംസാരിക്കുന്ന കാലമല്ലേയിത്, പെണ്‍കുട്ടികള്‍ എ സര്‍ട്ടിഫിക്കറ്റ് പടം തിയ്യേറ്ററില്‍ പോയിരുന്ന് കാണണം, സ്വാസിക പറയുന്നു

അടുത്തിടെ സോഷ്യല്‍മീഡിയയില്‍ ഒത്തിരി വെറുപ്പ് പടരുന്നതായി താന്‍ മനസ്സിലാക്കുന്നു. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. വീട്ടില്‍ അച്ഛന്‍ സ്വന്തം കുട്ടിയെ അടിച്ചാല്‍ എന്ത് സംഭവിക്കും. അതുപോലെ എല്ലാം ക്ഷമിക്കണമെന്നും വിജയ് പറയുന്നു.

ഒരു കാട്ടില്‍ രണ്ടുപേര്‍ വേട്ടക്ക് പോയി. കാടാവുമ്പോള്‍ മാന്‍, മുയല്‍, ആന, മയില്‍ എന്നിവരെല്ലാം ഉണ്ടാവും. വേട്ടക്ക് പോയവരുടെ കൈയ്യില്‍ അമ്പും വില്ലും കുന്തവും ഉണ്ടായിരുന്നു. അമ്പും വില്ലും കൈയ്യിലുള്ളയാള്‍ മുയലിനെ കൊന്നു. കുന്തമുള്ളയാല്‍ ലക്ഷ്യമിട്ടത് ആനയെയായിരുന്നു.

Also Read: കൈകൾ കോർത്തുപിടിച്ച് വെള്ള ബാത്‌റോബിൽ അമല പോളും ജഗതും;ബാത്‌റൂമിലെ പ്രണയനിമിഷങ്ങൾ പങ്കിട്ട് താരം

രണ്ടുപേരില്‍ ആരാണ് വിജയിച്ചതെന്ന് തന്നോട് ചോദിച്ചാല്‍ ഒന്നിനെയും വേട്ടയാടാന്‍ പറ്റാതെ തിരിച്ചെത്തിയ ആളാണെന്ന് താന്‍ പറയുമെന്നും കാരണം എളുപ്പമുള്ള ലക്ഷ്യങ്ങള്‍ നേടുന്നതല്ല വിജയമെന്നും എപ്പോഴും വലിയ കാര്യങ്ങള്‍ വേണം ലക്ഷ്യമിടാനെന്നും വിജയ് പറഞ്ഞു.

Advertisement