ഞങ്ങളുടെ ജീവിതത്തില്‍ അത്ഭുതം സംഭവിച്ചിട്ട് വര്‍ഷം ഒന്നായിരിക്കുന്നു; മകനെ കുറിച്ച് ചന്ദ്ര ലക്ഷ്മണ്‍

60

നിരവധി ആരാധകരുള്ള താര കുടുംബമാണ് ചന്ദ്ര ലക്ഷ്മണന്റെത്. നടിയുടെ വിവാഹവും കുഞ്ഞിൻറെ വരവുമെല്ലാം ആരാധകരും ശരിക്കും ആഘോഷമാക്കിയിരുന്നു. പെട്ടെന്നായിരുന്നു ചന്ദ്രയുടെ ജീവിതത്തിലേക്ക് ആ സൗഭാഗ്യം എത്തിയത്. നടൻ ടോഷ് ക്രിസ്റ്റിയെയാണ് നടി വിവാഹം കഴിച്ചത്. തങ്ങളുടെത് ഒരു പ്രണയവിവാഹം അല്ലെന്ന് താരങ്ങൾ തന്നെ വെളിപ്പെടുത്തിയിരുന്നു. ചന്ദ്രയുടെ കരിയറിലും ജീവിതത്തിലും ഒരേസമയം വലിയ മാറ്റമാണ് ഉണ്ടായത്.

Advertisements

അമ്മയായ ശേഷം അഭിനയത്തിൽ നിന്ന് ബ്രേക്ക് എടുത്ത ചന്ദ്ര വീണ്ടും സീരിയലിലേക്ക് തന്നെ തിരിച്ചെത്തിയിരിക്കുകയാണ്. ഇപ്പോഴിതാ മകന്റെ ഒന്നാം പിറന്നാളിന് ആശംസയുമായി ചന്ദ്ര പങ്കിട്ട കുറിപ്പാണ് ശ്രദ്ധയാകർഷിക്കുന്നത്.

ഞങ്ങളുടെ ജീവിതത്തിൽ അത്ഭുതം സംഭവിച്ചിട്ട് വർഷം ഒന്നായിരിക്കുന്നു. കണ്ണാ സന്തോഷകരമായ ഒരു ജന്മദിനം ആശംസിക്കുന്നു ഞങ്ങൾ. വളർച്ചയിലെ ഓരോ കാര്യങ്ങളും മമ്മയായ തനിക്ക് അനുഗ്രഹവും ബഹുമതിയുമാണ്. ഇതിലും കൂടുതലായി ഞങ്ങൾക്ക് ചോദിക്കാനൊന്നുമില്ല. ദൈവത്തിന് ഞങ്ങൾ നന്ദി പറയുകയാണ്. മകനെയും പ്രാർത്ഥനകളിൽ ചേർക്കണമെന്നും ഹിറ്റ് സീരിയൽ നടിയായ ചന്ദ്ര ലക്ഷ്മൺ ആവശ്യപ്പെടുന്നു.

അതേസമയം ഈ അടുത്താണ് തൻറെ പുതിയ തെലുങ്ക് സീരിയലിനെ കുറിച്ച് ചന്ദ്ര പറഞ്ഞത്. ഇതിൻറെ ഭാഗമായി ഇടയ്ക്കിടെ ഹൈദരാബാദിലേക്ക് പോകാറുണ്ട് ചന്ദ്ര. ആ സമയത്ത് കുഞ്ഞിനെ നോക്കുന്നത് ഭർത്താവും മാതാപിതാക്കളുമാണെന്ന് ചന്ദ്ര പറഞ്ഞിരുന്നു. തൻറെ മകനെ കുറിച്ച് നേരത്തെ ചന്ദ്ര സംസാരിച്ചിട്ടുണ്ട്. ഈ കുടുംബം പങ്കുവെക്കുന്ന പോസ്റ്റിനു താഴെ എല്ലാം സ്‌നേഹം അറിയിച്ച് ആരാധകരും എത്താറുണ്ട് .

also readനിന്നെ കൊന്നുകളയാന്‍ അധികം സമയം വേണ്ട; ഉര്‍ഫി ജാവേദിന് നേരെ വധഭീഷണി

Advertisement